Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-മൂന്നാർ യാത്ര.. ചെലവ് അയ്യായിരത്തിൽ താഴെ, വണ്ടിയെടുത്ത് കറങ്ങാം

ബാംഗ്ലൂർ-മൂന്നാർ യാത്ര.. ചെലവ് അയ്യായിരത്തിൽ താഴെ, വണ്ടിയെടുത്ത് കറങ്ങാം

ബാംഗ്ലൂരിലെ ജോലിത്തിരക്കും ട്രാഫിക്കും മടുപ്പിക്കുമ്പോൾ ഇതൊന്നുമില്ലാത്ത, പച്ചപ്പും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളുമുള്ള ഒരിടത്തേയ്ക്ക് യാത്ര പോകാൻ തോന്നില്ലേ.. അങ്ങനെയൊരു ചിന്ത മനസ്സിൽ വന്നാൽ പിന്നെ പോകാൻ പറ്റിയ ഒരു സ്ഥലം തിരയലാണ് അടുത്ത പണി. അവധിയുണ്ടെങ്കിൽ പോകാൻ ബാഗം പാക്ക് ചെയ്ത് ഇറങ്ങാൻ പറ്റിയ ഒരു സ്ഥലമുണ്ട്. നമ്മുടെ മൂന്നാർ തന്നെ.

ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾക്കും നീണ്ട അവധികൾ ആഘോഷിക്കാനും ചിൽ ചെയ്യാനുമെല്ലാം പറ്റിയ ഇടം നമ്മുടെ മൂന്നാർ തന്നെയാണ്. ആ കോടമഞ്ഞും തേയിലത്തോട്ടങ്ങളും കണ്ട് ഒരു രണ്ടു ദിവസം ചെലവഴിച്ചാൽ തന്നെ എനർജി ബൂസ്റ്റ് ആകും. ബാംഗ്ലൂരിൽ ജോലി ചെയ്യാൻ ഒരു ഉഷാറൊക്കെ വരണമെങ്കില്‍ ഇങ്ങനെ ചില യാത്രകളൊക്കെ ഇടക്ക് പ്ലാൻ ചെയ്യണം.

Bangalore to Munnar Trip

മൂന്നാർ

മലയാളികൾക്ക് മൂന്നാർ എന്താണെന്നും ഇവിടെ വന്നാൽ എന്തൊക്കെയുണ്ടെന്നും പറ‍ഞ്ഞു തരേണ്ട കാര്യമില്ല. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക് ഇടങ്ങളിൽ ഒന്നായി അറിയപ്പെടുന്ന മൂന്നാർ വന്നെത്തുന്നവരെ റീചാർജ് ചെയ്തു വിടുന്ന ഇടമാണ്. മലമേടുകളും തേയിലത്തോട്ടങ്ങളും അതിനുള്ളിലെ താമസവും ട്രെക്കിങും അണക്കെട്ടുകളും വ്യൂ പോയിന്‍റും എല്ലാമുള്ള ഒരു പാക്കേജാണ് മൂന്നാർ നമുക്കു മുന്നിൽ തരുന്നത്.

ബാംഗ്ലൂർ-മൂന്നാർ യാത്ര

ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് നേരിട്ട് വരാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉണ്ട്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത് ബാംഗ്ലൂരിൽ നിന്നും ട്രെയിന് കൊച്ചിയിൽ ഇറങ്ങി ഇവിടുന്ന് ബസിൽ മൂന്നാറിന് പോയി വരുന്ന യാത്രയാണ്. എവിടെയൊക്കെ സന്ദര്‍ശിക്കണം എന്നും എങ്ങനെ ചെലവ് വരുമെന്നും കൂടി ഇതിൽ വിശദമാക്കുന്നു.

: Plan a Budget Trip To Munnar Under 5000

മൂന്നാർ യാത്ര

ബാംഗ്ലൂരിൽ നിന്നും നിരവധി ട്രെയിനുകൾ കൊച്ചി വഴി കടന്നു പോകുന്നു. സ്ലീപ്പർ ക്ലാസിൽ 350 രൂപ മുതൽ 380 രൂപാ വരെ മാത്രമാണ് നിരക്ക്. ഇങ്ങനെ നിങ്ങൾക്ക് കൊച്ചിയിൽ എത്താം. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് ആലുവ- നേരിയമംഗലം വഴി നിരവധി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. ബസിനനുസരിച്ച് 180 രൂപാ മുതൽ 250 രൂപാ വരെയാണ് ടിക്കറ്റ് നിരക്ക്.

മൂന്നാറിലെത്തിയാൽ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തണം. ഇവിടെ ഹോട്ടലുകൾക്കോ ഹോം സ്റ്റേകൾക്കോ ഒരു കുറവുമില്ല. അത്യാവശ്യ സൗകര്യങ്ങളുള്ള ഹോട്ടൽ മുറികൾ ഒരു ദിവസത്തേയ്ക്ക് 500- 600 രൂപാ നിരക്കിൽ ലഭിക്കും. രണ്ടു രാത്രിയിലേക്കായി മുറി ബുക്ക് ചെയ്യാം.

അടുത്തത് ഭക്ഷണമാണ് ഒരു നേരം ശരാശരി 100 രൂപാ നിരക്കിൽ മികച്ച ഭക്ഷണം മൂന്നാറിൽ ലഭിക്കും. ഇത് കൂടാതെ രാത്രി കാലങ്ങളിൽ മികച്ച തട്ടുകടകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇനി മൂന്നാറിലെ സഞ്ചാരമാണ്. ഇതിനായി നിങ്ങൾക്ക് സ്കൂട്ടറുകളും ബൈക്കുകളും വാടകയ്ക്ക് എടുക്കാം. ഒരു ദിവസം 600 രൂപ വാടകയ്ക്ക് സ്കൂട്ടി എടുക്കുന്നതാണ് ലാഭം. 500 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ രണ്ടു ദിവസം സുഖമായി മൂന്നാർ കറങ്ങാം.

Munnar

ബാംഗ്ലൂർ-മൂന്നാർ ചെലവ്

ട്രെയിൻ ടിക്കറ്റ് 700 രൂപ
ബസ് ടിക്കറ്റ് 400 രൂപ
ഹോട്ടൽ ചാർജ് 1000 രൂപ
സ്കൂട്ടി വാടകയ്ക്ക് എടുക്കാൻ 1200 രൂപ
പെട്രോള്‍ 500 രൂപ
ഭക്ഷണം 1000 രൂപ

ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്കും തിരികെയുമുള്ള ചിലവ് അടക്കം 4800 രൂപയാണ് ഒരാൾക്ക് ചെലവാകുക. ഇത് ഏകദേശ കണക്കാണ്. നിങ്ങൾ എടുക്കുന്ന സൗകര്യങ്ങൾക്കും ഭക്ഷണത്തിനും അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+