Search
  • Follow NativePlanet
Share
» »ബെംഗളുരുവിലെ ഏറ്റവും രുചികരമായ പ്രഭാത ഭക്ഷണം; എത്ര വൈകിയാലും കിട്ടും! പ്രാതൽ ദിവസം മുഴുവൻ ലഭിക്കുന്ന ഹോട്ടൽ

ബെംഗളുരുവിലെ ഏറ്റവും രുചികരമായ പ്രഭാത ഭക്ഷണം; എത്ര വൈകിയാലും കിട്ടും! പ്രാതൽ ദിവസം മുഴുവൻ ലഭിക്കുന്ന ഹോട്ടൽ

ബെംഗളുരുവിൽ ആഘോഷിക്കാനും പരീക്ഷിക്കാനും ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും എല്ലാവരെയും ഒരുപോലെ ചേർത്തു നിർത്തുന്നത് ഈ നഗരത്തിന്‍റെ രുചികളാണ്. ബാഗ്ലൂർ എന്നും തിരക്കിലും ബഹളങ്ങളിലും നിറഞ്ഞു നിൽക്കുകയാണെങ്കിലും അതിനോട് ചേർന്നുള്ളതാണ് ഭക്ഷണത്തിന്‍റെ മണം. ഒരു നാടിന്‍റെ മാത്രം രുചിയല്ല ഇവിടെയുള്ളത്. ലോകത്തിന്‍റെ ഏതുഭാഗത്തെയും രുചികളും ഭക്ഷണ വൈവിധ്യങ്ങളും യഥേഷ്ടം ആസ്വദിക്കാൻ സാധിക്കുന്ന നഗരം കൂടിയായ ബാംഗ്ലൂർ ഭക്ഷണപ്രേമികളുടെ സ്വർഗ്ഗം കൂടിയാണ്.

ബെംഗളുരു രുചികളിൽ ഏറ്റവും പ്രധാനം ഇവിടുത്തെ പ്രഭാത ഭക്ഷണങ്ങളാണ്. അതിരവിലെ തുടങ്ങി രാത്രി വരെ പ്രഭാതഭക്ഷണ രുചികൾ വിളമ്പുന്ന ഒട്ടേറെ ഇടങ്ങൾ നഗരത്തിലുടനീളമുണ്ട്. നഗരത്തിന് എപ്പോൾ വേണമെങ്കിലും ആസ്വദിക്കാവുന്ന രുചികരമായ പ്രഭാതഭക്ഷണം ദിവസം മുഴുവൻ വിളമ്പുന്ന ഇടങ്ങൾ പരിചയപ്പെട്ടാലോ.. അടുത്ത ബെംഗളുരു യാത്രയിൽ ഈ ഇടങ്ങളും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഉൾപ്പെടുത്താനും മറക്കരുത്.

Best All-Day Breakfast Places in Bengaluru-List Inside

1. വിദ്യാർത്ഥി ഭവൻ

ബെംഗളുരുവിലെ ഏത് ഭക്ഷണപ്രേമിയോട് ചോദിച്ചാലും അവരുടെ ലിസ്റ്റിൽ ഉറപ്പായും വരുന്ന ഇടമാണ് വിദ്യാർത്ഥി ഭവൻ. 1943 ൽ വിദ്യാര്‍ത്ഥികൾക്കായി ആരംഭിച്ച വിദ്യാര്‍ത്ഥി ഭവൻ പ്രതാപമൊട്ടും മങ്ങാത്ത നഗരത്തിലെ പഴയകാല ഭക്ഷണ ശാലകളിലൊന്നാണ്. ദോശ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. ദോശയ്ക്കൊപ്പം ഫിൽട്ടർ കോഫി കൂടി ആയാലേ വിദ്യാർത്ഥി ഭവൻ രുചി പൂർണ്ണമാകൂ.

ബെംഗളുരുവിലെത്തുന്ന ഫൂഡ് വ്ലോഗർമാർ ആരുംതന്നെ ഇവിടം വിട്ടുകളയാറില്ല. ബെന്നെ ഡോസ, വട, മസാല ദോശ തുടങ്ങിയവ ഇവിടെ നിർബന്ധമായും കഴിച്ചു നോക്കണം.
സ്ഥലം: 32, ഗാന്ധി ബസാർ മെയിൻ റോഡ്, ഗാന്ധി ബസാർ, ബസവനഗുഡി.

2. 154 ബ്രേക്ക്ഫാസ്റ്റ് ക്ലബ്

നാടൻ രുചികളിൽ താല്പര്യമില്ലാത്തവര്‍ക്ക് യൂറോപ്യൻ സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് പരീക്ഷിച്ചാലോ? അതിനു പറ്റിയ ഒരിടവും ഈ പട്ടികയിലുണ്ട്. 154 ബ്രേക്ക്ഫാസ്റ്റ് ക്ലബ്. ആഘോഷമായി കഴിക്കാൻ പറ്റിയ ഇംഗ്ലീഷ് പ്രഭാത ഭക്ഷണങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇവിടെയുണ്ട്. ബേക്കഡ് ബീൻസ്, മഷ്റൂം, പാൻകേക്ക്, ഗ്രിൽഡ് ടൊമാറ്റോ, എന്നിങ്ങനെ രുചികരവും ആരോഗ്യകരവുമായ ഒരുപാട് വിഭവങ്ങൾ ഇവിടുത്തെ മെനുവിൽ കാണാം. മേപ്പിൾ സിറപ്പ്, തേൻ, ചമ്മട്ടി ക്രീം, ബെറി ടോപ്പിംഗുകൾ എന്നിവയോടുകൂടിയ വാഫിൾ, പാൻകേക്ക് എന്നിങ്ങനെ ഉറപ്പായം പരീക്ഷിക്കേണ്ടവയും ഇവിടെയുണ്ട്.

ഈ സ്ഥലത്തെ ഭക്ഷണം നിരവധി ഭക്ഷണ പ്രേമികളെ വിസ്മയിപ്പിക്കുന്നു. ഇവിടം തേടിപ്പിടിച്ച് വരുന്നവരും ഉണ്ട്. സ്ഥലം
1. 440, സെക്കൻഡ് ഫ്ലോർ, 8 മെയിൻ റോഡ്, നാലാം ബ്ലോക്ക്, കോറമംഗല;
2. 688, സെക്കൻഡ് ഫ്ലോർ, 100 ഫീറ്റ് റിംഗ് റോഡ്, ജീവൻ ഗൃഹ കോളനി, സെക്കൻഡ് ഫേസ്, ജെ പി നഗർ.

3. എയർലൈന്‍സ് ഹോട്ടൽ

ദിവസം മുഴുവന്‍ രുചികരമായ പ്രഭാതഭക്ഷണം വിളമ്പുന്ന മറ്റൊരു ഇടമാണ് ബെംഗളുരുവിലെ എയർലൈന്‍സ് ഹോട്ടൽ. ഒരുപാട് ആളുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എയർലൈന്‍സ് ഹോട്ടൽ നിങ്ങൾ ഒരു ഭക്ഷണപ്രേമിയാണെങ്കിൽ നിർബന്ധമായും സന്ദർശിച്ചിരിക്കണം. ദോശകൾ, അക്കി റൊട്ടി , ചൗ ചൗ ബാത്ത് ,കേസരി ബാത്ത് എന്നിങ്ങനെ ഒരുപാട് വിഭവങ്ങള്‍ ഇവിടെയുണ്ട്. ചന ബട്ടൂരയും മസാല ദോശയും ഇവിടുത്തെ മസ്റ്റ് ട്രൈ വിഭവമാണ്.
സ്ഥലം: സ്ഥലം: 4, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റോഡ്, ശാന്തല നഗർ, അശോക് നഗർ.

4. രാമേശ്വരം കഫെ

വളരെ കുറച്ചുകാലം കൊണ്ട് ബെംഗളുരുവിലെ ഏറ്റവും ജനപ്രിയ ഫൂഡ് ഡെസ്റ്റിനേഷനായി മാറാൻ സാധിച്ച ഇടമാണ് രാമേശ്വരം കഫെ. രുചികരമായ സൗത്ത് ഇന്ത്യൻ വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. രാവും പകലും ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ ഇവിടെ ലഭിക്കും. നെയ്യ് പൊടി മസാല ദോശ,പൊടി ഇഡ്‌ഡലി, ഫിൽട്ടർ കോഫി എന്നിവയാണ് പേരുകേട്ട വിഭവങ്ങള്.
സ്ഥലം: ജെ പി നഗർ, ഇന്ദിരാനഗർ, രാജാജി നഗർ, ബ്രൂക്ക്ഫീൽഡ് എന്നിവിടങ്ങളിൽ രാമേശ്വരം കഫെ ഔട്ട്ലെറ്റുകൾ ഉണ്ട്.

5. ദ ഹോൾ ഇൻ ദ വാൾ കഫെ

ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റിൽ താല്പര്യമില്ലെങ്കിൽ പോരാൻ പറ്റിയ ഹോട്ടലാണ് ദ ഹോൾ ഇൻ ദ വാൾ കഫെ. മികച്ച കോഫിയും സ്വാദിഷ്ടമായ പാൻകേക്കുകളും ഒക്കെയാണ് ഇവിടെയുള്ളത്. പിസ്സ ഓംലെറ്റ്, വെജ് കാസറോൾ, ഫ്രഞ്ച് ടോസ്റ്റ് തുടങ്ങിവ ഇവിടെ പരീക്ഷിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+