വിദേശവിനോദ യാത്രകൾ ഇന്ന് വളരെ സാധാരണമായിട്ടുണ്ട്. വിസ ഓൺ അറൈവൽ അല്ലെങ്കിൽ, വിസ വേണ്ടാത്ത രാജ്യങ്ങൾ, കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക്, എയർലൈനുകളുടെ ഓഫറുകൾ എന്നിങ്ങനെ പോകാൻ നിരവധി കാരണങ്ങളുമുണ്ട്. ചില യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് മാത്രം.
അങ്ങനെയെങ്കിൽ നമുക്കും വിദേശയാത്രകൾ പ്ലാൻ ചെയ്താലോ
ഇതാ ഈ മാർച്ച് മാസത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി തീർത്തും കുറഞ്ഞ ചെലവിൽ വിദേശ യാത്ര പോകാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. യാത്രയ്ക്ക് വളരെ കുറച്ച് ദിവസങ്ങൾ മാത്രം മതിയെന്നതു മാത്രമല്ല, ചരിത്രപരമായും സാംസ്കാരികപരമായുമെല്ലാം സമ്പന്നമായ ഇടങ്ങൾ നിങ്ങളെ ഉറപ്പായും ആകർഷിക്കും.

മലേഷ്യ
വിദേശയാത്രയെന്ന സ്വപ്ം കാണുന്നവർക്ക് വളരെ ലാഭത്തിൽ, ഇഷ്ടംപോലെ കാഴ്ചകൾ കണ്ട് പോയി വരാൻ സാധിക്കുന്ന രാജ്യമാണ് മലേഷ്യ. മഴ കഴിഞ്ഞ് രാജ്യം സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്ന സമയമാണ് മാർച്ച്. നിങ്ങൾ ഇവിടെ ഏതു ഭാഗം തിരഞ്ഞെടുത്താലും അവിടെ കാണാൻ എന്തെങ്കിലും ഒക്കെ ഉറപ്പായും ഉണ്ടാകും. കാടുകൾ, വെള്ളച്ചാട്ടങ്ങൾ, ദ്വീപുകൾ, ചരിത്രക്കാഴ്ചകള്‍, തിരക്കേറിയ തെരുവുകൾ, ഫൂഡ് സ്ട്രീറ്റുകൾ എന്നിങ്ങനെ തലങ്ങും വിലങ്ങും കാഴ്ചകളാണ്.
കിലിം ജിയോഫോറസ്റ്റ് ,തെലഗ തുജു വെള്ളച്ചാട്ടങ്ങൾ , റെഡാങ് ദ്വീപ്, ഡച്ച് സ്ക്വയർ, ജലാൻ അലോർ നൈറ്റ് മാർക്കറ്റ്,കാമറൂൺ ഹൈലാൻഡ്സ് തുടങ്ങിയ സ്ഥലങ്ങൾ മലേഷ്യ യാത്രയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കാം. മലേഷ്യ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വിസാ രഹിത പ്രവേശനം ആണ് നല്കുന്നത്. ബാത്തിക് എയറിൽ ബെംഗളൂരു- ക്വാലലംപൂർ ടിക്കറ്റ് നിരക്ക് 6,673 രൂപാ മുതലാണ് ആരംഭിക്കുന്നത്,
ഒമാൻ
യാത്രകൾക്ക് പറ്റിയ വിദേശരാജ്യം എന്ന നിലയിലേക്ക് വളരെ പെട്ടന്ന് കടന്നുവന്ന ഗള്‍ഫ് രാജ്യമാണ് ഒമാൻ. സമ്പന്നമായ പൈതൃകവും മനോഹരമായ കാഴ്ചകളും അതിശയിപ്പിക്കുന്ന നിർമ്മിതികളും ആണ് ഇവിടെ കാണുവാനുള്ളത്. സാഹസിക വിനോദങ്ങൾ, ഔട്ട് ഡോർ ആക്റ്റിവിറ്റികള്‍ തുടങ്ങിയവ ആസ്വദിക്കാൻ പറ്റിയ മാസം മാർച്ച് ആയതിനാൽ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങാം. ചരിത്രമുറങ്ങുന്ന ഒമാനിൽ കോട്ടകൾ ആണ് കോട്ടകൾ ആണ് കാണാനുള്ള പ്രധാന കാഴ്ച. കൂടാതെ, സൂക്കുകൾ, പ്രാദേശിക ഭക്ഷണങ്ങള്‍, ട്രെക്കിങ്ങുകൾ, തുടങ്ങിയവയും ഇവിടെ ചെയ്യാം.
നിസ്വ കോട്ട, മുത്ര കോട്ട, അൽ-മിറാനി കോട്ട , മുതലാ സൂക്ക്, ബഹ്‌ല സൂക്ക്, മുത്രാ കോർണിഷ്, വാദി ആഷ് ഷാബ് തുടങ്ങിയവ ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. ഇന്ത്യക്കാർക്ക് ഇ വിസയാണ് ഒമാൻ നല്കുന്നത്. ഒമാൻ എയറിൽ ബെംഗളൂരു- മസ്കറ്റ് ടിക്കറ്റ് നിരക്ക് 9,608 രൂപാ മുതൽ ആരംഭിക്കുന്നു. നിന്നും മുംബൈയിൽ നിന്നും പോകാവുന്ന ചെലവ് കുറഞ്ഞ സ്ഥലം കൂടിയാണ് ഒമാൻ,
സിംഗപ്പൂർ
കുറഞ്ഞ ചെലവിൽ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാന് പറ്റിയ മറ്റൊരു വിദേശലക്ഷ്യസ്ഥാനമാണ് സിംഗപ്പൂർ. മാർച്ച് മാസത്തോടെ മഴക്കാലം കഴിയുന്നതാണ് ഇവിടുത്തെ ആകർഷണം. അതുകൊണ്ടു തന്നെ രാജ്യം എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സീസണാണിത്. യുനസ്കോയുടെ ചരിത്രയിടങ്ങള്‍ മുതൽ ഗാലറികൾ, നൈറ്റ് സഫാരികൾ, കടൽത്തീരങ്ങൾ , രാത്രിജീവിതം എന്നിങ്ങനെ ആസ്വദിക്കാൻ ഒത്തിരികാര്യങ്ങളുണ്ട്.
യുനസ്കോ പട്ടികയിലുള്ള ബൊട്ടാണിക് ഗാർഡൻ, ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ ഫ്‌ളയർ, നാഷണൽ ഗാലറി, നൈറ്റ് സഫാരി , മറീന ബേ, ഷോപ്പിങ്, ലൈറ്റ് ഷോ തുടങ്ങിയവ ഇവിടെ ആസ്വദിക്കാം. ഇന്ത്യക്കാർക്ക് സിംഗപ്പൂർ ഇ-വിസ നല്കുന്നു. ഇൻഡിഗോ വിമാനത്തിൽ ഡൽഹി- സിംഗപ്പൂർ യാത്രാ നിരക്ക് 9,220 രൂപാ മുതൽ ആരംഭിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












