ബാംഗ്ലൂർ മാത്രല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രകളിൽ അയോധ്യ ഒരു തിരക്കേറിയ ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. നീണ്ട വാരാന്ത്യങ്ങളിലോ യാത്രാ പദ്ധതികളോ നോക്കുന്നവർക്ക് അയോധ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യാം. ഇപ്പോഴിതാ, മാർച്ച് മാസത്തിൽ ബാംഗ്ലൂരിൽ നിന്നും അയോധ്യയിലേക്ക് യാത്ര പ്രഖ്യാപിച്ചിരിക്കുകയണ് ഐആർസിടിസി.
അയോധ്യ മാത്രമല്ല, പുണ്യഭൂമികളായ വാരണാസിയും ഗയയും കൂടി സന്ദർശിക്കാന്‍ സാധിക്കുന്ന യാത്രയിൽ ഒരു തീർത്ഥയാത്ര തന്നെയാണ് ഈ പാക്കേജില്‍ ഐആർസിടിസി ഒരുക്കിയിട്ടുള്ളത്. മാർച്ച് മാസത്തില്‍ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് അയോധ്യയിലേക്ക് എങ്ങനെ പോകാമെന്നും ബുക്കിങ്, ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളും വിശദമായി നോക്കാം.

രാമജന്മഭൂമിയിലെ രാമക്ഷേത്രം വിശ്വാസികൾക്കായി തുറന്നതോടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് എത്തുന്നത്. ബാംഗ്ലൂരിൽ നിന്നും അയോധ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഐആർസിടിസി ഹോളി അയോധ്യ വിത്ത് ഗയ, കാശി, പ്രയാഗ്രാജ് പാക്കേജ് ഉപകാരപ്പെടുത്താം. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രിൽ ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും സന്ദർശിക്കും.
മാർച്ച് 25 ന് ബാംഗ്ലൂർ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്ക് 12.35ന് പുറപ്പെടുന്ന യാത്ര ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വാരണാസിൽ എത്തും.ആദ്യം പ്രസിദ്ധമായ ഗംഗാ ആരതി കണ്ട ശേഷമാണ് ഹോട്ടലിലേക്ക് പോകുന്നത്. അന്ന് രാത്രി വാരണാസിയിൽ യാത്രി താമസം. രണ്ടാം ദിവസം ഹൈന്ദവ വിശ്വാസികൾക്കൊപ്പം ജൈനരും ബുദ്ധമത വിശ്വാസികളും വിശുദ്ധമായി കണക്കാക്കുന്ന ഗയയിലേക്ക് പോകും. യുനസ്കോ ലോക പൈതൃക ലക്ഷ്യസ്ഥാനമായ ഇവിടെ മഹാബോധി ക്ഷേത്രമാണ് സന്ദർശിക്കുന്നത്. അന്ന് രാത്രി ഗയയിൽ ചെലവഴിക്കും.
മൂന്നാം ദിവസം പുലര്‍ച്ചെ ഗയയിലെ വിഷ്ണുപദ് ക്ഷേത്രം സന്ദർശിച്ച് തിരികെ വാരണാസിയിലേക്ക് പോകും. പിറ്റേന്ന് രാവിലെ കാശി വിസ്വനാഥ ക്ഷേത്രം, അന്നപൂർണ്ണാ ക്ഷേത്രം തുടർന്ന് സാരാനാഥ് എന്നിവിടങ്ങൾ കണ്ട് അയോധ്യയിലേക്ക് പോകും. അഞ്ചാം ദിവരം രാവിലെ അയോധ്യ ക്ഷേത്രം, ദശരഥ് മഹൽ, സീതാ രസോയി, ഹനുമാൻ ഗർഹി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പ്രയാഗ്രാജിലേക്ക് പോകും.
അയോധ്യ രാമക്ഷേത്രം
ശ്രീരാമ ജന്മഭൂമിയില്‍ നിർമ്മിച്ച അയോധ്യ ശ്രീ രാമ ക്ഷേത്രം ജനുവരി 22 നാണ് വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം 161 അടി ഉയരത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മൂന്ന് നിലകളാണ് ക്ഷേത്രത്തിനുള്ളത്. നാഗർ ശൈലിയിലുള്ള 360 തൂണുകളും ക്ഷേത്രത്തിനുണ്ട്. . നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നീ അഞ്ച് മണ്ഡപങ്ങളും ഇവിടെ കാണാം.
യാത്രയുടെ ആറാം ദിവസം പ്രയാഗ്രാജിലെ ത്രിവേണി സംഗം, അലഹബാദ് ഫോർട്ട്, പാാൾപുരി ക്ഷേത്രം എന്നിവിടങ്ങൾ കണ്ട് തിരികെ വാരണാസിയിലേക്ക് മടങ്ങും. രാത്രി 9.30നാണ് വരണാസിയിൽ നിന്നുള്ള വിമാനം രാത്രി 12.5ന് ബാംഗ്ലൂരിൽ എത്തിച്ചേരും.
ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 35,250/- രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. രണ്ടുപേർ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 36,850/- രൂപയാണ് നിരക്ക്. സിംഗിൾ ഒക്യുപന്‍സിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 43,350/- രൂപയാണ് ചെലവ്. യാത്രയിൽ ആകെ 30 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ബാംഗ്ലൂരിൽ നിന്ന് വാരണാസിയിലേക്കും തിരികെയും എക്കണോമി ക്ലാസിൽ വിമാന ടിക്കറ്റ്, ബോധ്ഗയ, വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം രാത്രി ഹോട്ടൽ താമസം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













