Search
  • Follow NativePlanet
Share
» »ബെംഗളൂരു നവരാത്രി ആഘോഷം; അനുഗ്രഹം തേടാൻ ക്ഷേത്ര ദർശനം, നിർബന്ധമായും പോകേണ്ട അഞ്ചിടങ്ങൾ

ബെംഗളൂരു നവരാത്രി ആഘോഷം; അനുഗ്രഹം തേടാൻ ക്ഷേത്ര ദർശനം, നിർബന്ധമായും പോകേണ്ട അഞ്ചിടങ്ങൾ

ബെംഗളൂരു നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു.
വീടുകൾ അലങ്കരിച്ചും പ്രത്യേക പരിപാടികളിൽ പങ്കെടുത്തും ദാണ്ഡിയ നൃത്തങ്ങളം ദുർഗാ പന്തലുകൾ സന്ദർശിച്ചുമെല്ലാം നവരാത്രി ദിവസങ്ങളെ ആകർഷകമാക്കുകയാണ് ഇവിടെയുള്ളവർ. എന്നാൽ ഇതിനേക്കാൾ വലുതായി നവരാത്രി ആഘോഷങ്ങൾക്ക് ഒരു കാര്യം കൂടിയാണ്. അതാണ് ക്ഷേത്രദർശനം.

ആദിപരാശക്തിക്കും ദുർഗാ ദേവിക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മാത്രമേ നവരാത്രി ദിവസങ്ങൾക്ക് പൂർണ്ണത കൈവരികയുള്ളൂ. കൊല്ലൂർ മൂകാംബികയും പനച്ചിക്കാടും ഒക്കെ നമുക്ക് അറിയാമെങ്കിലും ബാംഗ്ലൂരിൽ ഏത് ക്ഷേത്രങ്ങളിലാണ് നവരാത്രിക്കാലത്ത് പോകേണ്ടത് എന്ന് പലർക്കും അറിയില്ല. ആദിപരാശക്തിയെയും വിവിധ അവതാരങ്ങളെയും ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങൾ ബെംഗളൂരുവിലുണ്ട്. ഈ ക്ഷേത്രങ്ങൾ വിശദമായി പരിചയപ്പെടാം.

Special Temples To Visit In Bengaluru During Navratri And Durga Pooja

1. ശ്രീ ചൗഡേശ്വരി ക്ഷേത്രം

നവരാത്രി, ദുര്‍ഗാ പൂജാ കാലത്ത് ബംഗ്ലൂരിൽ സന്ദർശിക്കാൻ പറ്റിയ പ്രധാന ക്ഷേത്രമാണ് ശ്രീ ചൗഡേശ്വരി ക്ഷേത്രം . പാർവ്വതി ദേവിയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ചൗഡേശ്വരിയുടെ ഒരു ക്ഷേത്രം മത്തിക്കരെയിലാണുള്ളത്. ഒരു അസുര നിഗ്രഹത്തിനായാണ് അവതാരമെടുത്ത് വന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നവരാത്രി നാളുകളിൽ പൂജകൾ. വാഹന പൂജ, ആയുധ പൂജ തുടങ്ങിയവയ്ക്കായി വിശ്വാസികൾ ചൗഡേശ്വരി ക്ഷേത്രത്തിലെത്തുന്നു. ഈ സമയത്ത് വലിയ തിരക്കും ക്ഷേത്രത്തിൽ അനുഭവപ്പെടാറുണ്ട്.

2. ശ്രീ ഗംഗാമ ദേവി ക്ഷേത്രം

ബെംഗളൂരുവിലെ പ്രസിദ്ധമായ ശ്രീ ഗംഗാമ ദേവി ക്ഷേത്രവും നവരാത്രി ക്ഷേത്രദർശനങ്ങൾക്ക് പറ്റിയ ഇടമാണ്. ശക്തിയുടെ അവതാരമായ ഗംഗാ മാതാവിലെ ആണ് ഇവിടെ ആരാധിക്കുന്നത്. മല്ലേശ്വരത്ത് കടു മല്ലേശ്വരം ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഗംഗാമ ദേവീ ക്ഷേത്രത്തിൻ നവരാത്രിക്കാലത്ത് പ്രത്യേക തിരക്കാണ്. വ്യത്യാസങ്ങളൊന്നുമില്ലാതെ വിശ്വാസികൾ ക്ഷേത്രദർശനത്തിനും പൂജകൾക്കുമായി എത്തുന്നു.

3. പാതാളാമ്മ ദേവി ക്ഷേത്രം

ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പാതാളാമ്മ ദേവി ക്ഷേത്രം. ഇതേ പേരിൽ പല ക്ഷേത്രങ്ങളും കാണാമെങ്കിലും അതിലേറ്റവും പ്രസിദ്ധം ബസവഗുഡിയിലെ പാതാളാമ്മ ക്ഷേത്രമാണ്. ഏകദേശം നാനൂറ് വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആയി അവതരിച്ച ദേവിയാണ് പാതാളാമ്മ. മണ്ണ അഥവാ പാതാളത്തിൽ നിന്നു വന്നതിനാൽ പാതാളാമ്മ എന്ന പേരിൽ അറിയപ്പെടുന്നു. ദുര്‍ഗാ ദേവിയുടെ അവതാരമായ പാതാളാമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു. കർണ്ണാടകയിലെ പ്രധാനപ്പെട്ട 20 ഗ്രാമങ്ങളുടെ ഗ്രാമദേവതയായി പതാളാമ്മയെയാണ് വിശ്വാസികൾ കണക്കാക്കുന്നത്. നമുക്ക് പരിചയമുള്ള നാഗസാന്ദ്ര, സിദ്ധാപൂർ യെഡ്ഡിയൂർ തുടങ്ങിയവയാണ് ഈ 20 ഗ്രാമങ്ങൾ.

4. രാജരാജേശ്വരി ക്ഷേത്രം

ബെംഗളൂരുവിലെ ഏറ്റലും പ്രസിദ്ധമായ ക്ഷേത്രമാണ് രാജരാജേശ്വരി ക്ഷേത്രം. സൗത്ത് ബെംഗളൂരുവിന്‍റെ ഭാഗമായ രാജരാജേശ്വരി ക്ഷേത്രം സ്ഥിരം വിശ്വാസികൾ എത്തിച്ചേരുന്നയിടം ആണ്. ബെംഗളുരുവിലെ പഴയകാല ക്ഷേത്രങ്ങളിൽ ഒന്നാണെങ്കിലും ഇവിടെയെത്തുന്ന വിശ്വാസികളുടെ എണ്ണത്തിന് ഒരു കുറവുമില്ല, പാർവ്വതി ദേവിയുടെ അവതാരമായ രാജരാജേശ്വരിയുടെ പേരിലാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നതെങ്കിലും നേരട്ടെ മറ്റു പല പേരുകളിലുമാണ് ക്ഷേത്ര അറിയപ്പെട്ടു പോന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണവും 108 അടി ഉയരത്തിലുള്ള ക്ഷേത്രഗോപുരവുമാണ് മറ്റ് ആകർഷണങ്ങൾ. നവരാത്രിക്കാലത്ത് ഇവിടെ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്നു,

5. മുത്തുമാരിയമ്മ ക്ഷേത്രം

നവരാത്രി ആഘോഷങ്ങളുടെ പൂർണ്ണതയ്ക്കായും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി പോകേണ്ട മറ്റൊരു ക്ഷേത്രമാണ് ബെംഗളൂരുവിലെ മുത്തുമാരിയമ്മ ക്ഷേത്രം. നിവരധി വിശ്വസികൾ ദിനംപ്രതി എത്തുന്ന മുത്തു മാരിയമ്മ ക്ഷേത്രം ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണ്. ഇവിടെ തിരക്കില്ലാത്ത ഒരു ദിവസവും ഇല്ലാ എന്നുതന്നെ പറയാം, ഏകദേശം രണ്ട് പതിറ്റാണ്ടോളം കാലം പഴക്കമുള്ള ക്ഷേത്രത്തിൽ നവരാത്രിക്കാലത്ത് പ്രത്യേക പ്രാര്‍ത്ഥകളും പൂജകളും നടത്തുന്നു. ആഴ്ചയിൽ ചൊവ്വ, വെള്ളീ എന്നു രണ്ടു ദിവസങ്ങളിൽ ആണ് ഇവിടെ ഏറ്റവും ആളുകൾ എത്തുന്ന ദിവസം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore temples navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+