Search
  • Follow NativePlanet
Share
» »ബെംഗളൂരു വാരാന്ത്യം എത്തി.. പച്ചപ്പും വെള്ളച്ചാട്ടവും തേടി പോകാം.. കടലിൽ ഇറങ്ങാം.. ഉഗ്രൻ നാല് ഇടങ്ങള്‍

ബെംഗളൂരു വാരാന്ത്യം എത്തി.. പച്ചപ്പും വെള്ളച്ചാട്ടവും തേടി പോകാം.. കടലിൽ ഇറങ്ങാം.. ഉഗ്രൻ നാല് ഇടങ്ങള്‍

വാരാന്ത്യം വന്നാൽ ബെംഗളൂരുവിൽ ഉള്ളവർക്ക് ആവേശം കുറച്ച് കൂടുതലാണ്. വീട്ടിലിരിക്കാനുള്ള മടിയും ചൂടും ഒക്കെയാകുമ്പോൾ ആരും അറിയാതെ തന്നെ പുറത്തിറങ്ങി പോകും. റീൽസിലും വീഡിയോകളിലും ഇഷ്ടംപോലെ സ്ഥലങ്ങളുണ്ടെങ്കിലും എവിടേക്ക് പോകും എന്നത് എപ്പോഴും വലിയ ചോദ്യം തന്നെയാണ്.

എത തവണ പോയാലും കാണുവാൻ വീണ്ടും വീണ്ടും എന്തെങ്കിലുമൊക്കെ ബാക്കി വയ്ക്കുന്ന സ്ഥലങ്ങളാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. മിക്കവരും പല തവണ പോയിട്ടുണ്ടാകുമെങ്കിലും വീണ്ടും ചെല്ലുമ്പോൾ പുതിയ കാഴ്ചകളോ അല്ലെങ്കിൽ സീസൺ മാറ്റിയ നിറങ്ങളോ ഒക്കെയായി പുതിയത് കരുതി വയ്ക്കുന്ന സ്ഥലങ്ങള് ഇതാ..

Weekend Destinations Near Bengaluru

ഗണ്ടികോട്ട

നമ്മുടെ നാട്ടിൽ തന്നെയാണോ എന്നു സംശയിപ്പിക്കുന്ന വിധത്തിലുള്ള സ്ഥലമാണ് ഗണ്ടിക്കോട്ടെ. ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ എന്നറിയപ്പെടുന്ന ഇവിടം പെണ്ണാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൂറ്റൻ ചെങ്കല്ലുകൾ കുത്തനെ വെട്ടിയിറക്കിയിരിക്കുന്നതു പോലുള്ള കാഴ്ച തീർച്ചയായും അത്ഭുതപ്പെടുത്തും. കല്ലുകളുടെ രൂപങ്ങൾക്ക് അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാൻഡ് കാന്യനുമായി അതിശയിപ്പിക്കുന്ന സാദൃശ്യം ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഗണ്ടിക്കോട്ട കോട്ടയും ഈ യാത്രയില് ഉൾപ്പെടുത്താവുന്ന ഒന്നാണ്.

സാഹസികത ഇഷ്ടമാണെങ്കിൽ ഇവിടുത്തെ വ്യൂ പോയിന്‍റിലേക്ക് നടന്നു കയറി സൂര്യോദയം കാണാം, രാത്രിയിലെ ക്യാംപിങ്ങും ടെന്‍റിലെ താമസവും ഒക്കെ ഇവിടെ ആസ്വദിക്കാൻ പറ്റിയ കാര്യങ്ങളാണ്. ബെംഗളൂരുവിൽ നിന്ന് 280 കിമി അകലെയാണ് ഗണ്ടിക്കോട്ടെ സ്ഥിതി ചെയ്യുന്നത്.

ബൈലക്കുപ്പെ

ടിബറ്റന് പ്രാർത്ഥനാ പതാകകളും മെറൂൺ വസ്ത്രം ഘരിച്ച സന്യാസികളും കാറ്റിൽ സംഗീതം പൊഴിക്കുന്ന വിൻഡ് ചിമ്മുകളും അതിശയിപ്പിക്കുന്ന നിർമ്മിതിയായ ഗോള്‍ഡൻ ക്ഷേത്രവും കാണണമെങ്കിൽ വരേണ്ട സ്ഥലം ബൈലക്കുപ്പ ആണ്. കൂർഗിന് സമീപം സ്ഥിതി ചെയ്യുന്ന, മടിക്കേരിക്ക് അടുത്തുള്ള ബൈലക്കുപ്പ ചരിത്രക്കാഴ്ചകളും കൗതുകങ്ങളും തേടിയിറങ്ങുന്നവർക്കുള്ളതാണ്.

Weekend Destinations Near Bengaluru

നമ്മൾ സ്ഥിരം കാണുന്നതിൽ നിന്നും വ്യത്യസ്തമായ ആരാധനാലയങ്ങളും പ്രാർത്ഥനകളും മന്ത്രോച്ചാരണങ്ങളും രൂപങ്ങളും ഒക്കെ ഇവിടെ കാണാം. അത് കൂടാതെ, ടിബറ്റുകാരുടെ രുചികരമായ മോമോസ് ഇവിടെ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ്. ബെംഗളൂരുവിൽ നിന്ന് 220 കിമി അകലെയാണ് ബൈലക്കുപ്പ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള യാത്രയിൽ കൂർഗും മടിക്കേരിയും ഒപ്പം തലക്കാവേരിയും കൂടി ഉൾപ്പെടുത്തണം.

ഹൊന്നാവർ

ബെംഗളൂരുവിൽ നിന്ന് ദൂരം ഇത്തിരി കൂടുതലാണെങ്കിലും സമയമുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ് ഹൊന്നാവർ. കായലും കടലും കൃഷിഭൂമിയും ഒക്കെയായി കേരളത്തോട് വല്ലാത്ത സാദൃശ്യം ഹൊന്നാവറിനുണ്ട്. തീരദേശ കർണ്ണാടകയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ വേനൽക്കാലത്ത് വന്നാൽ വെള്ളത്തിലിറങ്ങുവാനും വെള്ളച്ചാട്ടം കാണാനും ഒക്കെ സാധിക്കും. ശരാവതി നദിയിലെ ബോട്ട് റൈഡിങ്, കണ്ടൽക്കാടുകൾ, ട്രെക്കിങ് എന്നിങ്ങനെ ഇവിടെ കാണേണ്ട ധാരാളം കാര്യങ്ങളുണ്ട്.

ഒകടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയമെങ്കിലും മറ്റു സമയങ്ങളിൽ വന്നാലും ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല. പ്രകൃതി ഭംഗി ആസ്വദിക്കുന്നവര്‍ക്ക് ഇവിടം മനോഹരമായ ഒരനുഭവമായിരിക്കും. കനത്ത വേനലിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാം. ബെംഗളൂരുവിൽ നിന്ന് 410 കിമി അകലെയാണ് ഹൊന്നാവർ സ്ഥിതി ചെയ്യുന്നത്.

കബനി

വേനലിൽ പച്ചപ്പും വെള്ളവും കാണാൻ ആഗ്രഹിക്കുന്നവർക്ക് കബനിയിലേക്ക് പോകാം. ജംഗിൾ സഫാരി നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇവിടം നിങ്ങൾക്ക് പറ്റിയ സ്ഥലമാണ്. കടുവയെയും ആനകളെയും ഭാഗ്യമുണ്ടെങ്കിൽ കരിമ്പുലിയെ വരെ നിങ്ങൾക്ക് ഇവിടെ കാണാം. വേഗം പോയി വരുന്നതു പോലെയല്ല, മറിച്ച് ഒന്നോ രണ്ടോ ദിവസം ചെലവഴിക്കുവൻ കഴിയുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. ഒക്ടോബർ മുതൽ മേയ് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. ബെംഗളൂരുവിൽ നിന്ന് 210 കിമി അകലെയാണ് കബനി സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+