ബാംഗ്ലൂരിൽ നിന്നുള്ള യാത്രകളിലെ സ്ഥിരം ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ചെന്നൈ ആണ്. എളുപ്പത്തിലെത്താന്‍ പറ്റിയ വാരാന്ത്യ ലക്ഷ്യസ്ഥാനം എന്നതിനൊപ്പം തന്നെ ചെന്നൈയിലെ വ്യത്യസ്തമായ കാഴ്ചകളും മഹാബലിപുരവും പോണ്ടിച്ചേരിയും പോലെ പോയിവരാൻ പറ്റിയ സ്ഥലങ്ങളും ബാംഗ്ലൂരുകാരെ ഇടയ്ക്കൊക്കെ ചെന്നൈയിലേക്ക് ബാഗ് പാക്ക് ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. അപ്പോൾ പിന്നെ എളുപ്പയാത്ര, സുഖയാത്ര ട്രെയിൻ തന്നെയാണല്ലോ..
ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയില് സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളിലൊന്നായ ലാൽബാഗ് എക്സ്പ്രസിനെയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. ഒരു യാത്ര പ്ലാൻ ചെയ്തു പോകാൻ പാകത്തിൽ തന്നെ ഇരുനഗരങ്ങൾക്കുമിടയിൽ ഓടുന്ന ലാൽബാഗ് എക്സ്പ്രസ് സമയം, സ്റ്റോപ്പുകൾ, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

ബെംഗളുരു- ചെന്നൈ ലാൽബാഗ് എക്സ്പ്രസ് (12608)
ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6.25 ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കുന്ന ലാൽബാഗ് എക്സ്പ്രസ് 05 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12.20 ന് എംജിആർ ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തും. സെക്കൻഡ് സിറ്റിങ്ങിന് 160 രൂപയും എസി ചെയർ കാറിന് 560 രൂപയുമാണ് നിരക്ക്. 362 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. 11 സ്റ്റോപ്പുളാണ് ആകെയുള്ളത്.
ബെംഗളുരു- ചെന്നൈ ലാൽബാഗ് എക്സ്പ്രസ് (12608) സമയക്രമം
കെഎസ്ആർ ബെംഗളുരു - 06:25 AM
ബാംഗ്ലൂർ Cant - 06:35 AM
കൃഷ്ണരാജപുരം -06:49 AM
ബംഗാരപേട്ട് - 07:28 AM
കുപ്പം - 07:54 AM
ജോലാർപേട്ടെ - 08:38 AM
അംബൂർ - 09:05 AM
കട്പടി ജംങ്ഷന്‍ - 09:48 AM
വലാജാ റോഡ് ജംങ്ഷൻ -10:09 AM
ഷോലിംഗൂർ -10:23AM
ആരക്കോണം - 10:43 AM
പേരമ്പൂർ - 11:33 AM
ചെന്നൈ സെൻട്രൽ -12:20 PM എന്നിങ്ങനെയാണ് സമയക്രമം.
ചെന്നൈ ലാൽബാഗ് എക്സ്പ്രസ് (12607)
മടക്ക യാത്രയിൽ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുന്ന ട്രെയിൻ 6 മണിക്കൂർ 05 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 9.35 ന് കെഎസ്ആർ ബെംഗളുരു റെയില്‍വേ സ്റ്റേഷനിൽ എത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ട്.
ചെന്നൈ ലാൽബാഗ് എക്സ്പ്രസ് (12607) സമയക്രമം
ചെന്നൈ സെൻട്രൽ -15:30 PM
പേരമ്പൂർ - 15:43 PM
ആരക്കോണം - 16:28 PM
ഷോലിംഗൂർ - 16:46 PM
വലാജാ റോഡ് ജംങ്ഷൻ - 17:03 PM
കട്പടി ജംങ്ഷന്‍ - 17:28 PM
അംബൂർ - 18:08 PM
ജോലാർപേട്ടെ - 18:53 PM
കുപ്പം - 19:32 PM
ബംഗാരപേട്ട് - 20:00 PM
കൃഷ്ണരാജപുരം - 20:46 PM
ബാംഗ്ലൂർ Cant- 21:00 PM
കെഎസ്ആർ ബെംഗളുരു - 21:35 PM എന്നിങ്ങനെയാണ് സമയക്രമം.
യാത്രകൾ പോകാൻ
രാവിലെ ബാംഗ്ലൂരിൽ നിന്ന് പോകുവാനും യാത്ര കഴിഞ്ഞ് രാത്രിയോടെ തിരിച്ച് ബാംഗ്ലൂരിൽ എത്തുന്ന വിധത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടുവാനും പറ്റിയ ട്രെയിൻ സർവീസുകളിൽ ഒന്നാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













