Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: ഒറ്റ മെട്രോ സ്റ്റേഷൻ, മൂന്ന് ക്ഷേത്രങ്ങൾ, ബെംഗളൂരു യാത്രയില്‍ പരീക്ഷിക്കാൻ പുതിയൊരു കാര്യം

ബാംഗ്ലൂർ യാത്ര: ഒറ്റ മെട്രോ സ്റ്റേഷൻ, മൂന്ന് ക്ഷേത്രങ്ങൾ, ബെംഗളൂരു യാത്രയില്‍ പരീക്ഷിക്കാൻ പുതിയൊരു കാര്യം

ബാംഗ്ലൂർ യാത്രകളിൽ പലരും ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. വൈവിധ്യമാർന്ന വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, വിശേഷ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെ ചടങ്ങുകളും പൂജകളും ജാതിമത വ്യത്യാസമില്ലാതെ ആളുകളെ ആകർഷിക്കുന്നു. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം കുട്ടികളും മുതിർന്നവരും ഇവിടെ പഠിക്കുവാനെത്തുന്നവരുമെല്ലാം ക്ഷേത്രങ്ങളിലേക്ക് വരാറുണ്ട്. എന്നാൽ പ്രസിദ്ധമായ ചില ക്ഷേത്രങ്ങൾ ഒഴികെ ബെംഗളൂരുവിലെ അധികം ക്ഷേത്രങ്ങളും പലർക്കും പലർക്കും പരിചയം കാണില്ല.

ബെംഗളൂരുവിൽ ഒറ്റ യാത്രയിൽ മൂന്നു ക്ഷേത്രങ്ങൾ ഏറ്റവും എളുപ്പത്തിൽ സന്ദർശിച്ചു വരാൻ സാധിക്കുന്ന ഒരു പ്ലാൻ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതും മെട്രോ യാത്ര മതി എന്നതാണ് ഇതിന്‍റെ ഹൈലൈറ്റ്. വലിയ ചെലവൊന്നുമില്ലാതെ, മെട്രോ കയറി ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമുൾപ്പെടെയുള്ള മൂന്ന് അമ്പലങ്ങൾ സന്ദർശിച്ചു വരാൻ പറ്റിയ യാത്ര പരിചയപ്പെടാം.

Must Visit 3 Temples From Mahalakshmi Metro Station In Green Line

ബാംഗ്ലൂരിൽ നമ്മ മെട്രോയിൽ ഗ്രീൻ ലൈനിൽ വരുന്ന മഹാലക്ഷ്മി മെട്രോ സ്റ്റേഷനില്‍ വന്നിറങ്ങിയാൽ നിങ്ങൾക്ക് മൂന്ന് ക്ഷേത്രങ്ങളിലേക്കാണ് യാത്ര പോകാൻ പറ്റുക. നടന്നു പോകുവാൻ മാത്രമെ ദൂരമുള്ളൂ എന്നതിനാൽ വലിയ ബുദ്ധിമുട്ടോ അധിക പണച്ചെലവോ ഇല്ലാതെ പോയിവരികയും ചെയ്യാം.

ശ്രീ പ്രസന്ന വീരാഞ്ജനേയ സ്വാമി ക്ഷേത്രം

മഹാലക്ഷ്മി മെട്രോ സ്റ്റേഷനില്‍ വന്നിറങ്ങിയുള്ള യാത്രയില്‍ നമ്മൾ സന്ദർശിക്കുന്ന ആദ്യത്തെ ക്ഷേത്രമാണ്
ശ്രീ പ്രസന്ന വീരാഞ്ജനേയ സ്വാമി ക്ഷേത്രം. മെട്രോ സ്റ്റേഷനിൽ നിന്നും അഞ്ച് മിനിറ്റ് ദൂരം മാത്രമേ ഇവിടേക്ക് നടക്കുവാനുള്ളൂ. ബാംഗ്ലൂരിലെ എന്നല്ല, കർണ്ണാടകയിലെ തന്നെ പേരുകേട്ട, ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഹനുമാനാണ് സമർപ്പിച്ചിരിക്കുന്നത്. ആഞ്ജനേയ വിശ്വാസികളാണ് ഇവിടം സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും. കർണ്ണാടകക്കാരിൽ ഹനുമാൻ ഭക്തി കൂടുതലായതിനാൽ ഇവിടെ സ്ഥിരം തിരക്ക് അനുഭവപ്പെടാറുണ്ട്.

ക്ഷേത്രത്തിൽ എത്തുമ്പോൾ ആദ്യം കാണുന്നത് മഹാലക്ഷ്മിയുടെ ഒരു വലിയ വിഗ്രഹം ആണ്. ഇവിടുത്തെ ആഞ്ജനേയ ശില്പത്തിന് 22 അടി ഉയരവും 16 അടി വീതിയും ഉണ്ട്. ഇത് കൂടാതെ, ഗണപതി , രാമ , സീതാ ലക്ഷ്മണ ആഞ്ജനേയ , ലക്ഷ്മി എന്നിരുടെ വിഗ്രങ്ങളും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. രാവിലെ 6:00 മുതൽ 12:30 വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെയും ആണ് ക്ഷേത്രദർശന സമയം.

2. മാരി തിരുപ്പതി ശ്രീനിവാസ ഗുഡി

മഹാലക്ഷ്മി മെട്രോ സ്റ്റേഷനില്‍ നിന്ന് പത്ത് മിനിറ്റും ശ്രീ പ്രസന്ന വീരാഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് അഞ്ച് മിനിറ്റും നടന്നു ചെല്ലുവാനുള്ള ദൂരത്തിലാണ് മാരി തിരുപ്പതി ശ്രീനിവാസ ഗുഡി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദിവ്യ ദർശനത്തിന് പേരുകേട്ട ക്ഷേത്രത്തിൽ വിഷ്ണു ഭക്തരാണ് കൂടുതലും എത്തുന്നത്. കർണ്ണാടകയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ മാരി തിരുപ്പതി ശ്രീനിവാസ ഗുഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണെന്നാണ് വിശ്വാസം. പിന്നീടിത് പുതുക്കിപ്പണിയുകയുണ്ടായി.

ഈ ക്ഷേത്രത്തിന് ഓരോ കഥകളും വിശ്വാസങ്ങളുമുള്ള, വിഷ്ണു, ശിവൻ, മഹാലക്ഷ്മി, ശ്രീകൃഷ്ണൻ തുടങ്ങിയവർക്കായി സമർപ്പിച്ചിരിക്കുന്ന ആറ് ഗോപുരങ്ങളുമുണ്ട്. രാവിലെ 7:00 മുതൽ 12:00 വരെയും വൈകുന്നേരം 5:30 മുതൽ രാത്രി 8:30 വരെയും ആണ് ക്ഷേത്രദർശന സമയം.

3. ഇസ്കോൺ ക്ഷേത്രം

ബെംഗളൂരുവിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഇസ്കോൺ ക്ഷേത്രമാണ് ബാംഗ്ലൂരിലെ ശ്രീ രാധാകൃഷ്ണ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ഇസ്‌കോൺ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. മഹാലക്ഷ്മി മെട്രോ സ്റ്റേഷനില്‍ നിന്ന് പത്ത് മിനിറ്റ് നടന്നു ചെല്ലുവാനുള്ള ദൂരമേ ഇവിടേക്കുള്ളൂ എന്നതിനാൽ ഈ യാത്രയില്‍ ഇവിടം ഉറപ്പായും ഉൾപ്പെടുത്തണം. ശ്രീ നിതായ് ഗൗരംഗ, ശ്രീ ശ്രീനിവാസ ഗോവിന്ദ, ശ്രീ പ്രഹ്ലാദ നരസിംഹ ,ശ്രീല പ്രഭുപാദ തുടങ്ങിയവർക്കായുള്ള ആരാധനലയങ്ങളും ഇവിടെയുണ്ട്.

തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള പ്രചോദനമാണ് ഇതിൻറെ നിർമ്മാണത്തിലും കാണുവാൻ സാധിക്കുക. എല്ലാ ദിവസവും രാവിലെ 04:15 മുതൽ രാത്രി 08:20 വരെയാണ് ക്ഷേത്രം ദർശിക്കുവാൻ സാധിക്കുക. ശ്രീകൃഷ്ണ ജന്മാഷ്ടമി,രാമ നവമി, ശ്രീ രാധാഷ്ടമി,വൈകുണ്ഠ ഏകാദശി, ഗൗര പൂർണിമ തുടങ്ങിയ ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore temples one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+