Search
  • Follow NativePlanet
Share
» »ബെംഗളൂരു ദുർഗാപൂജ പന്തലുകൾ ഒരുങ്ങി; ആഘോഷത്തിന്‍റെയും ഭക്തിയുടെയും നാളുകൾ.. കാണേണ്ട പന്തലുകൾ

ബെംഗളൂരു ദുർഗാപൂജ പന്തലുകൾ ഒരുങ്ങി; ആഘോഷത്തിന്‍റെയും ഭക്തിയുടെയും നാളുകൾ.. കാണേണ്ട പന്തലുകൾ

ബെംഗളൂരൂ ദുർഗാ പൂജ: ബെംഗളൂരുവിൽ വലിയ പ്രാധാന്യത്തോടെയാണ് ഓരോ നവരാത്രിക്കാലവും ആഘോഷിക്കുന്നത്. ദുർഗ്ഗാപൂജയ്കക്ക് പ്രസിദ്ധമായ ബെംഗാളിലെ അത്രയും ഇല്ലെങ്കിലും അതിനടുത്ത് നില്ക്കുന്ന ദുർഗാപൂജാ ആഘോഷങ്ങൾ ഇവിടെയുണ്ട്. മറ്റുനാടുകളിൽ നിന്ന് ബാംഗ്ലൂരിൽ വന്നവർക്ക് അവരുടെ വീടിന്‍റെയും നാടിന്‍റെയും ഓർമ്മകൾ കൊണ്ടുവരുന്ന ദുർഗാപൂജാ പന്തലുകൾ നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

ഈ വര്‍ഷത്തെ ദുർഗാ പൂജകൾ ഒക്ടോബർ 9 ബുധനാഴ്ച ആരംഭിച്ച് 13-ാം തിയതി ഞായറാഴ്ച വരെ നീണ്ടുനിൽക്കും. അസോസിയേഷനുകളുടെയും കൾച്ചറൽ ക്ലബുകളുടെയും ട്രസ്റ്റുകളുടെയും ഒക്കെ നേതൃത്വത്തിലാണ് ദുര്‍ഗാ പൂജാ പന്തലുകൾ ഒരുക്കുന്നത്. ഇതാ, ബെംഗളൂരുവിലെ പ്രധാനപ്പെട്ട ദുർദഗാപൂജാ പന്തലുകളും അവയുടെ സമയം, ലൊക്കേഷൻ എന്നിവയും വിശദമായി അറിയാം.

ബെംഗാളി അസോസിയേഷൻ ഉൾസൂരൂ

ബെംഗളൂരുവിലെ ഏറ്റവും പഴക്കംചെന്ന ദുർഗാപൂജാ പന്തലുകളിൽ ഒന്നാണ് ഉൾസൂർ ലേക്കിന്‍റെ പരിസരത്തായി ഒരുങ്ങുന്ന ബെംഗാളി അസോസിയേഷൻ പന്തൽ. 1959 മുതൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇവിടെ പന്തലുകൾ തയ്യാറാക്കുകകയും ദുർഗാപൂജ നടത്തുകയും ചെയ്യുന്നു. പരമ്പരാഗത രീതികൾ, സാംസ്കാരിക പരിപാടികൾ, ബെംഗാളി ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതയാണ്. രാവിലെ 9.00 മണിക്കും വൈകിട്ട് 6.30നുമാണ് ഇവിടുത്തെ ആരതി സമയം.

ഹൊയ്സാല ബെംഗാളി അസോസിയേഷൻ എച്ച് എസ് ആർ ലേഔട്ട്

എച്ച്എസ്ആര്‌ ലേഔട്ടിലെ പ്രധാന ദുർഗാപൂജാ പന്തൽ ഉള്ളത് സെക്കൻഡ് സെക്ടർ ഹൊയ്‌സാല കമ്മ്യൂണിറ്റി സെന്‍ററിൽ ആണ്. വ്യത്യസ്തങ്ങളായ പിപാടികളാണ് ഇവിടുത്തെ പ്രത്യേക. ആചാരങ്ങളിൽ പാരമ്പര്യം പിന്തുടരുമെങ്കിലും ആഘോഷങ്ങളിൽ ആധുനികത കാണാം. ഡാൻസ് പരിപാടികൾ, ബെംഗാളി നാടകങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ ഇവിടെ നടക്കും. കുട്ടികൾക്കായുള്ള മത്സരങ്ങളും ഇവിടെയുണ്ട്.
രാവിലെ 10.00 മണിക്കും വൈകിട്ട് 6.30 നുമാണ് ഇവിടുത്തെ ആരതി സമയം.

ബാംഗ്ലൂർ ദുര്‍ഗാ പൂജാ സമിതി, കോറമംഗള

അലങ്കാരത്തിലും നിർമ്മാണത്തിലും വ്യത്യസ്തതയും വലുപ്പവുമുള്ള പന്തലാണ് കോറമംഗള ബാംഗ്ലൂർ ദുര്‍ഗാ പൂജാ സമിതിയുടേത്. മാത്രമല്ല, വൈകുന്നേരങ്ങളിലെ സാംസ്കാരിക പരിപാടികൾ, ഡാൻസ്, സംഗീതി എന്നിങ്ങനെ വലിയ ആഘോഷങ്ങൾ ഈ ദിവസങ്ങളിൽ ഇവിടെ നടക്കുന്നു. കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ഇവിടെയുണ്ടാകാറുണ്ട്. ബെംഗാളി പലഹാരങ്ങള്‍, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്റ്റാളുകളും ഈ സമയത്ത് ഇവിടെ സജ്ജീകരിക്കും. രാവിലെ 9.30 മണിക്കും വൈകിട്ട് 7.00നുമാണ് ഇവിടുത്തെ ആരതി സമയം.

വൈറ്റ്ഫീൽഡ് കൾച്ചറൽ അസോസിയേഷൻ

ബെംഗളൂരുവിലെ ദുർഗാപൂജാ പന്തലുകളിൽ താരതമ്യേന പുതിയതാണ് വൈറ്റ്ഫീൽഡ് കൾച്ചറൽ അസോസിയേഷൻറെ പന്തൽ. വൈറ്റ്ഫീൽഡ് ഇന്നർ സർക്കിൾ ഗ്രൗണ്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മികച്ച അലങ്കാരങ്ങള്, വ്യത്യസ്ത സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഇവിടെ നടത്തുന്നു. ബെംഗാളി ബാൻഡുകളുടെ ലൈവ് പെർഫോമൻസാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. രാവിലെ 10.00 മണിക്കും വൈകിട്ട് 7.00നുമാണ് ഇവിടുത്തെ ആരതി സമയം.

നോർത്ത് ബാംഗ്ലൂർ കൾച്ചറൽ അസോസിയേഷൻ ഹെബ്ബാൾ

കുടുംബമായി ദുർഗാപൂജാ പന്തൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ് ളിലെ നോർത്ത് ബാംഗ്ലൂർ കൾച്ചറൽ അസോസിയേഷൻ. ഇവിടെ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ രബീന്ദ്ര സംഗീതം മുതൽ നാടോടി നൃത്തം, ആനന്ദമേള തുടങ്ങിയവ ഉൾപ്പെടുന്നു. രാവിലെ ആരതി 9:00 മണിക്കും വൈകുന്നേരം ആരതി 6:30 മണിക്കും നടക്കും.

ജയമഹൽ ദുർഗാ പൂജ

കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷന് സമീപത്തെ ജയമഹൽ പാർക്കിൽ നടക്കുന്ന ജയമഹൽ ദുർഗാ പൂജ ബെംഗളൂരുവിലെ ഏറ്റവും പേരുകേട്ട ദുർഗാ പൂജ പന്തലാണ്. മനോഹരമായ ഡിസൈനുകളിലാണ് ഇവിടെ പന്തൽ തീർക്കുന്നത്. പരമ്പരാഗത നൃത്തങ്ങൾ, ബെംഗാളി കലാപരിപാടികള്‍, കുട്ടികൾക്കുള്ള മത്സരങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. രാവിലെ ആരതി 9:00 മണിക്കും വൈകുന്നേരം ആരതി 6:00 മണിക്കും നടക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore durga puja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+