Search
  • Follow NativePlanet
Share
» »ഒക്ടോബറിലെ അവധികൾ നാട്ടിൽ ആഘോഷിക്കാം, ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ ട്രെയിൻ, റിസർവേഷൻ തുടങ്ങി

ഒക്ടോബറിലെ അവധികൾ നാട്ടിൽ ആഘോഷിക്കാം, ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ ട്രെയിൻ, റിസർവേഷൻ തുടങ്ങി

നീണ്ട അവധിയും വാരാന്ത്യങ്ങളും ലഭിച്ചാൽ ബാംഗ്ലൂർ മലയാളികൾ ആദ്യം നോക്കുക നാട്ടിൽ പോകാന്‍ സ്കോപ്പ് ഉണ്ടോ എന്നാണ്. ശനിയും ഞായറും അവധിയാണ് മിക്കവർക്കുമെങ്കിലും ബാംഗ്ലൂരിൽ തന്നെ ചെലവഴിക്കാനാവും ആളുകൾ ഇഷ്ടപ്പെടുക. എന്നാൽ നീണ്ട വാരാന്ത്യങ്ങളാണെങ്കിൽ നാട്ടിലേക്ക് പോകാൻ ആയിരിക്കും താല്പര്യം. പക്ഷേ, ഇങ്ങനെ അവധി വരുമ്പോൾ യാത്രയ്ക്ക് ടിക്കറ്റ് ഒപ്പിക്കുക ചെറിയ പണിയൊന്നുമല്ല. അവധി ഉറപ്പാക്കി ബുക്കിങ് സമയത്ത് നടത്തിയില്ലെങ്കിൽ യാത്രയും കാണില്ല

ഇനി വരുന്ന രണ്ട് പ്രധാന അവധികൾ ഗാന്ധി ജയന്തി നീണ്ട വാരാന്ത്യവും അടുത്തത് ദസറ ലോങ് വീക്കെൻഡുമാണ്. നാട്ടിലേക്ക് പോകുന്നുണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇതാണ് പറ്റിയ സമയം. നാട്ടിലേക്ക് പോയവർക്ക് തിരികെ വരാനും അല്ലാത്തവർക്ക് ബാംഗ്ലൂരിലേക്ക് വരാനും ആയി ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ റെയിൽവേ ഒരുക്കിയിട്ടുണ്ട്. കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി സ്പെഷ്യൽ ഫെയർ ട്രെയിൻ.

 bangalore-to-kerala-train

ഒക്ടോബർ 2023- നീണ്ട വാരാന്ത്യങ്ങൾ

ഗാന്ധി ജയന്തി, രണ്ടാം ശനിയാഴ്ച, ദുര്‍ഗാഷ്ടമി, വിജയദശമി എന്നിങ്ങനെ ഒരുപാട് അവധി ദിവസങ്ങൾ ഒക്ടോബർ മാസത്തിൽ വരുന്നുണ്ട്.
സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 2 ചൊവ്വാഴ്ച വരെയാണ് ആദ്യ നീണ്ട വാരാന്ത്യം.
രണ്ടാമത്തെ നീണ്ട വാരാന്ത്യം മഹാനവമിയുമായി ബന്ധപ്പെട്ടതാണ്. ഒക്ടോബർ 20 വെള്ളിയാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ നീളുന്നതാണ് ഇത്. അഞ്ച് രാത്രിയും നാല് പകലും ഈ നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കും.

കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി സ്പെഷ്യൽ ഫെയർ ട്രെയിൻ

ഒക്ടോബർ മാസത്തിലെ നീണ്ട വാരാന്ത്യങ്ങൾ നാട്ടിൽ ചെലവഴിച്ച് തിരികെ മടങ്ങാൻ ഉള്ളവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ സർവീസാണ് കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി സ്പെഷ്യൽ ഫെയർ ട്രെയിൻ. ട്രെയിനിന്‍റെ ഓണ്‍ലൈൻ റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. ഇതാ കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി ട്രെയിന് യാത്രാ തിയതി, സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ നോക്കാം.

TrainKochuveli-Baiyappanahalli SMVB special train services (06083/06084)

കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083

കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083 KCVL SMVB SPL (06083) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 3,10 എന്നീ ശനിയാഴ്ചകളിൽ വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 16 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രീ ടയർ ക്ലാസുകളാണ് ട്രെയിനിലുള്ളത്. ആകെ 19 സ്റ്റോപ്പുകൾ ഉണ്ട്.

കൊച്ചുവേളി 6.05 pm
കൊല്ലം ജംങ്ഷന്‍ 7.10 pm
കായംകുളം ജംങ്ഷൻ 7.43 pm
മാവേലിക്കര 7.55 pm
ചെങ്ങന്നൂർ 8.10 pm
തിരുവല്ല 8.24 pm
ചങ്ങനാശ്ശേരി 8.35 pm
കോട്ടയം-8.57 pm
എറണാകുളം ജംങ്ഷൻ 10.10 pm
ആലുവ 10.37 pm
തൃശൂർ 11.37 pm
പാലക്കാട് ജംങ്ഷൻ 12.55 am
പോടന്നൂർ- 1.58 am
തിരുപ്പൂര്‍- 3.15 am
ഇറോഡ്- 4.14 ma
സേലം ജംങ്ഷൻ 5.07 am
ബംഗാരപേട്ട്- 8.43 am
കൃഷ്ണരാജപുരം- 9.28 am
എസ്എംവിടി ബെംഗളുരു 10.55 am.

ബയ്യപ്പനഹള്ളി - കൊച്ചുവേളി- 06084

ബയ്യപ്പനഹള്ളി - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ SMVB KCVL SPL (06084) ഒക്ടോബർ 4,11 എന്നീ ബുധനാഴ്ചകളിൽ ബയ്യപ്പനഹള്ളിയിൽ നിന്നും കൊച്ചുവേളിക്ക് പോകും. ഉച്ചകഴിഞ്ഞ് 12.45ന് പുറപ്പെടുന്ന ട്രെയിൻ 18.00 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.

ബെംഗളുരു എസ്എംവിടി -.12.45 pm
കൃഷ്ണരാജപുരം 12.53 pm
ബംഗാലപേട്ടെ 1.48 pm
സേലം ജംങ്ഷൻ 4.57 pm
ഇ റോഡ് ജംങ്ഷൻ 5.55 pm
തിരുപ്പൂർ 6.43 pm
പോടന്നൂർ- 8.15 pm
പാലക്കാട് ജംങ്ഷൻ 9.15 pm
തൃശൂർ 11.55 am
ആലുവ- 1.08 am
എറണാകുളം ടൗൺ 1.30 am
കോട്ടയം 2.40 am
ചങ്ങനാശ്ശേരി 3.00 am
തിരുവല്ല 3.14 am
ചെങ്ങന്നൂർ 3.28 am
മാവേലിക്കര- 3.44 am
കായംകുളം ജംങ്ഷൻ 3.55
കൊല്ലം ജംങ്ഷൻ 4.40 am
കൊച്ചുവേളി 6.45 am എന്നിങ്ങനെയാണ് ട്രെയിൻ എത്തിച്ചേരുന്ന സമയം.

സ്പെഷ്യൽ ഫെയർ ട്രെയിൻ ആയതിനാൽ എക്സ്പ്രസ് ട്രെയിനുകളേക്കാളും സൂപ്പര്‌ഫാസ്റ്റ് ട്രെയിനുകളേക്കാളും 10 മുതൽ 3 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും സ്ലീപ്പർ ക്ലാസില്‌ 550 രൂപയും എസി ത്രീടയറിൽ 1490 രൂപയുമാണ് നിരക്ക്.

സീറ്റ് ലഭ്യത

ബയ്യപ്പനഹള്ളി - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ 06084 ന് സെപ്റ്റംബർ 28 വ്യാഴാഴ്ച 12 മണി വരെയുള്ള കണക്ക് അനുസരിച്ച് ഒക്ടോബർ 4ന് സ്ലീപ്പർ ക്ലാസിൽ 95 സീറ്റും എസി ത്രീടയറിൽ 980 സീറ്റും ഉണ്ട്. ഒക്ടോബർ 11ന് ഇത് യഥാക്രമം സ്ലീപ്പർ 101, എസി 980 എന്നിങ്ങനെയാണ്.

കൊച്ചുവേളി ബയ്യപ്പനഹള്ളി സ്പെഷ്യൽ ട്രെയിൻ 06083

കൊച്ചുവേളി ബയ്യപ്പനഹള്ളി സ്പെഷ്യൽ ട്രെയിനിന് സെപ്റ്റംബർ 28 വ്യാഴാഴ്ച 12 മണി വരെയുള്ള കണക്ക് അനുസരിച്ച് ഒക്ടോബർ 3ന് സ്ലീപ്പർ ക്ലാസിൽ വെയിറ്റിങ് ലിസ്റ്റ് 36 ആണ്. എന്നാൽ എസി ത്രീടയറിൽ 858 സീറ്റുകൾ ഉണ്ട്. ഒക്ടോബർ 10ന് ഇത് യഥാക്രമം സ്ലീപ്പർ 67, എസി 926 എന്നിങ്ങനെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+