Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും വെറും 65 കിമീ, ആദിയോഗി കാണാൻ കോയമ്പത്തൂർ വരെ പോകേണ്ട.. ഇതാ ഇവിടെ

ബാംഗ്ലൂരിൽ നിന്നും വെറും 65 കിമീ, ആദിയോഗി കാണാൻ കോയമ്പത്തൂർ വരെ പോകേണ്ട.. ഇതാ ഇവിടെ

ആദിയോഗി എന്നു കേൾക്കുമ്പോൾ ധ്യാനത്തിലിരിക്കുന്ന ശിവന്‍റെ വലിയൊരു രൂപം അല്ലേ മനസ്സിലെത്തുന്നത്? ഒരിക്കൽ പോയിട്ടുള്ളവർ വീണ്ടും വീണ്ടും പോകുന്ന ഈ ഇടം ശാന്തതയും സ്വസ്ഥതയും തേടി വരുന്നവരും സമാധാനത്തിലും നിശബ്ദതയിലും ഒരു ദിനം ചെലവഴിക്കാൻ വരുന്നവരുടെയും ഒക്കെ കേന്ദ്രമാണ്. കോയമ്പത്തൂരിൽനിന്ന്‌ 40 കിമീ വെള്ളിയാംഗിരിയുടെ താഴ്‌വാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാൽ ബാംഗ്ലൂരിൽ നിന്നും വെറും ഒന്നര മണിക്കൂറിൽ ഇതേ പ്രത്യേകതളും ശിവരൂപവുമുള്ള ഒരിടത്തേയ്ക്ക് പോയാലോ?

ബാംഗ്ലൂരിന് ഇത്ര അടുത്ത് എവിടെയാണ് ആദിയോഗി ഉള്ളതെന്നല്ലേ? ആത്മീയതും ശാന്തതയും തേടി, പ്രകൃതി ഭംഗിയുടെയും ഗ്രാമീണകാഴ്ചകളുടെയും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ആദിയോഗി നമ്മുടെ ബംഗ്ലൂരിലുമുണ്ട്. ചിക്കബെല്ലാപൂരിൽ. ബാംഗ്ലൂരിൽ നിന്നും ഒരു പകലിൽ പോി വരാൻ സാധിക്കുന്ന ഇവിടം ഇന്ന് ആത്മീയാന്വേഷകരുടെയും സഞ്ചാരികളുടെയും പ്രിയഇടമായി മാറിയിരിക്കുകയാണ്.

 Adiyogi Shiva Statue Chikkaballapur

ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ആദിയോഗി ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ശിൽപം കൂടിയാണ്. 34 മീറ്റർ ഉയരവും 45 മീറ്റർ നീളവും 25 മീറ്റർ വീതിയും ഇതിനുണ്ട്. കോയമ്പത്തൂർ ആദിയോഗിയിൽ കാണാൻ കഴിയുന്ന കാഴ്ചകളെല്ലാം തന്നെ ഇവിടെയും ഒരുക്കിയിട്ടുണ്ട്. നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീർത്ഥകുണ്ഡങ്ങൾ എന്നിവ ഇവിടെ കാണാം.പച്ചപ്പു നിറഞ്ഞ മലകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ ആദിയോഗിയുടെ ശിവപ്രതിമയുള്ളത്.

Adiyogi Shiva Statue Chikkaballapur

ബാംഗ്ലൂരിൽ നിന്നും ഏകദേശം 65 കിലോമീറ്റർ അകലെ,ചിക്കബെല്ലാപൂരിൽ നന്ദി ഹിൽസിന് സമീപമാണ് ഇഷാ ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഇവിടേക്ക് പൊതുഗതാഗത സംവിധാനങ്ങൾ ചുരുക്കമായതിനാൽ സ്വന്തം വാഹനത്തിലോ അല്ലെങ്കിൽ ടാക്സിയിലോ പോകുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യുവാൻ. ഏകദേശം നാല് കിലോമീറ്റർ ദൂരം ചെറിയ വഴിയിലൂടെയാണ് യാത്ര.

ഇഷ ഫൗണ്ടേഷൻ, ചിക്കബെല്ലാപൂർ

ലോകത്തിലെ ആദ്യ ഗുരുവും യോഗിയുമായി ശിവനാണ് ആദിയോഗി എന്നാണ് വിശ്വാസം. ചിക്കബെല്ലാപൂർ ആദിയോഗിയിലെ ഈ ശിവപ്രതിമയ്ക്ക് 112 അടി ഉയരമാണുള്ളത്, പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ഇതിന് 500 ടൺ ഭാരവുമുണ്ട്. നാല് മുഖങ്ങളുള്ള ആദിയോഗിയെയാണ് ഇവിടെ നിങ്ങള്ക്ക് കാണാൻ സാധിക്കുക, ശാരീരികം, മാനസികം, വൈകാരിക, ഊർജം എന്നിങ്ങനെ അസ്തിത്വത്തിന്റെ നാല് മാനങ്ങളെ പ്രതിനിധീകരിക്കുന്ന നാല് മുഖങ്ങളാണ് ഇതെന്നാണ് വ്യാഖ്യാനം.

Bangalore Adiyogi

ഏകദേശം മൂന്നു വർഷം നീണ്ടുനിന്ന ഗവേഷണവും പഠനവും ഒക്കെ ഈ രൂപകല്പനയ്ക്ക് പിന്നിലുണ്ട്. ഇഷ സംസ്‌കൃതി സ്കൂൾ, ഇഷ ഹോം സ്കൂൾ പ്രോഗ്രാം, ക്ഷേത്രാഗ്ന (ധ്യാന ഹാൾ), ഇഷലീഡർഷിപ്പ് അക്കാദമി, തുടങ്ങിയ ഇടങ്ങളും ഇതിന്‍റെ ഭാഗമായി വരും.

നാഗക്ഷേത്രം
ചിക്കബെല്ലാപൂര് ആദിയോഗിയിൽ ശിവപ്രതിമ കഴിഞ്ഞ് കാണേണ്ടത് നാഗക്ഷേത്രം ആണ്. വൃത്താകൃതിയിൽ 112 സർപ്പങ്ങളുടെ രൂപം കൊത്തിയ രൂപമാണ് ഇതിനുള്ളത്. നാഗ ആരാധന ഉദ്ദേശിച്ച് നിർമ്മിച്ചിരിക്കുന്ന ഇവിടെ ജല നിവേദ്യം , ധൂപാർപ്പണം,കാല സർപ്പ സേവ എന്നിങ്ങനെ വഴിപാടുകളും നേർച്ചകളും നടത്താൻ സാധിക്കും.

രാവിലെ 6.00 മുതൽ രാത്രി 8.00 മണി വരെ ചിക്കബെല്ലാപൂർ ആദിയോഗി സന്ദർശകർക്കായി തുറന്നിരിക്കും. ആ സമയത്ത് ഇവിടെ നടക്കുന്ന ആരാധനകളിലും മറ്റു കാര്യങ്ങളിലും സന്ദർശകർക്ക് പങ്കെടുക്കാം. ആദിയോഗി ദിവ്യദർശനമാണ് അതിൽ മറ്റൊന്ന്.

chikkaballapur-adiyogi-one-day-trip

ബാംഗ്ലൂരിൽ നിന്നും ആദിയോഗിയിലേക്ക്

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ചിക്കബെല്ലാപൂർ ജില്ലയിലെ നന്ദി ഹിൽസിന് സമീപമാണ് ഇഷ ഫൗണ്ടേഷൻ ചിക്കബെല്ലാപുര സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിൽ (NH 44) പെരെസന്ദ്രയിൽ വന്ന് ഇവിടുന്ന് നാല് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അവലാഗുർക്കിയിലെ ഇഷ ഫൗണ്ടേഷന്റെ ആദിയോഗിയിൽ എത്തിച്ചേരാം.

ചിത്രങ്ങൾക്ക് കടപ്പാട്: Isha Foundation

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+