Search
  • Follow NativePlanet
Share
» »1500 രൂപ നഷ്ടമാകില്ല,കിടിലൻ കാഴ്ചകൾ, ഗ്രീൻ റൂട്ട് കാണാൻ വിസ്റ്റാഡോം കോച്ചിൽ യശ്വന്തപൂർ- മംഗളുരു ട്രെയിൻ യാത്ര

1500 രൂപ നഷ്ടമാകില്ല,കിടിലൻ കാഴ്ചകൾ, ഗ്രീൻ റൂട്ട് കാണാൻ വിസ്റ്റാഡോം കോച്ചിൽ യശ്വന്തപൂർ- മംഗളുരു ട്രെയിൻ യാത്ര

ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ. അതിനു നടുവിലൂടെ ഒരു ട്രെയിനിനു മാത്രം പോകാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയ റെയിൽപ്പാളം... മുന്നിലും പിന്നിലും മരങ്ങൾ... ട്രെയിനിങ്ങനെ ഒരു താളത്തിൽ പോവുകയാണ്. തടിപ്പാലങ്ങളും തുരങ്കങ്ങളും പെട്ടന്ന് ഭയപ്പെടുത്തുന്ന വിധത്തിൽ കടന്നുവരുന്ന ഇരുട്ടും തുരങ്കമിറങ്ങി കഴിയുമ്പോള് എത്തുന്ന വെളിച്ചവും ഒക്കെ ചേർന്ന് അതിമനോഹരമായ ഒരനുഭവം.

എവിടെയാണ് ഇതെന്നല്ലേ അന്വേഷിക്കുന്നത്? വലിയ ചെലവൊന്നുമില്ലാതെ, മുടക്കിയ കാശിന് ഇരട്ടി സന്തോഷം നല്കുന്ന ഒരു യാത്രയാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ നിന്ന് നിങ്ങൾക്ക് പോകാൻ പറ്റിയ ഏറ്റനും മികച്ച ട്രെയിൻ യാത്രകളിലൊന്നാണ് ഇതെന്നു പറഞ്ഞാലും തെറ്റില്ല. ഓരോ സ‍ഞ്ചാരിയും ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇന്ത്യൻ റെയില്‍വേയുടെ ഗ്രീന്‍ റൂട്ട്.

ബെംഗളുരു-മംഗലാപുരം പാതയിൽ കുക്കെ സുബ്രഹ്മണ്യയ്ക്കും സകലേശ്പുരയ്ക്കും ഇടയിലുള്ള പാതയാണ് ഗ്രീൻ റൂട്ട് എന്നറിയപ്പെടുന്നത്. പേരുപോലെ തന്നെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾക്ക് നടുവിലൂടെയുള്ള റെയില്‍പാതയാണ് ഇവിടുത്തെ ആകർഷണം. ടണലുകൾ, പാലങ്ങൾ, കിടങ്ങുകൾ പോലെ ആഴമുള്ള ഇടങ്ങള്‍, എന്നിങ്ങനെ പേടിപ്പിക്കുന്നതും അല്ലാത്തതുമായ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ബാംഗ്ലൂർ- മംഗളുരു റൂട്ടിൽ എപ്പോൾ വന്നാലും ഈ കാഴ്ചകൾ ഇങ്ങനെതന്നെയുണ്ട്.

പകൽ വരാം

ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് പകൽ വരുന്ന വിധത്തിൽ ഗ്രീൻ റൂട്ട് കണ്ട് മംഗലാപുരം വരെ എത്താൻ പറ്റിയ ഒരു യാത്രയാണ് ഇന്ന് വിശദീകരിക്കുന്നത്. മൺസൂൺ സീസൺ ആണ് ഗ്രീൻ റൂട്ട് ട്രെയിൻ യാത്രയ്ക്ക് പറ്റിയ സമയമെങ്കിലും ഈ സമയത്ത് ഈ യാത്രയിൽ} മണ്ണിടിച്ചിൽ, ട്രെയിൻ വഴിതിരിച്ച് വിടൽ പോലുള്ള പല കാര്യങ്ങളും കരുതിയിരിക്കണം. അപ്രതീക്ഷിതമായിട്ടാവും മണ്ണ് പാളത്തില് വീണ് ട്രെയിൻ യാത്ര മുടങ്ങുന്നത്. എന്നാൽ ഇത് നല്കുന്ന കാഴ്ചകളോർക്കുമ്പോൾ പോകാതിരിക്കാനും കഴിയില്ല. ട്രെയിൻ സർവീസിന്റെ കാര്യം ഉറപ്പു വരുത്തുന്നതിനൊപ്പം മുന്നറിയിപ്പുകളും ശ്രദ്ധച്ചു മാത്രമേ യാത്ര പ്ലാൻ ചെയ്യാവൂ.

വെള്ളച്ചാട്ടങ്ങളും കാടിനകത്തെ മഴയും മഞ്ഞും എന്നിങ്ങനെ ആസ്വദിക്കാൻ ഒത്തിരിയുണ്ട്. സക്ലേശ്പുര ഭാഗത്ത് എത്തുമ്പോൾ സമുദ്രനിരപ്പിൽ നിന്നും 906 മീറ്റർ ഉയരത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ട് മണിക്കൂർ കഴിഞ്ഞ് സുബ്രഹ്മണ്യയിലേക്കുള്ള യാത്രയിൽ അത് വെറും 120 മീറ്ററിലേക്ക് എത്തും. ഈ ദൂരത്തിൽ നിങ്ങൾ 57 ടണലുകൾ, 109 പാലങ്ങള്‍ എന്നിവ പിന്നിടും.

ഗോമതേശ്വര എക്സ്പ്രസ്
ബാംഗ്ലൂരിൽ നിന്ന് ഗ്രീൻ റൂട്ട് വഴി ട്രെയിനിൽ യാത്ര പോരാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സര്‍വീസാണ് യശ്വന്ത്പൂർ-മംഗളുരു ഗോമതേശ്വര എക്സ്പ്രസ്. മറ്റു സർവീസുകളുണ്ടെങ്കിലും ഗോമതേശ്വര എക്സ്പ്രസിൽ നിങ്ങൾക്ക് വിസ്റ്റാഡോം കോച്ചിൽ ഈ കാഴ്ചകളത്രയും ആസ്വദിക്കാനാകും. യശ്വന്ത്പൂർ-മംഗളുരു ഗോമതേശ്വര എക്സ്പ്രസ് ഗ്രീൻ റൂട്ട് യാത്ര എങ്ങനെയെന്ന് നോക്കാം.

യശ്വന്ത്പൂർ-മംഗളുരു ഗോമതേശ്വര എക്സ്പ്രസ്

ട്രെയിൻ നമ്പർ 16575 യശ്വന്ത്പൂർ-മംഗളുരു ഗോമതേശ്വര എക്സ്പ്രസ് എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് യശ്വന്ത്പൂർ-മംഗളുരു റൂട്ടിൽ സർവീസ് നടത്തുന്നത്. രാവിലെ 7.00 മണിക്ക് യശ്വന്തപൂർ ജംങ്ഷന്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 9 മണിക്കൂർ 40 മിനിറ്റ് സഞ്ചരിച്ച് വൈകിട്ട് 4.40 ന് മംഗളുരു ജംങ്ഷനിൽ എത്തും.

സെക്കൻഡ് സിറ്റിങ്, എസി ചെയര്‍ കാർ, വിസ്റ്റാഡോം എസി കോച്ച് എന്നിവയാണ് ഇതിനുള്ളത്. ഇതിൽ സെക്കൻഡ് സിറ്റിങ്ങിന് യശ്വന്ത്പൂരിൽ നിന്ന് മംഗളുരുവിലേക്ക് 155 രൂപയാണ് നിരക്ക്. എസി ചെയർ കാറിൽ 560 രൂപയും വിസ്റ്റാഡോമിൽ 1525 രൂപയുമാകും നിരക്ക്. ഇരുവശത്തെയും കാഴ്ചകൾ വിശാലമായി ഒന്നും വിട്ടുപോകാതെ കാണാം എന്നതാണ് വിസ്റ്റാഡോമിന്‍റെ മെച്ചം. രാവിലെ 11:05 നും ഉച്ചകഴിഞ്ഞ് 14:20 നും ഇടയിലാണ് ഇത് ഗ്രീൻ റൂട്ട് വഴി കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പകൽ ഈ കാഴ്ചകളത്രയും ആസ്വദിക്കാം,

യശ്വന്ത്പൂർ-മംഗളുരു ഗോമതേശ്വര എക്സ്പ്രസ് 16575 സമയം, സ്റ്റോപ്പ്

യെശ്വന്ത്പൂര് ജംഗ്ഷൻ - 07:00
ചിക്ക് ബനാവർ - 07:10
നെലമംഗല - 07:21
കുനിഗൽ- 07:51
യേഡിയൂര് - 08:02
ബി ജി നഗര് - 08:12
ശ്രാവണബെലളഗോള - 08:44
ചന്നരായപട്ടണ - 08:54
ഹസ്സൻ - 10:10
അലൂർ - 10:32
സകലേശ്പുര - 11:05
സുബ്രഹ്മണ്യ റോഡ് - 14:20
കബകപുത്തൂർ - 15:08
ബന്ത്വാല - 15:38
മംഗളൂരു ജംഗ്ഷൻ - 16:40 എന്നിങ്ങനെയാണ് സമയം.

ഗോമതേശ്വര എക്സ്പ്രസ് കൂടാതെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യശ്വന്ത്പൂരിൽ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന കർവാർ എക്സ്പ്രസ് (16515)
, എല്ലാ ശനിയാഴ്ചകളിലും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന യശ്വന്ത്പൂർ - മംഗളൂരു എക്സ്പ്രസ്(16539) എന്നിവയും ഈ റൂട്ടിലെ മറ്റുചില പകൽ ട്രെയിനുകളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore mangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+