Search
  • Follow NativePlanet
Share
» »ബെംഗളൂരിൽ നിന്നുള്ള ഡിസംബർ യാത്രകൾ, പതിനായിരം രൂപയിൽ കുറഞ്ഞ വിമാനനിരക്ക്.. പോകാൻ 3 രാജ്യങ്ങൾ

ബെംഗളൂരിൽ നിന്നുള്ള ഡിസംബർ യാത്രകൾ, പതിനായിരം രൂപയിൽ കുറഞ്ഞ വിമാനനിരക്ക്.. പോകാൻ 3 രാജ്യങ്ങൾ

2024 ഇതാ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇപ്പോൾ കഴിയും. വർഷം തുടങ്ങിയപ്പോൾ പോകണമെന്നും കാണണമെന്നും ആഗ്രഹിച്ച് കുറിച്ചിട്ട ഇടങ്ങളിലേക്ക് പോകാനുള്ള അവസാന ദിവസങ്ങളാണ് ഇനിയുള്ളത്. എല്ലാ വർഷത്തെയും പോലെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദേശ യാത്ര ഈ വർഷം നമുക്കങ്ങു പോകാം.. അതും നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കുറഞ്ഞ ചെലവിൽ എങ്ങനെ പോകാമെന്നും എവിടേക്ക് പോകണമെന്നുമാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്.

ബാംഗ്ലൂരിൽ നിന്ന് ഡിസംബർ മാസത്തിൽ 10,000 രൂപയിൽ താഴെ മാത്രം വിമാനടിക്കറ്റ് നിരക്കിൽ പോകാൻ പറ്റിയ മൂന്ന് രാജ്യങ്ങളുണ്ട്. ബജറ്റ് ഒന്നു ചുരുക്കാൻ സാധിച്ചാൽ തീരെ കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്ന നിരവധി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുണ്ടെങ്കിലും വലിയ കോംപ്രമൈസുകൾ നടത്താതെ യാത്ര പോകാനും വിമാനടിക്കറ്റ് പതിനായിരത്തിനുള്ളിൽ നിൽക്കുന്നതുമായ ഇടങ്ങളാണ് ഇവ മൂന്നൂം. നിങ്ങളുടെ ഡിസംബർ യാത്രകൾ പ്ലാൻ ചെയ്യാൻ അപ്പോൾ തുടങ്ങാമല്ലേ...

Bangalore Travel Guide 3 International Flights from Bengaluru Under 10 000

ഡിസംബർ യാത്രകള്‍

ഈ വർഷം പോകണമെന്ന് ആഗ്രഹിച്ച യാത്രകൾ പോകാനുള്ള സമയം ഇനി കുറച്ച് ആഴ്ചകൾ മാത്രമേയുള്ളൂ. ഡിസംബറിലെ ക്രിസ്മസ് അവധി കണക്കാക്കി യാത്രകൾ പ്ലാൻ ചെയ്യുകയാണെങ്കിൽ ലീവ് എടുക്കാതെ പോയി വരികയും ചെയ്യാം. അത് മാത്രമല്ല, പൊതുവേ ഒരു ഫെസ്റ്റിവൽ അല്ലെങ്കിൽ വർഷാവസാന ആലസ്യമുള്ള ഈ സമയം യാത്രകൾക്കായി മാറ്റിവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല.

തായ്ലൻഡ്

ഈ വർഷത്തെ യാത്രകൾ അവസാനിപ്പിക്കാൻ തായ്ലൻഡിനോളം മികച്ച ഇടമില്ല. വര്‍ഷാവസാനം ആകുന്നിനാൽ കുറഞ്ഞ ചെലവും കാണാൻ ഒത്തിരി കാഴ്ചകളും ആണ് ഇവിടെയുള്ളത്. അത് മാത്രമല്ല, കാലാവസ്ഥയുടെ കാര്യത്തിലും അനുയോജ്യമായ സമയമാണ് ഇത്, മാത്രമല്ല, ഇയർ എൻഡിങ് ആയതിനാൽ അതിന്‍റെ വൈബ് വെറുതേയുള്ള നടത്തത്തിൽ മുതൽ ഷോപ്പിങ്ങിലും ഭക്ഷണത്തിലും നൈറ്റ് ലൈഫിലും വരെ ആസ്വദിക്കാനും സാധിക്കും. നിങ്ങളുടെ മനസ്സിലെ സഞ്ചാരിയെ തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.
ലക്ഷ്വറി യാത്രകളാണെങ്കിലും ചിലവ് ചുരുക്കിയുള്ള യാത്രയാണെങ്കിലും ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല.

ഭക്ഷണത്തിനായി മാത്രം ഇവിടേക്ക് വരുന്നവർക്ക് മിഷലിൻ സ്റ്റാര്‍ റസ്റ്റോറന്‍റുകള്‍ തിരഞ്ഞെടുക്കാം. ഷോപ്പിങ്ങിനാണെങ്കിൽ സിയാം പാരഗണും ബീച്ചും സാഹസികതയുമാണ് നോക്കുന്നതെങ്കിൽ കോഹ് ലാന്‍റയും ഉണ്ട്. ഇന്ത്യക്കാർക്ക് വിസ് ഓൺ അറൈവൽ സംവിധാനമാണ് തായ്ലൻഡ് നല്കുന്നത്.
ബാംഗ്ലൂർ- തായ്ലൻഡ് വിമാന ടിക്കറ്റ്- ഡിസംബറിൽ എയർ ഏഷ്യയിൽ 9,469 രൂപാ മുതൽ തായ്ലൻഡ് ടിക്കറ്റ് ലഭ്യമാണ്.

മലേഷ്യ

വർഷാവസാന ചിലവ് കുറഞ്ഞ യാത്രകൾക്ക് പറ്റിയ മറ്റൊരു രാജ്യം മലേഷ്യയാണ്. ഒറ്റയാത്രയിൽ വ്യത്യസ്തതകൾ ഒരുപാട് പരിചയപ്പെടാം എന്നതാണ് ശ്രീലങ്കയെ സഞ്ചാരികൾക്കിടയിൽ ഇഷ്ടപ്പെട്ടതാക്കുന്നത്. പ്രകൃതി സൗന്ദര്യം, സിറ്റി ലൈഫ്, സാംസ്കാരിക വൈവിധ്യങ്ങൾ, ഷോപ്പിങ്, ഭക്ഷണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ട്വിൻ ടവർ, കോലാലംപൂരിലെ ആകാശംമുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ, രാത്രി മാർക്കറ്റ്, സ്ട്രീഫ്ഫ് ഫൂഡ്, ദ്വീപുകൾ, കടലിലെ സാഹസികതകൾ ഇങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകൾ. വിശ്വാസികൾക്കും അല്ലാത്തവർക്കും പറ്റുന്ന ക്ഷേത്രങ്ങളും ഇവിടെ ഒരുപാടുണ്ട്. കുട്ടികൾ നിങ്ങളുടെ യാത്രയിലുണ്ടെങ്കിൽ ലെഗോലാൻഡും ഉൾപ്പെടുത്താം.
2024 ഡിസംബർ 31വരെ ഇന്ത്യൻ പാസ്പോർട്ട് ഉള്ള സന്ദർശകർക്ക് വിസ ഫ്രീ എൻട്രിയാണ് മലേഷ്യ നല്കുന്നത്.
ബെംഗളൂരു- കോലാലംപൂർ റൂട്ടിൽ 8634 രൂപയിലാണ് എയർ ഏഷ്യാ നിരക്ക് ആരംഭിക്കുന്നത്.

ശ്രീലങ്ക

ഡിസംബറിലെ ചിലവുകുറ‍ഞ്ഞ യാത്രകൾക്ക് പറ്റിയ മറ്റൊരു സ്ഥലം ശ്രീലങ്കയാണ്. ഒന്നര മണിക്കൂറോളം നീണ്ട യാത്രമേ വേണ്ടിവരൂ എന്നതാണ് പലരെയും ശ്രീലങ്ക തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഡിസംബർ യാത്രകളെ ആഘോഷമാക്കാൻ പറ്റുന്ന പലതും ഇവിടെ കാണാം. വെള്ളത്തിലിറങ്ങിയാണെങ്കിലും ബീച്ചില്‍ കളിക്കാനാണെങ്കിലും അതല്ല, പ്രകൃതിഭംഗി ആസ്വദിച്ച്, പൗരാണിക ഇടങ്ങൾ കണ്ട് മലകളും ഡച്ച് കോട്ടയും പോലുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്.

ബുദ്ധമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒട്ടേറെ ഇടങ്ങൾ ശ്രീലങ്ക യാത്രയിൽ നിങ്ങൾക്ക് ഉൾപ്പെടുത്താം. ആത്മീയ യാത്രകൾ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷേത്രങ്ങളും രാമായണ ഇടങ്ങളളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇവിടം യാത്രയിൽ ഉൾപ്പെടുത്താം.
ഇന്ത്യയിൽ നിന്ന് ശ്രീലങ്ക സന്ദര്‍ശിക്കുന്നവർക്ക് ഇലക്ട്രോണിക് ട്രാവൽ ഒഥന്‍റിക്കേഷൻ എടുത്തുവേണം വരാന്‍. ബെംഗളൂരു- കൊളംബോ വിമാന സർവീസ് 8190 രൂപയ്ക്ക് ഇൻഡിഗോ വിമാനങ്ങൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+