Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ കബ്ബൺ പാർക്ക് കണ്ടിട്ടുണ്ടാകും. പക്ഷേ, അതിനടുത്ത ഈ ചരിത്രയിടങ്ങൾ.. സാധ്യതയേയില്ല!

ബാംഗ്ലൂരിൽ കബ്ബൺ പാർക്ക് കണ്ടിട്ടുണ്ടാകും. പക്ഷേ, അതിനടുത്ത ഈ ചരിത്രയിടങ്ങൾ.. സാധ്യതയേയില്ല!

ബാംഗ്ലൂരിൽ വെറുതേയിരിക്കുന്ന സമയത്ത് ഒന്നു പോയി വരാൻ പറ്റിയ സ്ഥലം ഏതെന്ന് തിരയുമ്പോൾ ആദ്യം വരുന്നതും പലരും വേഗത്തിൽ തിരഞ്ഞെടുക്കുന്നതുമായ ഇടമാണ് കബ്ബൺ പാർക്ക്.
ബാംഗ്ലൂരിന്‍റെ ഹരിതഹൃദയം എന്നു വിളിക്കാൻ സാധിക്കുന്ന ഇവിടെ വന്ന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ ഇവിടെ വന്ന് സമയം ചെലവഴിക്കുക എന്നത് തന്നെയാവും ലക്ഷ്യം.

കുട്ടികൾക്ക് പാർക്കും കളിയിടങ്ങളും ഓടിനടക്കാൻ ഇഷ്ടംപോലെ സ്ഥലങ്ങളും ആണ് അവിടെയുള്ളത്. മുതിർന്നവര്‍ക്കാവട്ടെ, വണ്ടികളുടെ ബഹളമോ തിരക്കോ ഒന്നും അനുഭവിക്കാതെ ശാന്തമായ ഒരു സമയം. അതും മരങ്ങള്‍ക്കു താഴെ, തണലില്‍.. ഇതൊരു പിക്നിക് സമയമാക്കി മാറ്റുന്നവരും ഫാമിലി ഔട്ടിങ്ങ് ആക്കുന്നവരും ഒക്കെയുണ്ട്.

 Historical Buildings Around Cubbon Park-

PC:Purshi

പലതവണ വന്നിട്ടുണ്ടെങ്കിലും കണ്ടു പോയിട്ടുണ്ടെങ്കിലും കബ്ബൺ പാർക്കിലെ ചില കെട്ടിടങ്ങൾ ഇന്നും കൗതുകമാണ്. ചുവന്ന ഇഷ്ടികയുടെ നിറത്തിൽ പെയിന്‍റ് ചെയ്തിരിക്കുന്ന കെട്ടിടങ്ങൾക്ക് പൗരാണികതയും ഭംഗിയും കൂടുതലുണ്ട്. കർണ്ണാടക സംസ്ഥാമത്തിന്‍റെ നിയമസഭാ മന്ദിരമാ വിധാൻ സൗധ മുതൽ ചരിത്രപ്രാധാന്യമുള്ള അഞ്ച് ഇടങ്ങൾ പരിചയപ്പെട്ടാലോ. ഇതിനായി ആകെ ചെയ്യേണ്ടത് കബ്ബൺ പാർക്കിൽ വരിക എന്നതു മാത്രമാണ്.

1. വിധാൻ സൗധ

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചർച്ചകളും തീരുമാനങ്ങളും കയ്യാങ്കളികളും നടക്കുന്ന സ്ഥലമാണ് നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന വിധാൻ സൗധ. ബാംഗ്ലൂരിന്‍റെ അടയാളമായി അറിയപ്പെടുന്ന വിധാൻ സൗധ ഡോ. ബി ആർ അംബേദ്കർ വീഥിയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ഇത് മൊത്തത്തിൽ 60 ഏക്കർ സ്ഥലത്താണുള്ളത്. 1951ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തറക്കല്ലിട്ട ഇതിന്റെ നിർമ്മാണം 1956 പൂർത്തീകരിച്ചു.

Vidhana Soudha

PC:MMJ TheIndianWikiFreak

തമിഴ്നാട് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും കർണ്ണാടകയിലെ സോംനാഥ്പൂർ ക്ഷേത്രത്തിന്റെയും മാതൃകളിൽ നിന്നും സ്വീകരിച്ച പ്രചോദനവും ഇതിന്റെ നിർമ്മിതിയിൽ കാണാം. 132,400 സ്ക്വയർ‌ ഫീറ്റുള്ള മൂന്നു നിലകളാണ് വിധാൻ സൗധയ്ക്കുള്ളത്. 46 മീറ്റർ ഉയരവും ഇതിനുണ്ട്.
മുൻകൂട്ടി അനുമതി സ്വീകരിച്ച് മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.

‌2. അട്ടാര കച്ചേരി

വിധൻ സൗധയുടെ എതിർവശത്തായി കാണുന്ന, കല്ലും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച കെട്ടിടമാണ് അട്ടാര കച്ചേരി. അട്ടാര എന്നാൽ കന്നഡ ഭാഷയിൽ 18ഉം കച്ചേരി എന്നാൽ കോടതിയുമാണ്. 18 കോടതികൾ എന്നാണ് അട്ടാര കച്ചേരി എന്ന വാക്കിനർത്ഥം. കർണ്ണാടകയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലൊന്നാണിത്. എന്നാൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല.

1701-ൽ ദേവരാജ വോഡയാർ രണ്ടാമൻ സൃഷ്ടിച്ച പതിനെട്ട് ഭരണ വകുപ്പുകളാണ് മൈസൂർ രാജ്യത്തിനുണ്ടായിരുന്നത്. ഈ കെട്ടിടത്തിൽ ആ 18 ഭരണ വകുപ്പുകൾ ഉണ്ടായിരുന്നു,. അങ്ങനെയാണ് ഇതിന് അട്ടാര കച്ചേരിയെന്ന പേര് വന്നത്. ഇപ്പോൾ ഈ കെട്ടിടത്തിലാണ് കർണ്ണാടക ഹൈക്കോടതി പ്രവർത്തിക്കുന്നത്.

Muhammad Mahdi Karim/ Augustus Binu

PC:Muhammad Mahdi Karim/ Augustus Binu/Wikipedia

3. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

കബ്ബൺ പാർക്കിന് നടുവിലായാണ്
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. കബ്ബൺ പാർക്കിനുള്ളിലൂടെ കുറച്ചു നേരമെങ്കിലും നടന്നിട്ടുള്ളവർ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കണ്ടിട്ടുണ്ടാകും. വിധാൻ സൗധ വഴി കബ്ബൺ പാർക്കിലേക്ക് വരുമ്പോഴും ഇത് കാണം. ശേഷാദ്രി അയ്യർ മെമ്മോറിയൽ ഹാൾ എന്നും ഇതിനു പേരുണ്ട്.

4. വെങ്കട്ടപ്പ ആർട്ട് ഗാലറി

ശില്പങ്ങളും പെയിന്‍റിഗുകളും കൂടി ഈ യാത്രയിൽ കാണാൻ താല്പര്യമുണ്ടെങ്കിൽ കബ്ബൺ പാര്‍ക്ക് വഴിയുള്ള കറക്കത്തിൽ വെങ്കട്ടപ്പ ആർട്ട് ഗാലറിയും കൂടി കാണണം. കബ്ബൺ പാർക്കിൽ നിന്നും കസ്തൂർബാ റോഡ് വഴി വന്നാൽ വെങ്കട്ടപ്പ ആർട്ട് ഗാലറിയിൽ എത്തും. ശില്പങ്ങൾക്കൊപ്പം മൈസൂർ ശൈലിയിലുള്ള പെയിന്‍റിംഗുകൾ തുടങ്ങിയവയും ഇവിടെ കാണാം.

5. ഗവൺമെന്‍റ് മ്യൂസിയം

കബ്ബൺ പാർക്കിനു സമീപത്തെ ചരിത്രയിടങ്ങളിൽ അഞ്ചാമത്തേതും അവസാനത്തേതുമാണ് ഗവൺമെന്‍റ് മ്യൂസിയം. വെങ്കട്ടപ്പ ആർട്ട് ഗാലറിക്ക് അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയങ്ങളിൽ ഒന്നുമാണ്. പഴയ ആഭരണങ്ങൾ, ശിൽപങ്ങൾ, നാണയങ്ങൾ, ലിഖിതങ്ങൾ , ഭൂമിശാസ്ത്രപരമായ പുരാവസ്തുക്കളുടെ അപൂർവ ശേഖരം, ആദ്യകാല കന്നഡ ലിഖിതമായ (എ.ഡി. 450) ഹൽമിഡി ലിഖിതം എന്നിങ്ങനെ ചരിത്രത്തിലേക്ക് എത്തിക്കുന്ന കുറേ കാഴ്ചകളുണ്ട്. 1877-ൽ നിയോക്ലാസിക്കൽ വാസ്തുവിദ്യാ ശൈലിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+