Search
  • Follow NativePlanet
Share
» »ബെംഗളൂരു നവരാത്രി ക്ഷേത്രം: പർപ്പിൾ ലൈൻ മെട്രോയിൽ പോകാവുന്ന ക്ഷേത്രങ്ങൾ, ഒറ്റ യാത്രയിൽ അനുഗ്രഹം നേടാം

ബെംഗളൂരു നവരാത്രി ക്ഷേത്രം: പർപ്പിൾ ലൈൻ മെട്രോയിൽ പോകാവുന്ന ക്ഷേത്രങ്ങൾ, ഒറ്റ യാത്രയിൽ അനുഗ്രഹം നേടാം

ബെംഗളൂരുവിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രങ്ങളിലെ പ്രാർത്ഥനകൾ, പൂജകൾഎന്നിവ മാത്രമല്ല, ഷോപ്പിങ്ങും പൊടിപൊടിക്കുകയാണ്.ഡാണ്ടിയ നൃത്തം, ദുര്‍ഗാ പൂജ പന്തലുകൾ എന്നിങ്ങനെ എവിടെ നോക്കിയാലും നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകളാണ്. ഈ സമയത്ത് ഒരിക്കലും ഒഴിവാക്കുരവാൻ സാധിക്കാത്തതാണ് ക്ഷേത്ര ദർശനം. ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നവരാത്രിയുടെ ഭാഗമായി ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് ബെംഗളൂരുവിലെ തന്നെ ഏറ്റവും മനോഹരമായ, മെട്രോയിൽ പോയി വരാവുന്ന, നവരാത്രിക്കാലത്ത് മാത്രമല്ല, വർഷത്തിൽ എപ്പോൾ വേൻണമെങ്കിലും സന്ദർശിക്കാവുന്ന ക്ഷേത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. നമ്മ മെട്രa പർപ്പിള്‍ ലൈനിലെ രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനിലിറങ്ങി പോകുവാൻ കഴിയുന്ന ഈ ക്ഷേത്രങ്ങൾ തീർച്ചയായും കാണേണ്ടത് തന്നെയാണ്.

1. രാജരാജേശ്വരി ക്ഷേത്രം

ബെംഗളൂരു സൗത്തിൽ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ക്ഷേത്രം നഗരത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ബാംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്നതും വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നതും ആയ ഈ ക്ഷേത്രത്തിന്‍റെ സ്ഥലം ആർആർ നഗർ ആണ്. കാഞ്ചനഹള്ളി എന്നും ചെമ്പക വന എന്നും ഈ ക്ഷേത്രം നേരത്തെ അറിയപ്പെട്ടിട്ടുണ്ട്. പിന്നീടാണ് പാർവ്വതി ദേവിയുടെ അവതാരമായ രാജരാജേശ്വരിയുടെ പേരിൽ ക്ഷേത്രം അറിയപ്പെട്ടു തുടങ്ങിയത്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരവും രോഗങ്ങൾക്ക് സൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്.

108 അടി ഉയരത്തിലുള്ള ക്ഷേത്രഗോപുരമാണ് ഇവിടെ എത്തുമ്പോൾ ആദ്യം ആകർഷിക്കുന്ന കാഴ്ച. കൂടാതെ, ഏരദേശം ആറടി വലുപ്പത്തിലാണ് രാജരാജേശ്വരിയുടെ പ്രതിഷ്ഠ ഇവിടെ നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 23-ാം തിയതി സൂര്യ രശ്മികൾ ദേവിയുടെ നെറ്റിയിൽ പതിച്ച് അത് താഴേക്ക് വന്ന പാദത്തിൽ എത്തുന്ന കാഴ്ച കാണാം. 6 am - 12:30 pm, 4:30 pm - 8:30 pm എന്നിങ്ങനെയാണ് ദർശന സമയം. രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും 2.4 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

Temples To Visit In Bengaluru In Purple Line Metro Rajarajeshwari Nagar Station

2. നിമിഷഭ ദേവി ക്ഷേത്രം

രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും വെറും 10 മിനിറ്റ് ദൂരത്തിലാണ് നിമിഷഭ ദേവി ക്ഷേത്രം ഉള്ളത്. കേരളീയ വാസ്തുവിദ്യയനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം ഒരുപാട് വിശ്വാസികൾ എത്തുന്ന സ്ഥലം കൂടിയാണ്. ഇവിടെ വന്നു പ്രാർത്ഥിച്ചാല് ഒരു മിനിറ്റില്‌ തന്നെ അതിനു ഫലമുണ്ടാകും എന്ന വിശ്വാസത്തിൽ നിന്നാണ് ക്ഷേത്രം നിമിഷംബ ക്ഷേത്രം എന്നറിയപ്പെടുന്നത്. 2006-ൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം ഇതിനോടകം തന്നെ വിശ്വാസികളുടെ ഇടയിൽ പ്രസിദ്ധമാണ്. മലയാളികൾ അടക്കമുള്ളവർ ഇവിടെ സന്ദർശനത്തിനായി എത്തുന്നു.

ശ്രീ സിദ്ധി വിനായകൻ, ശ്രീ ലക്ഷ്മി നാരായണൻ, ശ്രീ മൗക്തികേശ്വരൻ, ശ്രീ സരസ്വതി എന്നിവർക്കായുള്ള ഉപദേവാലയങ്ങളും ക്ഷേത്രത്തിനു സമീപത്തുണ്ട്. തിങ്കൾ, വെള്ളി, പൗർണ്ണമി എന്നീ മൂന്നു ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുക. , 6.30 am to 1.00 pm, 4.30 pm - 8.30 pm എന്നിങ്ങനെയാണ് ക്ഷേത്രത്തിലെ ദർശന സമയം.
രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും 2.4 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

3. ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവസ്ഥാനം ഷൺമുഖ ക്ഷേത്രം

രാജരാജേശ്വരി മെട്രോ സ്റ്റേഷനിലിറങ്ങി പോകുവാൻ സാധിക്കുന്ന മൂന്നാമത്തെ ക്ഷേത്രമാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവസ്ഥാനം ഷൺമുഖ ക്ഷേത്രം. ശൃംഗഗിരി ശ്രീ ഷൺമുഖ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. മെട്രോ സ്റ്റേഷനിൽ നിന്നും ഏകദേശം 15 മിനിറ്റ് അകലെയാണ് ഇവിടമുള്ളത്.ശൃംഗഗിരി എന്ന ചെറിയ കുന്നിലാണ് ശൃംഗഗിരി ഷൺമുഖ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിർമ്മാണത്തിലും രീതികളിലും കാഴ്ചയിലും ഒക്കെ ഏറെ വ്യത്യസ്തമായ ക്ഷേത്രമാണിത്. തറ നിരപ്പിൽ നിന്നും 240 അടി ഉയരത്തിലാണ് ക്ഷേത്രമുള്ളത് എന്നു കേൾക്കുമ്പോൾ തന്നെ ഇതിന്‍റെ പ്രത്യേകത ഊഹിക്കാമല്ലോ.

ശൃംഗേരി ശാരദാപീഠത്തിലെ മഹാഗുരു ശ്രീ ഭാരതി തീർത്ഥ സ്വാമിക്ക് സ്വപ്നത്തിൽ കിട്ടിയ രൂപമനുസരിച്ചാണ് ഷൺമുഖ ക്ഷേത്രം നിർമ്മിച്ചത്. ഷൺമുഖൻ എന്ന പേരിന്‍റെ അർഥം പോലെ തന്നെ ആറ് മുഖങ്ങൾ ഉള്ള രൂപമാണ് ക്ഷേത്രഗോപുരത്തിൽ കാണാൻ സാധിക്കുന്നു. ഈ 6 മുഖങ്ങൾ ഷൺമുഖൻ നല്കുന്ന അനുഗ്രഹങ്ങളായ ജ്ഞാനം, വൈരാഗ്യ, ബാല, കീർത്തി, സിരി, ഐശ്വര്യ എന്നിവയെ സൂചിപ്പിക്കുന്നു,. പകൽ മുഴുവനും ഷൺമുഖ വിഗ്രഹത്തിൽ സൂര്യരശ്മികൾ പതിയത്തക്ക വിധത്തിലാണ് നിർമ്മാണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+