Search
  • Follow NativePlanet
Share
» »ബെംഗളൂരുവിന് ദീപാവലി സമ്മാനവുമായി ശ്രീലങ്കൻ എയര്‍ലൈൻസ്; വാരാന്ത്യങ്ങളിലും ബാംഗ്ലൂർ- കൊളംബോ സർവീസ്, സമയം കാഴ്ച

ബെംഗളൂരുവിന് ദീപാവലി സമ്മാനവുമായി ശ്രീലങ്കൻ എയര്‍ലൈൻസ്; വാരാന്ത്യങ്ങളിലും ബാംഗ്ലൂർ- കൊളംബോ സർവീസ്, സമയം കാഴ്ച

ബെംഗളൂരുവിൽ നിന്നുള്ള വിനോദ സഞ്ചാരികളെ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.. വാരാന്ത്യങ്ങളിലെ യാത്രകളെ കൂടുതല്‍ എളുപ്പമുള്ളതാക്കുവാൻ ഒരു ലക്ഷ്യസ്ഥാനം കൂടി. ശ്രീലങ്ക എന്നും ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമായിരുന്നുവെങ്കിലും ഇപ്പോഴത് വീണ്ടു ഒന്നുകൂടി എളുപ്പമായിരിക്കുകയാണ്. ബാംഗ്ലൂരിനും കൊളംബോയ്ക്കും ഇടയില്‌ പകൽ സമയത്ത് പുതിയ വിമാന സർവീസ് ആരംഭിച്ചിരിക്കുകയാണ് ശ്രീലങ്കൻ എയർ വേയ്സ്.

2024 ഒക്‌ടോബർ 31 വ്യാഴാഴ്ച മുതൽ മുതൽ ബാംഗ്ലൂരിനും കൊളംബോയ്‌ക്കുമിടയിൽ ഒരു പുതിയ പകൽ വിമാനം ആരംഭിക്കും. ഇതോടെ ഇരു നഗരങ്ങൾക്കും ഇടയിലുള്ള മൊത്തം പ്രതിവാര വിമാന സർവീസുകൾ 10 ഫ്ലൈറ്റുകളായി ഉയരും. കൂടുതൽ ആളുകൾക്ക് ഇതുവഴി ഭേദപ്പെട്ട നിരക്കിൽ ശ്രീലങ്കയിലേക്കുള്ള യാത്രകൾ സാധ്യമാകും.

ബിസിനസ്, ജോലി യാത്രകൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ ഒരു വിദേശ രാജ്യം കൂട്ടുകാർക്കോ അല്ലെങ്കിൽ കുടുബക്കാര്‌ക്കോ ഒപ്പം സന്ദർശിച്ചു വരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് പ്രയോജനപ്പെടുത്താം. ഇന്ത്യയില്‍ നിന്ന് ചെറിയ ചെലവില്‌ ഏറ്റവും മികച്ച കാഴ്ചകളും യാത്രാനുഭവങ്ങളും നല്കുന്ന രാജ്യമാണ് ശ്രീലങ്ക. ചുരുങ്ങിയ സന്ദർശനമാണെങ്കിൽ പോലും നിങ്ങൾ അവിടെയുള്ള സമയം ഏറ്റവും പ്രയോജനകരമായും ഫലപ്രദമായും ഉപയോഗിക്കുവാൻ ശ്രീലങ്ക നിങ്ങളെ സഹായിക്കും. മാത്രമല്ല, വാരാന്ത്യം കണക്കാക്കി യാത്ര ചെയ്യുന്നവർക്ക് പറ്റിയ സമയക്രമമാണ് പുതിയതായി അവതരിപ്പിച്ചിട്ടുള്ളത്.

ബെംഗളൂരു- കൊളംബോ- ബെംഗളൂരു വിമാന സമയം

ഫ്ലൈറ്റ് UL 1174 ബാംഗ്ലൂരിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 09:40 ന് പുറപ്പെട്ട് , കൊളംബോയിൽ രാവിലെ 11:10 ന് എത്തിച്ചേരും. തിരികെ ഫ്ലൈറ്റ് UL 1173, കൊളംബോയിൽ നിന്ന് രാവിലെ 07:20 AM ന് പുറപ്പെട്ട് 08:40 AM ന് ബാംഗ്ലൂരിലെത്തും, എല്ലാ വ്യാഴം, വെള്ളി ശനി ദിവസങ്ങളിലാണ് ഫ്ലൈറ്റ്. ഇത് കൂടാതെ നിലവിലുള്ള സർവീസുകൾ അതേ ക്രമത്തിൽ തുടരും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകള്‌ സർവീസ് നടത്തുന്നു. ശ്രീലങ്കൻ എയർവേയ്സ് വിമാനങ്ങൾ ഇന്ത്യയിലെ ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, മധുര, ബാംഗ്ലൂർ എന്നീ 9 നഗരങ്ങളിൽ നിന്ന് കൊളംബോയിലേക്ക് സർവീസ് നടത്തുന്നു. ചുരുക്കത്തിൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ ഓരോ ആഴ്ചയും 90 വിമാനങ്ങൾ സർവീസ് നടത്തുന്നു.

ചെലവ് കുറഞ്ഞ വിദേശ രാജ്യം എന്നതാണ് ഇന്ത്യക്കാരെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നത്. കൊച്ചിയിൽ നിന്നാണ് യാത്രയെങ്കിൽ ആകെ 1 മണിക്കൂറും 10 മിനിറ്റും മാത്രം മതി. മുതിർന്നവർക്കും കുട്ടികളെയും കൂട്ടിയുള്ള യാത്രകൾക്കും ഒക്കെ പലരും ശ്രീലങ്ക തിരഞ്ഞെടുക്കുന്നതും ഇതുകൊണ്ടാണ്. മാത്രമല്ല, കാഴ്ചയിൽ നമ്മുടെ കേരളവുമായി വലിയ വ്യത്യാസങ്ങൾ ഇല്ലാത്തയും ഒരു ഹോം എവേ ഹോം ഫീൽ ഇവിടം നല്കുന്നു. യാത്രകളിലെ ഭക്ഷണം ഒരു പ്രശ്നം ആണെങ്കിൽ അതിനും ഇവിടെ പരിഹാരം ഉണ്ട്. നമ്മുടെ നാട്ടിലെ തന്നെ പല വിഭവങ്ങളും അതേ രുചിയിലും വ്യത്യസ്ത നിറങ്ങളിലുമൊക്കെയായി ഇവിടെ കിട്ടും.

ഒരു യൂറോപ്യൻ പട്ടണത്തിന്‍റെ മട്ടും മാതിരിയുമുള്ള കൊളംബോ, പൗരൈണികതയിലേക്കും ചരിത്രത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന അനുരാധപുര, കടൽത്തീരങ്ങളുടെ ഭംഗിയിൽ മനസ്സിലെ പിടിച്ചുകെട്ടുന്ന ജാഫ്ന, ലിറ്റിൽ ഇംഗ്ലണ്ട് എന്നു പേരുള്ള നുവാര എലിയ തുടങ്ങിയവയാണ് ശ്രീലങ്കയിലെ പ്രധാന സ്ഥലങ്ങൾ. ക്ഷേത്രങ്ങൾ, ബീച്ചുകൾ, പഴയകാല പട്ടണങ്ങള്‍. ചരിത്രനിർമ്മിതികൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+