Search
  • Follow NativePlanet
Share
» »300 രൂപയുണ്ടോ?നഗരം ചുറ്റി ബോട്ടിങ്, മൺപാത്ര നിർമ്മാണം, നാടകം... ബെംഗളൂരുവിൽ ചെയ്യാൻ വ്യത്യസ്തമായ കാര്യങ്ങൾ

300 രൂപയുണ്ടോ?നഗരം ചുറ്റി ബോട്ടിങ്, മൺപാത്ര നിർമ്മാണം, നാടകം... ബെംഗളൂരുവിൽ ചെയ്യാൻ വ്യത്യസ്തമായ കാര്യങ്ങൾ

ബെംഗളൂരു യാത്രയിൽ പലപ്പോഴും നമ്മൾ പ്രാധ്യാനം കൊടുക്കുന്നത് ചിലവിനാണ്. പൊതുവേ ജീവിതച്ചെലവേറിയ നഗരമായ ബാംഗ്ലൂരിൽ അനാവശ്യ ചെലവുകൾ ഒഴിക്കാൻ പ തരത്തിൽ ശ്രമിക്കാറുണ്ട്. ചിലരാകട്ടെ, പെട്ടന്ന് യാത്രകൾ ഒഴിവാക്കി പണം സേവ് ചെയ്യാൻ ആലോചിക്കും. എന്നാൽ എത്രനാളെന്ന് വെച്ചാ യാത്രകള് വേണ്ടെന്നു വയ്ക്കുന്നത്. പ്രത്യേകിച്ച് പോക്കറ്റിലൊതുങ്ങുന്ന തുകയിൽ പോയിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങളുള്ള ബാംഗ്ലൂരിൽ...

ഇന്ന് അത്തരത്തിൽ നിങ്ങളുടെ ബജറ്റിനെ താറുമാറാക്കാതെ പോയിവരാൻ സാധിക്കുന്ന കുറച്ചിടങ്ങളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നച്. പൈസ കുറഞ്ഞെന്നു കരുതി കാണാനുള്ള കാഴ്ചകൾക്ക് ഒരു കുറവുമില്ല കേട്ടോ... മാത്രമല്ല, ഏറ്റവും വ്യത്യസ്തമായ, ചിലപ്പോള് ഇങ്ങനെയും കാഴ്ചകൾ ബാംഗ്ലൂരിലുണ്ടോ എന്ന് നിങ്ങൾ അത്ഭുതപ്പെടുന്ന സ്ഥലങ്ങളാണ് ഇനി നിങ്ങൾ പരിചയപ്പെടാൻ പോകുന്നത്.

Unique Things To Do In Bengaluru Under 300 Rupees

വാച്ച് മ്യൂസിയം

പൈസ കൊടുത്താലും അതിനൊത്ത മൂല്യം നല്കുന്ന ഇടമാണ് ഇന്ന് പരിചയപ്പെടുത്തുന്ന പട്ടികയിലെ ആദ്യ സ്ഥലമായ വാച്ച് മ്യൂസിയം വാച്ചുകൾ ഉപയോഗിക്കാത്ത ആരുമില്ലെങ്കിലും വാച്ചുകളുടെ ചരിത്രവും കഥകളും അറിയുന്നവർ ചുരുക്കമാണ്. അങ്ങനെ വാച്ചുകളുടെ പുത്തനൊരു ലോകം കാണാൻ സാധിക്കുന്ന ഇടമാണ് ബാംഗ്ലൂർ ജാലഹള്ളിഎച്ച്എംടി ഹെറിറ്റേജ് സെന്‍റർ ആൻഡ് മ്യൂസിയം. എച്ച്എംടി വാച്ചുകളുടെ ചരിത്രമാണ് ഇവിടെ കാണിക്കുന്നതെങ്കിലും വാച്ചുകൾ ഇഷ്ടമുള്ളവർക്ക് ഇതൊരു കൗതുകക്കാഴ്ച തന്നെയാണ്.

കാലംചെന്നപ്പോൾ വാച്ചുകളുടെ ഡിസൈനിലും ഡയലുകളുടെ രൂപത്തിലുമെല്ലാം എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചുവെന്നത് ഇവിടെ കാണാം. ഇന്നത്തെ കാലത്തിനു സങ്കൽപ്പിക്കാനാകാത്ത വിധത്തിലുള്ള വലുപ്പവും ഡിസൈനുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വാച്ചുകൾക്കുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ച വാച്ച്, രത്നങ്ങള് പതിച്ചിരിക്കുന്ന വാച്ച്, കാഴ്ചാ പരിമിതികളുള്ളവർക്കായി ബ്രെയ്ലി ലിപിയിൽ വേർപെടുത്താവുന്ന ഡിസ്പ്ലേയോടു കൂടി നിർമ്മിച്ച വാച്ച് തുടങ്ങിയവയും ഉണ്ട്. 30 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 10:30 മുതൽ വൈകിട്ട് 6:30 വരെയാണ് പ്രവർത്തന സമയം. ചൊവ്വാഴ്ച പ്രവേശനമില്ല.

ബാല്‌ ഭവൻ

ബാംഗ്ലൂർ നഗരത്തിനുള്ളിൽ ഒന്നു എൻജോയ് ചെയ്യാനും രസകരമായ ആക്റ്റിവിറ്റികൾ ചെയ്യാനും മടങ്ങി വരുമ്പോള്‍ ഒരഞ്ചു വയസ്സെങ്കിലും കുറഞ്ഞ ഫീലും വേണമെങ്കിൽ അതിനു പറ്റിയ സ്ഥലമാണ് ബാൽ ഭവൻ. വര്‍ഷങ്ങളായി ബാംഗ്ലൂരിൽ താമസിക്കുന്നവർക്കുപോലും പരിചയമില്ലാത്ത പേരായിരിക്കും ഇത്. ബെംഗളൂരുവിന്‍റെ ശ്വാസകോശമായ കബ്ബൺ പാർക്കിനുള്ളിൽ കുട്ടികൾക്കായി നിർമ്മിച്ചിരിക്കുന്ന പാര്‍ക്കാണ് ബാൽഭവൻ. ടോയ് ട്രെയിൻ, ബോട്ടിങ്, ആക്റ്റിവിറ്റികൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

ജോലിയിൽ നിന്നും മടുപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് ഒരു ദിവസം ഇവിടേക്ക് വരാം. മുതിർന്നവർക്ക് 20 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവുമാണ് ഇവിടെ. കക്കൺ പാർക്ക് ചുറ്റിയുള്ള ബോട്ടിങ്ങിന് മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്. ടോയ് ട്രെയിനില‌്‍ കയറാനും ഇതേ ഫീസാണ്. ബാലഭവനിലേക്കുള്ള കവാടത്തിലെ കൗണ്ടറിൽ നിന്ന് പ്രേവശന സ.ത്ത് തന്നെ ടിക്കറ്റ് മേടിക്കുക.

മൺപാത്ര നിർമ്മാണം പഠിക്കുക

വളരെ പ്രൊഡക്ടീവായി, എന്നാലോ അത്രയൊന്നും പൈസ ചെലവാക്കാതെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അതിനും ഒരു സ്ഥലമുണ്ട് ബാംഗ്ലൂരിൽ. ഇവിടെ നിങ്ങളെ വളരെ കുറഞ് സമയത്തിൽ ഒരു സ്കിൽ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ബെംഗളൂരു കന്‍റോൺമെന്‍റ് ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പോട്ടറി വില്ലേജിൽ നിങ്ങൾക്ക് പോയി മൺപാത്ര നിർമ്മാണത്തിന്‍റെ പ്രാഥമിക പാഠങ്ങൾ പഠിക്കുകയും നിങ്ങൾക്ക് സ്വന്തമായി നിർമ്മിച്ച കളിമൺ പാത്രം സൂക്ഷിക്കുകയും ചെയ്യാം.

മൺപാത്ര നിർമ്മാണത്തിലെ വിദഗ്ദരുടെ അടുത്തു നിന്നും പഠിക്കാമെന്നത് മാത്രമല്ല, നിങ്ങൾക്ക് ഒഴിവു സമയം ഏറ്റവും ഫലപ്രദമായി ചെയ്യാൻ ഒരു കാര്യം കൂടി കിട്ടുകയാണ് ഇവിടെ. 200 രൂപയാണ് നിങ്ങൾക്ക് ഇവിടെ കൊടുക്കേണ്ടത്. മാത്രമല്ല, വിളക്കു കത്തിക്കുന്ന ദിയകൾ ഉൾപ്പെടെ മനോഹരമായ ധാരാളം മൺനിർമ്മിതികളും ഇവിടെ നിന്ന് ലാഭകരമായി വാങ്ങുകയും ചെയ്യാം.

രങ്കശങ്കരയിലെ നാടകം

നാടകവും കലകളും ഒക്ക ഇഷ്ടമുണ്ടെങ്കിൽ കുറഞ്ഞ തുകയിൽ അതും സെറ്റ് ചെയ്യാം. രംഗശങ്കര തീയേറ്ററിലാണ് നാടകങ്ങൾ തട്ടിൽ കയറുന്നത്. നാടകങ്ങളെ അതിന്‍റെ യഥാർത്ഥ ഭംഗിയിൽ കണ്ടാസ്വദിക്കാം. ജെപി നഗർ സെക്കൻഡ് പേസിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കലാസ്വാദകരും അല്ലാത്തവരും സ്ഥിരം എത്തുന്നു. വർക്ക് ഷോപ്പുകളും തിയേറ്റർ ഫെസ്റ്റിവലും ഒക്കെ ഇവിടെ സ്ഥിരം സംഘടിപ്പിക്കുന്നു. ബോക്സ് ഓഫീസിലും ബുക്ക് മൈ ഷോയിലും ടിക്കറ്റുകൾ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+