Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ശബരിമല ട്രെയിൻ യാത്ര! തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്താൻ ഈ സർവീസുകൾ

ബാംഗ്ലൂർ-ശബരിമല ട്രെയിൻ യാത്ര! തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്താൻ ഈ സർവീസുകൾ

ശബരിമല തീർത്ഥാടനത്തിന്‍റെ നാളുകളാണിത്. ശരണം വിളിച്ച് അയ്യപ്പനെ കണ്ട് ദർശനം നടത്താന്‍ വിശ്വാസികൾ ശബരിമലയിലെത്തുന്ന സമയം. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ശബരിമലയിൽ എത്തുന്നത്. മലയാളികൾ കഴിഞ്ഞാൽ കർണ്ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് ആളുകളെത്തുന്നു. ബാംഗ്ലൂരിൽ നിന്നും ശബരിമലയിലേക്ക് പോകുന്ന നിരവധി ആളുകളുണ്ട്.

ബാംഗ്ലൂരിലെ മലയാളികൾ മാത്രമല്ല, മറ്റിടങ്ങളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും കന്നഡിഗരും ഒക്കെ മണ്ഡലമാസ തീർത്ഥാടനത്തിനായി ബാംഗ്ലൂർ-ശബരിമല യാത്ര നടത്തുന്നു. ഇതിനായി കൂടുതൽ ആശ്രയിക്കുന്നത് ട്രെയിനുകളെയുമാണ്. ശബരിമലയുടെ അടുത്തുള്ള പ്രധാന സ്റ്റേഷനുകൾ വഴി ബാംഗ്ലൂരിൽ നിന്നുള്ള ട്രെയിനുകൾ കടന്നു പോകുന്നു.

 Bangalore To Sabarimala Special Train

ബാംഗ്ലൂർ-ശബരിമല യാത്ര

ബാംഗ്ലൂരിൽ നിന്നും ശബരിമലയിലേക്ക് പോകാൻ ബസുകളും ട്രെയിനുകളും ആശ്രയിക്കാം. ബാംഗ്ലൂരിൽ നിന്നും ബസിനു വരുന്നവർക്ക് കോട്ടയം, ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസിന് വന്ന് അവിടുന്ന് കെഎസ്ആർടിസിയുടെ പമ്പ സർവീസ് ബസ് വഴി ശബരിമലയ്ക്ക് പോകാം. ട്രെയിനിനു വരുന്നവർക്ക് ചെങ്ങന്നൂര്‍, കോട്ടയം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളാണ് അടുത്തുള്ളത്.

ബാംഗ്ലൂർ- ശബരിമല ട്രെയിൻ

ബാംഗ്ലൂരില്‍ നിന്ന് കോട്ടയം, ചെങ്ങന്നൂർ , ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉള്ള ട്രെയിൻ വഴി ശബരിമലയിലേക്ക് പോകാം. ഈ സ്റ്റേഷനുകളിലിറങ്ങിയാൽ ഇവിടുന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന സ്പെഷ്യൽ ബസുകളിൽ കയറാം. ശബരിമലയിലേക്ക് പോകാൻ ബാംഗ്ലൂരിൽ നിന്നുള്ളവർക്ക് ആശ്രയിക്കാൻ സാധിക്കുന്ന ട്രെയിനുകൾ ഏതൊക്കെയെന്ന് നോക്കാം.

Train Name and Number Starting Station Duration Ending Station Runs On Departure Time Arrival Time
16526 - KANYAKUMARI EXP SBC 13h CNGR MTWFSS 08:10 PM 09:10 AM
12257 - KCVL GARIBRATH YPR 14h 1m CNGR Tue, Thu, Sun 08:45 PM 10:46 AM
16320 - KCVL HUMSAFAR KJM 11h 13m CNGR Fri, Sat 07:20 PM 06:33 AM
22677 - YPR KCVL AC EXP YPR 12h 38m CNGR Wed 03:20 PM 03:58 AM
12777 - KOCHUVELI EXP BAND 11h 49m CNGR MTWTFSS 03:45 PM 03:34 AM
16315 - KOCHUVELI EXP SBC 12h 45m HAD MTWTFSS 04:50 PM 05:35 AM
16331 - TRIVANDRAM EXP KJM 12h 10m HAD Mon 03:55 PM 04:05 AM
16561 - YPR-KCVL A/C EXPRESS YPR 12h 58m CNGR Thu 03:20 PM 04:18 AM

ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ്

1. ചെന്നൈ-കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ 06027/06028

ഡിസംബർ 3, 24, 31 തിയതികളിൽ ചെന്നൈയിൽ നിന്ന് രാത്രി 11.30ന് ചെന്നൈ-കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ പുറപ്പെടും. 13 മണിക്കൂർ 40 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 1.10 ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സ്ലീപ്പര്‍, എസി ത്രീ എക്കോണമി, എസി ത്രീ ടയർ, എസി ടൂ ടയർ ക്ലാസുകളാണ് ട്രെയിനിനുള്ളത്.

sabarimala-2023

കോട്ടയത്തു നിന്നും തിരികെ ചെന്നൈയിലേക്ക് നവംബർ 20, 27 തീയതികളിലും ഡിസംബർ 4, 11, 18, 25 എന്നീ തിങ്കാളാഴ്ചകളിലും സർവീസ് നടത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 7.00 ന് പുറപ്പെടുന്ന ട്രെയിൻ 15 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കു ശേഷം ചൊവ്വാഴ്ച രാവിലെ 10.30ന് ചെന്നൈയിൽ എത്തും.

2. എറണാകുളം-ചെങ്കോട്ട-കാരൈക്കുടി ശബരിമല സ്പെഷ്യൽ ട്രെയിൻ 06019/06020

എറണാകുളം-കാരൈക്കുടി സ്പെഷ്യല്‍ ട്രെയിൻ (06019)നവംബര്‍ 30, ഡിസംബര്‍ ഏഴ്, 21, 28 എന്നീ വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 4.45-ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം 7.00 മണിക്ക് കാരൈക്കുടിയിലെത്തും.

തിരികെ കാരൈക്കുടി-എറണാകുളം റൂട്ടിലുള്ള സ്പെഷ്യല്‍ ട്രെയിൻ സർവീസ് അതേ ദിവസം, അതായത് വ്യാഴാഴ്ച രാത്രി 11.30ന് കാരൈക്കുടിയിൽ നിന്നാരംഭിച്ച് വെള്ളിയാഴ്ച രാവിലെ 11.40-ന് എറണാകുളത്തെത്തും. നവംബർ 30, ഡിസംബർ 7, 14, 21, 28 എന്നീ തിയതികളിലായിരിക്കും കാരെക്കുടിയിൽ നിന്നുള്ള സർവീസ്.

3. നാഗർകോവിൽ- പൻവേൽ ശബരിമല സ്പെഷ്യല് ട്രെയിൻ (06067/06076)

നവംബർ 28 മുതൽ ജനുവരി 16 വരെയുള്ള ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് നാഗർകോവിൽ -പൻവേൽ 06075 സ്പെഷ്യൽ ട്രെയിൻ നാഗർകോവിലിൽ നിന്നു് സർവീസ് ആരംഭിക്കും. വൈകിട്ട് 5.02ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തും. ബുധനാഴ്ച രാത്രി 10.20ന് പൻവേലിൽ എത്തിച്ചേരും.

നവംബർ 29 മുതൽ ജനുവരി 17 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 11.50ന് പൻവേൽ-നാഗർകോവിൽ 06076 സ്പെഷ്യൽ ട്രെയിന്‍ പൻവേലിൽ നിന്നുള്ള യാത്ര ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നാഗർകോവിലിൽ എത്തിച്ചേരും.

ശബരിമല പൂജാ, ദര്‍ശന സമയം 2023

3.00 - നട തുറക്കൽ
3.05 - അഭിഷേകം
3.30 - ഗണപതിഹോമം
3.45 മുതൽ 7 വരെയും 8 മുതൽ 11 വരെയും നെയ്യഭിഷേകം
7.30 - ഉഷഃപൂജ
11.30 - കലശാഭിഷേകം, തുടർന്ന് കളഭാഭിഷേകം
12.30 - ഉച്ചപ്പൂജ
1.00 - നട അടയ്ക്കൽ
4.00 - വൈകീട്ട് നട തുറക്കൽ
6.30 - ദീപാരാധന
7.00 മുതൽ പുഷ്പാഭിഷേകം
9.00 - അത്താഴപൂജ
10.50 - ഹരിവരാസനം
11.00- നട അടയ്ക്കൽ.

ഡിസംബർ 27 ബുധനാഴ്ച മണ്ഡല പൂജ, അന്ന് വൈകിട്ട് മണ്ഡല പൂജയ്ക്ക് ശേഷം ക്ഷേത്രനട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+