Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര; ഈ 6 കന്നഡ വാക്കുകൾ പഠിച്ചോളൂ, മലയാളികൾക്ക് ധൈര്യമായി ബസ് യാത്ര പോകാം..പിന്നെന്ത് വേണം

ബാംഗ്ലൂർ യാത്ര; ഈ 6 കന്നഡ വാക്കുകൾ പഠിച്ചോളൂ, മലയാളികൾക്ക് ധൈര്യമായി ബസ് യാത്ര പോകാം..പിന്നെന്ത് വേണം

ബെംഗളൂരു യാത്രകളിൽ അല്ലെങ്കിൽ ബെംഗളൂരുവിലെ ജീവിതത്തിൽ പുതിയ ആളുകൾ ഏറ്റവും ബുദ്ധിമുട്ടുന്നത് കന്നഡ ഭാഷയുടെ കാര്യത്തിലാണ്. ബസിൽ കയറിയാലും ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനാണെങ്കിലും ഇതിനൊന്നുമല്ല ഒന്നു വഴിതിരിക്കണമെങ്കിൽ പോലും അത്യാവശ്യം കന്നഡ അറിഞ്ഞിരിക്കണം. ഇന്ന് ബാംഗ്ലൂരിൽ ജീവിക്കുന്നവർ അവരുടെ തുടക്കകാലത്ത് അല്പം കഷ്ടപ്പെട്ടു തന്നെയാവും കന്നഡ ഭാഷ പഠിച്ചിരിക്കുക.

പൊതുഗതാഗതം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ബാംഗ്ലൂർ പോലൊരു നഗരത്തിൽ അത്യാവശ്യം കന്നഡ വാക്കുകൾ നിർബന്ധമായും പഠിച്ചിരിക്കണം. അധികമൊന്നു വേണ്ടെങ്കിലും പോകുന്ന റൂട്ടും, വഴിയും എത്തുന്ന സമയവും പോലെ ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ മതി. തുടർന്ന് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സംഭാഷണങ്ങളിലൂടെ കന്നഡ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലേക്ക് എത്താനും കഴിയും..

ബസ് യാത്രയിൽ അറിഞ്ഞിരിക്കേണ്ട കന്നഡ വാക്കുകൾ

ബെംഗളൂരിലെ തുടക്കക്കാരെ സംബന്ധിച്ചെടുത്തോളം അവർ ഏറ്റവും കൂടുതൽ യാത്രകൾ നടത്തുന്നത് ബസിലാണ്. ഓഫീസിലേക്കോ അല്ലെങ്കിൽ കോളേജിലേക്ക് പോകുന്നതും സിനിമ കാണാനും ഷോപ്പിങ്ങിനും ഒക്കെ പോകുന്നത് ബസിലാണ്. പല റൂട്ടുകളില് പോകേണ്ടി വരുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന റൂട്ടിൽ പോകുന്ന ബസ് ആണോ, എത്തിച്ചേരുന്ന സമയം, ബസിറങ്ങിൽ ഏതു വഴിയാണ് പോകേണ്ടത് എന്നിങ്ങനെ ഇഷ്ടംപോലെ സംശയങ്ങളുണ്ടായിരിക്കും. അതിനെല്ലാം പരിഹാരം ഏറ്റവും അത്യാവശ്യമായി വരുന്ന കന്ന‍ഡ വാക്കുകൾ പഠിക്കുക എന്നതാണ്.

1. ഈ ബസ് എവിടേക്കാണ് പോകുന്നത്

ബാംഗ്ലൂരിൽ ബസ് കാത്തുനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കുണ്ടാകുന്ന സംശയം വരുന്ന ബസ് നമ്മൾക്ക് പോകേണ്ട റൂട്ടിലേക്കുള്ളതാണോ എന്നതാണ്. പ്രത്യേകിച്ച് നമ്പർ സിസ്റ്റം കൂടിയായ സ്ഥിതിക്ക് നമ്പർ മാറിക്കയറിയാൽ പെട്ടതു തന്നെ. അപ്പോൾ ബസ് കയറുവാൻ അടുത്തു നിൽക്കുന്നവരോടെ ബസ് നിർത്തുമ്പോൾ ഡ്രൈവറോടോ ഒക്കെ ചോദിക്കാൻ സാധിക്കുന്നതാണ് യെ ബസ് യെല്ലിഗെ ഹോഗുത്തെ അഥവാ മലയാളത്തിൽ ഈ ബസ് എവിടേക്കാണ് പോകുന്നത് എന്ന്.

2. ഈ ബസ് മജസ്റ്റിക്കിൽ പോകുമോ

കുറച്ചുകൂടി കൃത്യമായി, നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേയ്ക്ക് തന്നെയാണ് ബസ് പോകുന്നത് എന്നുറപ്പിക്കാൻ മറ്റൊരി ചോദ്യമുണ്ട്. യെ ബസ് മജസ്റ്റിക് ഗേ ഹോഗുത്തെ? അഥവാ ഈ ബസ് മജസ്റ്റിക്കിൽ പോകുമോ.. നിങ്ങളുടെ സ്ഥലവും റൂട്ടും അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി.

3. മജസ്റ്റിക് ബസ് എപ്പോൾ വരും

ബസ് കാത്തു നിന്നു മുഷിയുമ്പോൾ, അല്ലെങ്കിൽ അടുത്ത ബസിന്‍റെ സമയം അറിയുവാൻ ചോദിക്കാവുന്നതാണ് മജസ്റ്റിക് ബസ് യാവഗ ബറുത്തെ അഥവാ മജസ്റ്റിക് ബസ് എപ്പോൾ വരും? ബസ് കയറാൻ മാത്രമല്ല, റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴുമെല്ലാം ഈ ചോദ്യം പ്രയോജനപ്പെടുത്താം.

4. മജസ്റ്റിക് സ്റ്റോപ്പിൽ എത്തുമ്പോൾ പറയണേ

പുതിയ സ്ഥലത്തേയ്ക്കാണ് യാത്രയെങ്കില്‍ സ്റ്റോപ്പ് എത്തുമ്പോൾ പറയണെ എന്നത് നമ്മൾ എപ്പോഴും കണ്ടക്ടറോട് ഓർമ്മിപ്പിക്കാറുണ്ട്. പുതിയ ഒരിടത്തയേ്ക്ക ഓട്ടോയിൽ പോകുമ്പോഴും, ടാക്സി എടുക്കുമ്പോഴും ഒക്കെ നമുക്ക് ആവശ്യം വരുന്ന ഒരു വാക്കാണിത്. ഇതിനായി നനിഗെ ജയഗർ സ്റ്റോപ്പ് ബന്താഗ ഹേളി എന്നതാണ് പറയേണ്ടത്. മജസ്റ്റിക് സ്റ്റോപ്പിൽ എത്തുമ്പോൾ പറയണേ എന്നാണ് ഇതിനർത്ഥം.

5. ഇതാണ് നിങ്ങളുടെ സ്റ്റോപ്പ്

മജസ്റ്റിക് സ്റ്റോപ്പിൽ എത്തുമ്പോൾ പറയണേ എന്നു ആവശ്യപ്പെട്ടു കഴിഞ്ഞാൽ സ്റ്റോപ്പ് എത്തുമ്പോൾ കണ്ടക്ടറോ അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ട ആളോ പറയുക ഇത് നിമ്മ സ്റ്റോപ്പ് എന്നാണ്. ഇതാണ് നിങ്ങളുടെ സ്റ്റോപ്പ് എന്നർത്ഥം. ആരെങ്കിലും നിങ്ങളോട അവരുടെ സ്റ്റോപ്പ് എത്തുമ്പോൾ പറയണമെന്ന് പറഞ്ഞാലും ഇത് തന്നെ ഉപയോഗിക്കാം.
അടുത്ത സ്റ്റോപ്പാണ് നിങ്ങളുടേത് എന്ന പറയാൻ മുന്തിന സ്റ്റോപ്പ് നിമ്മദു എന്നാണ് പറയേണ്ടത്.

6. ബാക്കി പൈസ തന്നില്ല, ചേഞ്ച് കിട്ടിയില്ല

ബസ് യാത്രകളിൽ ഏറ്റവം കൂടുതൽ ആവശ്യം വരുന്ന വാക്കുകളിലൊന്നാണ് ബാക്കി പൈസ തന്നില്ല, ചേഞ്ച് കിട്ടിയില്ല എന്ന കാര്യം. ടിക്കറ്റ് തന്ന ശേഷം ബാക്കി തരാൻ മറന്നു പോവുകയോ അല്ലെങ്കിൽ പിന്നെ തരാം എന്നു പറയുകയോ ചെയ്താൽ ഓർമ്മിപ്പിക്കണം. ഇതിനായി നീവു ചേഞ്ച് കൊട്ടില്ല എന്നാണ് പറയേണ്ടത്. നിങ്ങൾ ചേഞ്ച് തന്നില്ല എന്നാണർത്ഥം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel tips bus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+