ബാംഗ്ലൂരിലെ ലാല്‍ബാഗിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരികള്‍ ആരും തന്നെ ഉണ്ടാകില്ലാ. അത്രയ്ക്ക് പ്രശസ്തമാണ്, ഇന്ത്യയിലെ തന്നെ വലിയ ഉദ്യാനങ്ങളില്‍ ഒന്നായ ലാല്‍ബാഗ്. ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സുന്ദര ഉദ്യാനം 240 ഏക്കറിലായാണ് വ്യാപിച്ചുകിടക്കുന്നത്.
എയര്‍ ഇന്ത്യ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം
സാധാരണ ഒരു പാര്‍ക്ക് പോലെ പെട്ടന്ന് കണ്ട് തീര്‍ക്കാനാവില്ല ലാല്‍ബാഗിലെ കാഴ്ചകള്‍. ലാല്‍ബാഗില്‍ ആദ്യമായി എത്തുന്ന സഞ്ചാരികള്‍ക്ക് ലാല്‍ബാഗ് ഒരു അത്ഭുതം തന്നെയാണ്.
ലാല്‍ബാഗിലെ പ്രധാന കാഴ്ചകള്‍
1. ഗ്ലാസ് ഹൗസ് - ഇതാണ് ലാല്‍ബഗിലെ പ്രധാന സ്ഥലം. എല്ലാവര്‍ഷവും സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ചും റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചും ഫ്ലവര്‍ ഷോ നടക്കാറുള്ളത് ഇവിടെ വച്ചാണ്.
2. ലാല്‍ബാഗ് തടാകം - ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നിരവധി ദേശടപക്ഷികള്‍ ഈ തടാകത്തില്‍ എത്താറുണ്ട്. തടാകക്കരയിലൂടെ നടക്കാന്‍ നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്.
3. പുഷ്പഘടികാരം - ലാല്‍ബാഗ് മെയിന്‍ ഗേറ്റ് വഴിവന്നാല്‍ ആദ്യമായി കാണുന്ന കൗതുക കാഴ്ച പുഷ്പഘടികാരമാണ്. പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ എച്ച് എം ടിയാണ് ഈ ഘടികാരം നിര്‍മ്മിച്ചിരിക്കുന്നത്.
4. കേംപഗൗഡ ടവര്‍ - ലാല്‍ബാഗിലെ മൊട്ടക്കുന്നിന് മുകളിലാണ് ഈ ടവര്‍ സ്ഥിതി ചെയ്യുന്നത്. സിദ്ധാപുര ഗേറ്റുവഴിയോ കെ എച്ച് സര്‍ക്കിള്‍ ഗേറ്റ് വഴിയോ ലാല്‍ബാഗില്‍ എത്തുന്നവര്‍ക്ക് കേംപെ ഗൗഡ ടവര്‍ കാണാന്‍ കഴിയും.
5. റോസ് ഗാര്‍ഡന്‍ - ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപത്തയാണ് റോസ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.
6. ബോണ്‍സായി പാര്‍ക്ക് - സിദ്ധാപുര ഗേറ്റുവഴിയോ കെ എച്ച് സര്‍ക്കിള്‍ ഗേറ്റ് വഴിയോ ലാല്‍ബാഗില്‍ എത്തുന്നവര്‍ക്ക് ബോണ്‍സായി പാര്‍ക്കില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.
ലാല്‍ബാഗിലേക്കുള്ള ഗേറ്റുകള്‍
ലാല്‍ബാഗിലേക്ക് പ്രവേശിക്കാന്‍ നാലു ഗേറ്റുകളാണ്. നാലു ഗേറ്റില്‍കൂടെയും ആളുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ വെസ്റ്റേണ്‍ ഗേറ്റില്‍ കൂടെ പ്രവേശിക്കുന്നതാണ് കൂടുതല്‍ സൗകര്യം. ജയനഗറിലെ അശോക് പില്ലറിന് സമീപത്തായാണ് ഈസ്റ്റേണ്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ലാല്‍ബാഗ് മെയിന്‍ ഗേറ്റ് എന്ന് അറിയപ്പെടുന്നത് സൗത്തേണ്‍ ഗേറ്റ് ആണ്. പിന്നീടുള്ളത് നോര്‍ത്തേണ്‍ ഗേറ്റാണ്.
പ്രവേശന സമയം
എല്ലാ ദിവസവും രാവിലെ ആറുമണി മുതല്‍ രാത്രി ഏഴുമണി വരെയാണ് ലാല്‍ബാഗിലേക്കുള്ള പ്രവേശന സമയം. രാവിലെ ഒന്‍പത് മണിവരെ ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. ഒന്‍പത് മണി മുതല്‍ ആറുമണി വരെ 10 രൂപ പ്രവേശന ഫീസ് നല്‍കണം. ആറു മുതല്‍ ഏഴു മണിവരേയും പ്രവേശനം സൗജന്യമാണ്. ഫ്ലവര്‍ ഷോ നടക്കുന്ന ദിവസങ്ങളില്‍ പ്രവേശന ഫീസ് വളരെ കൂടുതലായിരിക്കും.
ലാല്‍ബാഗിന്റെ ചരിത്രം വായിക്കാം
ലാല്‍ബാഗിലെ കൂടുതല്‍ കാഴ്ചകള്‍ സ്ലൈഡുകളിലൂടെ കാണാം
പുഷ്പഘടികാരം
ഗ്ലാസ് ഹൗസ്
ഗ്ലാസ് ഹൗസ് (രാത്രി)
കേംപെഗൗഡ ടവര്‍
Photo Courtesy: Amol.Gaitonde
തടാകം
ലാല്‍ബാഗ് തടാകം
മരങ്ങള്‍
പ്രധാന കവാടം
Photo Courtesy: Manojk
ചിത്രകാരന്‍
Photo Courtesy: Manojk
നടപ്പാത
പ്രാവുകള്‍
ചാരുബഞ്ച്
ബാന്‍ഡ് സ്റ്റാന്‍ഡ്
ഫ്ലവര്‍ ഷോ
വന്‍മരം
ഉള്‍വശം
ജപ്പാന്‍ സ്മാരകം
മൈസൂര്‍ മഹാരാജാവ്
Photo Courtesy: Primejyothi
ഫൗണ്ടൈന്‍
ഗുല്‍മോഹര്‍
പൂമരങ്ങള്‍
Photo Courtesy: Vilkokriznar
നടപ്പാത
Photo Courtesy: Tysonjp
ദേവസ്ഥാനം
മൊട്ടക്കുന്ന്
Photo Courtesy: Polytropos-Commons



Click it and Unblock the Notifications












