Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: ബെംഗളൂരു- തിരുപ്പതി ബാലാജി പാക്കേജ്, ശീഘ്രദർശനവും പത്മാവതി ക്ഷേത്രവും.. കുറഞ്ഞ ചെലവിൽ പോയിവരാം

ബാംഗ്ലൂർ യാത്ര: ബെംഗളൂരു- തിരുപ്പതി ബാലാജി പാക്കേജ്, ശീഘ്രദർശനവും പത്മാവതി ക്ഷേത്രവും.. കുറഞ്ഞ ചെലവിൽ പോയിവരാം

ബെംഗളൂരുവിൽ നിന്ന് തിരുപ്പതിയിലേക്ക് ഒരു ക‍ുഞ്ഞു യാത്ര.. ബാംഗ്ലൂരിൽ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറ്റവും എളുപ്പത്തിൽ പോകുവാൻ പറ്റിയ തീർത്ഥ യാത്രകളിലൊന്നാണ് തിരുപ്പതിയിലേക്കുള്ളത്. ഒരിക്കലെങ്കിലും തിരുപ്പതി വെങ്കിടേശ്വരനെ ദർശിക്കാൻ കഴിഞ്ഞാൽ അത് ജീവിത പുണ്യമായി കണക്കാക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ബാംഗ്ലൂരിൽ നിന്ന് തിരുപ്പതിയിലേക്ക് ഒരു യാത്ര പോയാലോ..

കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ അഥവാ കെഎസ്ടിഡിസി ആണ് തിരുപ്പതിയിൽ പോയി ഭഗവാനെ ദർശനം നടത്തി മടങ്ങിയെത്തുന്ന വിധത്തിലുള്ള പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവ് എന്നതിനേക്കാൾ മണിക്കൂറുകളോളം ക്യൂ നിൽക്കാതെ ദർശനം നടത്താം എന്നതാണ് ഇതിന്‍റെ ആകർഷണം. ഇതാ ബാംഗ്ലൂർ- തിരുപ്പതി ഏകദിന യാത്രാ ക്രമീകരണം, സമയം, നിരക്ക് തുടങ്ങിയ കാര്യങ്ങളും തിരുപ്പതി ദർശനത്തിന്‍റെ ഫലങ്ങൾ എന്തൊക്കെയെന്നും വിശദമായി അറിയാം.

bangalore-Tirupati Package

ബാംഗ്ലൂർ- തിരുപ്പതി ഏകദിന യാത്രാ

ഒരു രാത്രിയും ഒരു പകലും ആവശ്യമായ യാത്രയാണ് കെഎസ്ടിഡിസിയുടെ ബാംഗ്ലൂർ- തിരുപ്പതി ഏകദിന യാത്രാ.എല്ലാ ദിവസവും പുറപ്പെടുന്ന വിധത്തിലാണ് ഇതുള്ളത്. രാത്രി 9.00 മണിക്ക് ബെംഗളൂരു യശ്വന്ത്പൂർ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. വ്യത്യസ്ത സൗകര്യങ്ങളുള്ള ബസുകൾ സർവീസ് നടത്തുന്നതിനാൽ നിങ്ങളുടെ സൗകര്യവും ബജറ്റും നോക്കി തിരഞ്ഞെടുക്കാം. ഒൻപതിന് പുറപ്പെട്ടാൽ പിറ്റേന്ന് പുലർച്ചെ മൂന്നു മണിയോടെ തിരുപ്പതിയിൽ എത്തും. അഞ്ച് മണിവരെ നിങ്ങൾക്ക് ഫ്രഷ് അപ്പ് ആകുവാനും മറ്റുമുള്ള സമയമാണ്.

ബാംഗ്ലൂർ- തിരുപ്പതി പാക്കേജ് നിരക്ക്

മുൻപ് സൂചിപ്പിച്ചതുപോലെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ബസിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരും. എല്ലാ യാത്രയും രാത്രി 9.00 മണിക്ക് യശ്വന്ത്പൂരിൽ നിന്നാരംഭിക്കും. തിരുപ്പതി ദർശനം, പത്മാവതി ക്ഷേത്രം, മംഗാപുര എന്നിവിടങ്ങളാണ് എല്ലാ പാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്നത്. തിരികെ എത്തുന്ന സമയവും ഒന്നാണ്.

45 സീറ്റുള്ള വോൾവോ ബസിന് ഒരാൾക്ക് നിരക്ക് 2600 രൂപ
51 സീറ്റുള്ള മൾട്ടി ആക്സിൽ വോൾവോ ബസിന് ഒരാൾക്ക് നിരക്ക് 2650 രൂപ
39 സീറ്റുള്ള എസി ഡീലക്സ് ബസിന് ഒരാൾക്ക് 2500 രൂപ
47 സീറ്റുള്ള മൾട്ടി ആക്സിൽ, കാഫ് സപ്പോർട്ട് നൽകുന്ന ബസിന് ഒരാൾക്ക് 2750 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും +91 80-4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.

തിരുപ്പതി ദർശനത്തിന്‍റെ ഫലങ്ങൾ

വെറുമൊരു യാത്ര എന്നതിനേക്കാൾ ഒരുപാട് ഫലങ്ങളും അനുഗ്രഹങ്ങളും നല്കുന്നതാണ് വിശ്വാസികള്‍ക്ക് തിരുപ്പതി ദർശനം. ഓരോ വിശ്വാസിയുടെയും യോഗ്യതയ്ക്കും അർഹതയ്ക്കും അനുസരിച്ചാണ് ഭഗവാൻ പ്രതിഫലം തരുന്നതെന്നും അവിടെ എത്തിയാല്ഡ അനുഗ്രഹം ലഭിക്കാതെ മടങ്ങേണ്ടി വരില്ല എന്നുമാണ് വിശ്വാസം. ഒരു മനുഷ്യന്‌‍റെ ജീവിത്തിലെ എല്ലാ സങ്കടങ്ങള്‍ക്കും ആശങ്കകൾക്കും ദുരിതങ്ങൾക്കും പരിഹാരം നല്കാൻ ഈ ദർശനത്തിന് സാധിക്കും. മോക്ഷം ലഭിക്കുവാനും ഈ തിരുപ്പതി ദർശനം സഹായിക്കുമത്രെ.

സാമ്പത്തിക പ്രയാസങ്ങൾ, വിവാഹ തടസ്സങ്ങൾ, ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം തുടങ്ങിയ പ്രശ്നങ്ങൾ, ദുരിതങ്ങളിൽ നിന്നുള്ള മോചനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും തിരുപ്പതി ദർശനത്തിലൂടെ മാറും. മാത്രമല്ല, വൈകുണ്ഠ മാസത്തിലെ ഏകാദശി നാളിലെ ദര്‍ശനത്തിനാണ് ഏറ്റവും ഫലമുള്ളതത്രെ. നാഗദോഷങ്ങൾ മാറാനും തിരുപ്പതിയിൽ വന്നു പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. കൂടാതെ, വിവധ പുണ്യസ്ഥലങ്ങളിൽ പോകുന്നതിനും നേർച്ച കാഴ്ചകളും യാഗങ്ങളും അർപ്പിക്കുന്നതിന് തത്തുല്യമായ ഫലം ഒരു തിരുപ്പതി ദർശനത്തിലൂടെ നിങ്ങൾക്ക് നേടാനാകും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore tirupati one day rip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+