വേനൽക്കാലം ആയതോടെ യാത്രകളുടെ ലക്ഷ്യം മൊത്തത്തിൽ മാറിയിരിക്കുകയാണ്. ഇത്തിരി തണുപ്പും ആശ്വാസവും കിട്ടുന്ന ഇടങ്ങൾ തേടിയാണ് സഞ്ചാരികളുടെ പോക്ക്. ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകളും ചെറിയ ട്രിപ്പുകളും പ്ലാൻ ചെയ്യുന്നവർ ആദ്യം പരിഗണിക്കുന്നത് ബീച്ച് ലക്ഷ്യസ്ഥാനങ്ങളെയാണ്. കടൽക്കാറ്റേറ്റ്, കടൽത്തീരത്തെ കുടിലിൽ ഒരു രാത്രി ചെലവഴിച്ച് മടങ്ങാൻ സാധിക്കുന്ന ഇടങ്ങൾ കർണ്ണടകയിൽ ഒരുപാടുണ്ട്.
ബാംഗ്ലൂരിൽ നിന്നും ബീച്ച് ഡെസ്റ്റിനേഷനുകൾ പ്ലാൻ ചെയ്യുമ്പോൾ പക്ഷേ, എല്ലാവര്‍ക്കും സംശയമാണ്. വേനൽക്കാലത്ത് പോയാൽ പണികിട്ടുമോ എന്നതിനേക്കാൾ എവിടെ പോകണം എന്നതാവും ആശങ്ക. വേനലിൽ ബാംഗ്ലൂരിൽ നിന്ന് യാത്ര പോകാൻ സാധിക്കുന്ന, കണ്ണുംപൂട്ടി തിരഞ്ഞെടുക്കാവുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ..

PC: Wikipedia
1. ബ്ലാക്ക് സാൻഡ് ബീച്ച്
വേനൽക്കാല യാത്രകൾക്ക് പറ്റിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഉത്തര കർണ്ണാടകയിലെ ബ്ലാക്ക് സാൻഡ് ബീച്ച്. ഗോവയുടെയും കർണ്ണാടകയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ബ്ലാക്ക് സാൻഡ് ബീച്ച് ഉത്തര കർണ്ണാടക ജില്ലയിലെ കാർവാറിൽ നിന്ന് വെറും 13 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 150 മീറ്റർ നീളത്തിൽ കിടക്കുന്ന കറുത്ത ബീച്ച് കർണ്ണാടകയിലെ കൗതുകം നിറഞ്ഞ കാഴ്ചകളിലൊന്നും കൂടിയാണ്.
തിൽമാട്ടി ബീച്ച് എന്നും ഇതറിയപ്പെടുന്നു. കറുത്ത എള്ള് പോലെ മണൽത്തരികൾ കിടക്കുന്നതിനാൽ തിൽമാട്ടി ബീച്ച് എന്നും ഇതറിയപ്പെടുന്നു. എള്ള് എന്നർത്ഥം വരുന്ന 'തില്ലു', മണ്ണ് എന്നർത്ഥം വരുന്ന 'മട്ടി' എന്നീ കൊങ്കണി പദങ്ങളിൽ നിന്നാണ് ഈ പേര് വന്നത്. ബാംഗ്ലൂരിൽ നിന്നും തിൽമാട്ടി ബീച്ചിലേക്ക് 434 കിലോമീറ്റർ ദൂരമാണുള്ളത്.
2. ഓം ബീച്ച് ഗോകർണ്ണ
കർണ്ണാടകയിലെ ഏറ്റവും പേരുകേട്ട ബീച്ച് ഡെസ്റ്റിനേഷനാണ് ഓം ബീച്ച്. ഗോകർണ്ണയുടെ ഭാഗമായ ഓം ബീച്ച് പൊതുവേ യുവാക്കളുടെ പ്രിയ സ്ഥലമാണ്. ഓം ചിഹ്നത്തിന്‍റെ ആകൃതിയുള്ള രൂപമാണ് ബീച്ചിന്റെ പേരിന് കാരണം. തിരക്കില്ലാത്ത ഗോവ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഇവിടെ ഇഷ്ടംപോലെ വാട്ടർ സ്പോർട്സുകളും ലഭ്യമാണ്. പാരാസെയ്സിങ്, ജെറ്റ് സ്കീ, ബനാനാ ബോട്ട് റൈഡിങ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഓം ബീച്ചിൽ ചെയ്യാം.
സൺ ബാത്തിങ് ചെയ്യാനും നീന്തുവാനും ഒക്കെയായി നിരവധി ആളുകൾ ഇവിടെ എത്തുന്നു.
ബാംഗ്ലൂരില്‍ നിന്നും ഗോകർണ്ണ ഓം ബീച്ചിലേക്ക് 491 കിലോമീറ്ററാണ് ദൂരം.
3. കാപ്പു ബീച്ച്
അറബിക്കടലിന്‍റെ വിശാലമായ ആകാശ കാഴ്ച കാണാൻ അനുവദിക്കുന്ന ഇടമാണ് കാപ്പു ബീച്ച്. ഉഡുപ്പി ജില്ലയുടെ ഭാഗമായ കാപ്പു ബീച്ച് അതിന്‍റെ പച്ചപ്പിനാണ് പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ ലൈറ്റ് ഹൗസും പ്രസിദ്ധമാണ്. 1901 ൽ നിർമ്മിക്കപ്പെട്ട ഈ ലൈറ്റ് ഹൗസിനും ബീച്ചിനും ചുറ്റിലുമായി നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കാണാം. ഉഡുപ്പിയിൽ നിന്ന് 13 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 40 കിലോമീറ്ററുമാണ് കാപു ബീച്ചിലേക്ക് ദൂരം.
ബാംഗ്ലൂരിൽ നിന്ന് കാപ്പു ബീച്ചിലേക്ക് 398 കിലോമീറ്ററാണ് ദൂരം.
4. സോമേശ്വര ബീച്ച്, ഉള്ളാൽ
ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റിയ മറ്റൊരു ബീച്ച് ഡെസ്റ്റിനേഷനാണ് മംഗലാപുരത്തെ ഉള്ളാലിന് സമീപം സ്ഥിതി ചെയ്യുന്ന സോമേശ്വര ബീച്ച്.
പാറക്കെട്ടുകള്‍ നിറഞ്ഞു കിടക്കുന്ന ഈ ബീച്ച് കർണ്ണാടകയിലെ മറ്റേതു ബീച്ചിനേക്കാളും മനോഹരമാണ്. ശാന്തമായ ഒരന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇവിടെ ഉള്ളാൽ ഡെൽറ്റ കാണാം. സൂര്യാസ്തമയം, സോമേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള മറ്റിടങ്ങൾ. 349 കിലോമീറ്ററാണ് ബാംഗ്ലൂരിൽ നിന്ന് സോമേശ്വര ബീച്ചിലേക്കുള്ള ദൂരം.
5. മുരുഡേശ്വര ബീച്ച്
ബാംഗ്ലൂരിൽ നിന്ന് ആത്മീയ യാത്രകള്‍ പ്ലാൻ ചെയ്യുന്നവർക്ക് പോകാൻ പറ്റിയ ബീച്ച് ലക്ഷ്യസ്ഥാനമാണ് മുരുഡേഷ്വര ബീച്ച്. ഉത്തര കർണ്ണാടകയുടെ ഭാഗമായ മുരുഡേശ്വരയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയും കാണാം. ബാംഗ്ലൂരിൽ നിന്ന് 501 കിലോമീറ്റർ ദൂരമാണ് മുരുഡേശ്വര ബീച്ചിലേക്കുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












