Search
  • Follow NativePlanet
Share
» »ഇഫ്താർ വിരുന്ന് ബാംഗ്ലൂരിൽ.. വായിൽ കപ്പലോടിക്കാനുള്ള രുചിക്കൂട്ടുകളുമായി ഇഷ്ടംപോലെ ഇടങ്ങൾ

ഇഫ്താർ വിരുന്ന് ബാംഗ്ലൂരിൽ.. വായിൽ കപ്പലോടിക്കാനുള്ള രുചിക്കൂട്ടുകളുമായി ഇഷ്ടംപോലെ ഇടങ്ങൾ

റമദാൻ ആയതോടെ ബാംഗ്ലൂരിലെ ഫൂഡ് സ്ട്രീറ്റുകൾക്ക് വീണ്ടും ജീവൻ വെച്ചുകഴിഞ്ഞു. ചൂട് സമോസയും ചാട്ടുകളും പുലാവും ചിക്കന്‍റെയും മട്ടന്‍റെയും കീമയും ടിക്കയും ഉൾപ്പെടെ സ്പെഷ്യൽ രുചികളും ഒക്കെയായി ഓരോ രാവും ഇവിടെ ഫൂഡ് സ്ട്രീറ്റുകളിൽ ആഘോഷമാണ്. വൈകുന്നേരമാകുന്നതോടെ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന ഇടങ്ങളും നിരവധിയുണ്ട്.

നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണെങ്കിൽ ഈ റമദാന്‍ സീസണിൽ \കറങ്ങി നടക്കുവാനും വയറു നിറയെ വ്യത്യസ്ത രുചികൾ ആസ്വദിക്കാനും അതോടൊപ്പം പോക്കറ്റ് കാലിയാക്കാതെ തിരികെ വരാനും സാധിക്കുന്ന ഇഷ്ടംപോലെ ഇടങ്ങൾ ആണ് ബാംഗ്ലൂരിൽ അങ്ങോളം ഇങ്ങോളമുള്ളത്. വൈകിട്ട് ജോലി കഴിഞ്ഞ് കൂട്ടുകാരെയും കൂട്ടി ഒന്നിറങ്ങിയാൽ ആഘോഷിച്ച് പോയി വരാനുള്ളതെല്ലാം ഇവിടെയുണ്ട്.

From Shivaji Nagar To Koramangala- Best Ramadan Food In Bengaluru

ശിവാജി നഗർ

വർഷങ്ങളായി ബാംഗ്ലൂരില്‍ ഏറ്റവുമധികം ആളുകള്‍ പോകുന്ന ഇഫ്താർ ഫൂഡ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിവാജി നഗർ. വൈകുന്നേരം മുതൽ രാത്രി വൈകുവോളം വരെ ആക്ടീവായ കടകളാണ് ഇവിടുത്തെ പ്രത്യേകത. റമദാൻ നോയമ്പിന്‍റെ ഏറ്റവും പ്രധാന രുചികളായ കബാബും ഷീക്കയും ടിക്കയും ഉൾപ്പെടെയുള്ളവ ഇവിടെ ലഭിക്കും.

നോൺ വെജ് വിഭവങ്ങൾ തേടിയാണ് ആളുകൾ എത്തുന്നതെങ്കിലും ഇവിടുത്തെ വെജിറ്റേറിയൻ വിഭവങ്ങൾക്കും മധുപലഹാരങ്ങൾക്കും ഇഷ്ടംപോലെ ആരാധകരുണ്ട്. കടുപ്പത്തിൽ ഒരു ചായ കുടിക്കാനും മോമോസ് കഴിക്കാനും ആളുകൾ എത്തുന്നു. ഇവിടുത്തെ പല ഷോപ്പുകൾക്കും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ഒരിക്കൽ വന്നാൽ വീണ്ടും ഇവിടേക്ക് വരാതിരിക്കാനാവില്ല എന്നതാണ് സത്യം.

കോറമംഗള ഫൂഡ് സ്ട്രീറ്റ്

ഏതു തരത്തിലുള്ള ഭക്ഷണവും ഒറ്റ യാത്രയിൽ ലഭിക്കുകയാണെങ്കിൽ അത് വേറെ രസം തന്നെയാണ്. വണ്ടിയിറങ്ങി നടന്നു തുടങ്ങിൽ പിന്നെ റോഡിനു ഇരുവശവും നിറയെ കടകളാണ്. വ്യത്യസ്ത രുചികളിൽ കാപ്പി വിൽക്കുന്ന കടകൾ മുതൽ പേസ്ട്രിയും കേക്കുകളും കഴിഞ്ഞ് ഉഗ്രൻ ബിരിയാണിയും നാടൻ മധുരപലഹാരങ്ങളും ഷവർമ്മയും ചിക്കൻ, മട്ടൻ വിഭവങ്ങളും വരെ വിളമ്പുന്ന കടകൾ ഇവിടെ കാണാം.

റമദാൻ സ്പെഷ്യൽ മേളകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. റമദാൻ സ്പെഷ്യൽ പലഹാരങ്ങളടക്കം പല നാടുകളിലെയും വിഭവങ്ങൾ ഇവിടെ ലഭിക്കും. റോഡ് സൈഡിലേക്കിറങ്ങി നിൽക്കുന്ന ഷോപ്പുകളിൽ നിറയെ നോൺ വെജ് വിഭവങ്ങൾ പോക്കറ്റ് കാലിയാക്കാതെ മേടിച്ച് കഴിക്കാം. സ്ട്രീറ്റ് ഫൂഡിനോട് താല്പര്യമില്ല എന്നുണ്ടെങ്കിൽ ബാംഗ്ലൂരിലെ ഏറ്റലും മികച്ച പബ്ബുകളും റസ്റ്റോറന്‍റുകളും ഇവിടെ സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. നോമ്പ് കാലത്ത് രാവു പുലരുവോളം ഇവിടെ ഫൂഡ് സ്ട്രീറ്റ് സജീവമായിരിക്കും.

വിവിപുരം

വെജിറ്റേറിയൻ വിഭവങ്ങളുടെ ആരാധകരാണ് നിങ്ങളെങ്കിൽ രുചികളുടെ ഒരു ചെറുപൂരം തന്നെയാണ് വിവി പുരം ഫൂഡ് സ്ട്രീറ്റ് നിങ്ങള്‍ക്കായി ഒരുക്കിയിക്കുന്നത്. തിണ്ടി ബീഡി എന്നറിയപ്പെടുന്ന ഇവിടെ സ്ഥിരം സന്ദർശകർ എത്താറുണ്ട്. കേർഡ് കൊടു ബെലെ, അക്കി റൊട്ടി, അവരേക്കലു ദോശ,പാഡ്ഡു, ഡബേലി, രസഗുള ചാറ്റ്, ഉബട്ടു, ഹൊളിഗെ , ബിസി ബിസി മസാല ദോശ, തുടങ്ങിയ കർണ്ണാടക സ്പെഷ്യൽ വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്

വൈകുന്നേരം മുതലാണ് ഇവിടെ ഫൂഡ് സ്ട്രീറ്റ് സജീവമാകുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ സ്ട്രീറ്റിനകത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാറില്ല.
ബസവനഗുഡിയിൽ ഗാന്ധി ബസാറിനു സമീപം സജ്ജൻ റാവു സർക്കിളിനു അടുത്താണ് വിവി പുരം തിണ്ടി ബീഡി സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+