വീക്കന്‍ഡുകള്‍ യാത്രകള്‍ക്കുള്ളതാണ്. റോഡ് ട്രിപ്പുകളാണെങ്കില്‍ പറയുകയും വേണ്ട. ബാംഗ്ലൂരില്‍ നിന്ന് തിരുപ്പതിയിലേക്ക് ഒരു വീക്കെന്‍ഡ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു യാത്രാ സഹായി ആണ് ഇത്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് ബാംഗ്ലൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്ന വിധത്തില്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
Goibiboയിലൂടെ ഹോട്ടലുകളും ഫ്ലൈറ്റുകളും ബുക്ക് ചെയ്യൂ, 50% ലാഭം ഉടനടി നേടൂ!
യാത്ര ഇങ്ങനെ
ബാംഗ്ലൂരില്‍ നിന്ന് തിരുപ്പതിയിലേക്ക് നിരവധി ഒന്നിലധികള്‍ റൂട്ടുകള്‍ ഉണ്ട്. എങ്കിലും ബാംഗ്ലൂര്‍ കോലാര്‍ ചിറ്റൂര്‍ തിരുപ്പതി ഇങ്ങനെ യാത്ര ചെയ്യുന്നതാണ് നല്ലത്.
ബാംഗ്ലൂരില്‍ നിന്ന്
ബാംഗ്ലൂരില്‍ നിന്ന് എയര്‍പോര്‍ട്ട് റോഡ് ഫ്‌ലൈ ഓവറിലൂടെ ഇന്ദിരനഗര്‍ കടന്ന് ഓള്‍ഡ് മദ്രാസ് റോഡിലേക്കാണ് ആദ്യ യാത്ര. ഓള്‍ഡ് മദ്രാസ് റോഡില്‍ എത്തിയാല്‍ റോഡിലെ സൈന്‍ ബോര്‍ഡ് നിങ്ങളെ സഹായിക്കാന്‍ കാത്തിരിക്കുന്നുണ്ടാകും. അതിനാല്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അധികം ടെന്‍ഷന്റെ ആവശ്യമില്ലാ. സൈന്‍ബോര്‍ഡ് നോക്കി കോലാര്‍ മുതല്‍ ചിറ്റൂര്‍ വരെ എത്തിച്ചേരാം.
ഭക്ഷണം
ചിറ്റൂര്‍ വരെയുള്ള യാത്രയിടയില്‍ മറ്റു ഹൈവേകളില്‍ കാണുന്നതുപോലെ മികച്ച റെസ്റ്റോറെന്റുകളൊന്നും കാണാന്‍ കഴിയില്ലാ. അതിനാല്‍ കോലറിന് പരിസരത്തുള്ള റെസ്റ്റോറെന്റുകളില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതാണ് നല്ലത്.
യാത്ര
ബാംഗ്ലൂരില്‍ നിന്ന് കോലാര്‍ വഴി തിരുപ്പതിയിലേക്ക് മികച്ച യാത്രസുഖം നല്‍കുന്ന റോഡാണ്. എന്നാല്‍ ഇടയ്ക്കിടെയുള്ള സ്പീഡ് ബ്രേക്കറുകള്‍ നിങ്ങളെ അലോസരപ്പെടുത്തും. ആന്ധ്രപ്രദേശിലെ റോഡുകള്‍ മികച്ചതാണ്. രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാല്‍ ഉച്ചയോടെ നിങ്ങള്‍ക്ക് തിരുപ്പതിയില്‍ എത്തിച്ചേരാം.
ആന്ധ്ര സ്‌റ്റൈല്‍ ഉച്ചഭക്ഷണം
തിരുപ്പതിയില്‍ എത്തിച്ചേര്‍ന്നാല്‍ ഉച്ചഭക്ഷണം കഴിക്കാന്‍ നിരവധി ഹോട്ടലുകള്‍ കാണാം. ആന്ധ്ര ടൂറിസം വകുപ്പിന്റെ ഹോട്ടലുകളും ഇവിടെയുണ്ട്. ചോറ്, പരിപ്പുകറി, സാമ്പാര്‍, രസം, തൈര്, കേസരി എന്നിവയാണ് പൊതുവായുള്ള ഐറ്റം.
താമസം
തിരുപ്പതിയില്‍ ഇപ്പോള്‍ തിരക്കുള്ള സീസണ്‍ ആയതിനാല്‍ ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതാണ് നല്ലത്. തിരുപ്പതിയിലെ മികച്ച ഹോട്ടലുകള്‍ പരിചയപ്പെടാം.
ദര്‍ശനത്തിന് ശേഷം
തിരുപ്പതി ദര്‍ശനത്തിന് ശേഷം ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാം അതിലൊന്നാണ് ശില്പാരാമം. ആന്ധ്രപ്രദേശിലെ ഒരു ശില്പഗ്രാമം ആണ് ഇത്. കരകൗശലവസ്തുക്കള്‍ കാണാനും വാങ്ങനും ഇവിടെ സൗകര്യമുണ്ട്. തിരുപ്പതിയിലെ പ്രധാന ആകര്‍ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കാണാം. തിരുപ്പതിയേക്കുറിച്ച് കൂടുതല്‍ വായിക്കാം
അലിപിരി
Photo Courtesy: Bhaskaranaidu
വിഗ്രഹങ്ങൾ
Photo Courtesy: Bhaskaranaidu
തലയുരു ഗുണ്ടു
ഗോപുരത്തിലെ ശിൽപം
പ്രതിമ
നടപ്പുവഴി
സപ്തഗിരി
ഗോപുരം
Photo Courtesy: Bhaskaranaidu
രാജമുദ്ര
ബസ്
ടോൾ ബൂത്ത്
റോഡ്
Photo Courtesy: Subham37
ഇസ്‌കോണ്‍ ക്ഷേത്രം
സ്വര്‍ണമയം
Photo Courtesy: vimal_kalyan
ഹനുമാന്‍ പ്രതിമ
വെങ്കിടേശ്വരന്‍
ശംഖ്
ആട്ടുകല്ലുകള്‍
ക്ഷേത്രം
ആനകള്‍
ഗീതോപദേശം
Photo Courtsey: w:User:Raji.Srinivas



Click it and Unblock the Notifications











