Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- സക്ലേശ്പൂർ ബൈക്ക് ട്രിപ്പ്: ക്യാംപിങ്, ട്രെക്കിങ്...നക്ഷത്ര കോട്ട കാണാൻ മറക്കരുതേ!

ബാംഗ്ലൂർ- സക്ലേശ്പൂർ ബൈക്ക് ട്രിപ്പ്: ക്യാംപിങ്, ട്രെക്കിങ്...നക്ഷത്ര കോട്ട കാണാൻ മറക്കരുതേ!

ബാഗ്ലൂര്‍ യാത്രകളിൽ ബൈക്ക് റൈഡ് പ്ലാൻ ചെയ്യാത്തവർ കുറവായിക്കും. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും നാട്ടിൽ പോകാൻ പറ്റാതെയിരിക്കുമ്പോള്‍ ഒരു കുഞ്ഞ് യാത്രയെങ്കിലും പോകുന്നവർ അറിഞ്ഞിരിക്കേണ്ട ഒരിടമുണ്ട്. അതാണ് സക്ലേശ്പൂർ. ബാംഗ്ലൂരിൽ നിന്നുള്ള ബൈക്ക് റൈഡുകൾക്ക് യോജിച്ച, ഏതു കാലാവസ്ഥയിലും പോയി വരാൻ സാധിക്കുന്ന സകലേശ്പൂരിലേക്ക് അപ്പോള്‌ പോകുവല്ലേ..

ബാംഗ്ലൂർ ജീവിതത്തിൽ ഒരു തവണയെങ്കിലും സക്ലേശ്പൂർ എന്ന പേരു കേൾക്കാത്തവർ ചുരുക്കമായിരിക്കും. കമ്പനി കൂടി പോകാൻ പറ്റിയ, കിടിലൻ റൈഡിങ് അനുഭവങ്ങൾ തരുന്ന, മടുപ്പിക്കാത്ത, വാഹനങ്ങളും ബഹളങ്ങളും ഒന്നുമില്ലാത്ത സക്ലേശ്പൂർ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യുമെന്നും സക്ലേശ്പരൂലെ കാഴ്ചകൾ എന്തൊക്കെയെന്നും ഏതൊക്കെ സ്ഥലങ്ങൾ കാണണമെന്നും നോക്കാം.

Bangalore Travel Ideas: Bike Ride To Sakleshpur

പാവങ്ങളുടെ ഊട്ടി എന്നു വിളിപ്പേരുള്ള സക്ലേശ്പൂർ കർണ്ണാടകയിലെ ഏറ്റവും പേരുകേട്ട ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. ബാംഗ്ലൂരിൽ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ഇവിടം വാരാന്ത്യ യാത്രകൾക്കാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ, കോട്ടകൾ, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ കാണാനും ചെയ്യുവാനുമുണ്ട്.

ബാംഗ്ലൂർ-സക്ലേശ്പൂർ റൂട്ട്

ബാംഗ്ലൂരിൽ നിന്നും നെലമംഗല - തുംകൂർ - തിപ്റ്റൂർ - ബനാവര - ഹലേബീഡു വഴി സക്ലേഷ്പൂരിലെത്തുന്ന വിധില്‍ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. ഏകദേശം നാല് മണിക്കൂർ റൈഡ് ആണ് ഇവിടെയെത്താൻ വേണ്ടത്. ഇടയ്ക്ക് ചായ സ്റ്റോപ്പുകളും റെസ്റ്റും ഒക്കെയുണ്ടെങ്കിൽ സമയം പിന്നെയും കൂടും. ഇവിടേക്ക് വരുമ്പോള്‍ താമസത്തിനുള്ള സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്.

നക്ഷത്രാകൃതിയിലുള്ള കോട്ട

സക്ലേശ്പൂരിൽ ആദ്യം സന്ദർശിക്കേണ്ട ഇടങ്ങളിലൊന്ന് ഇവിടുത്തെ നക്ഷത്രാകൃതിയിലുള്ള കോട്ടയാണ്. എട്ടു കോണുകളിലായി അഷ്ടഭുജാകൃതിയിലാണ് ഈ കോട്ടയുള്ളത്. 1792 ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ഈ കോട്ട ഒരു കുന്നിനു മുകളിലാണുള്ളത്. വെടിമരുന്ന് സൂക്ഷിക്കാനായി നിർമ്മിച്ച രണ്ട് പ്രത്യേക നിലവറകളും ഇവിടെ കാണാം. വേനലിൽ പോലും തണുപ്പ് അനുഭവപ്പെടാനായി ഇതിനു തൊട്ടടുത്തു തന്നെ ആഴത്തിലുള്ള ഒരു കിണറും നിർമ്മിച്ചിട്ടുണ്ട്. കോട്ടയിൽ നിന്നാൽ പശ്ചിമഘട്ടത്തിൻറെ അതിമനോഹരമായ കാഴ്ചയും കാണാം.

ജെനക്കല്ലു ഗുഡ്ഡ

ട്രെക്കിങ് താല്പര്യമുള്ളവർക്ക് സക്ലേശ്പൂരിൽ നിന്നും ജെനക്കല്ലു ഗുഡ്ഡയിലേക്ക് പോകാം. യഥാർത്ഥ ട്രെക്കിങ്ങിന്റെ അനുഭവങ്ങൾ, കോടമഞ്ഞും മഴയും നിറഞ്ഞ യാത്രയിലൂടെ ഇവിടെ സ്വന്തമാക്കാം എന്ന കാര്യത്തിൽ ഒരു സംശയംപോലും വേണ്ട!

മഞ്ചെഹള്ളി വെള്ളച്ചാട്ടം

സക്ലേശ്പൂരിലെത്തി ഒന്നു സെറ്റായ ശേഷം കാഴ്ചകൾ കാണാനിറങ്ങുമ്പോൾ
പോകാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മഞ്ചെഹള്ളി വെള്ളച്ചാട്ടം. മഴക്കാലത്താണ് ഇതിൻറെ ഭംഗി പൂർണ്ണമാകുന്നെതെങ്കിലും എപ്പോൾ വന്നാലും തീർത്തും നിരാശരാക്കാത്ത ഒരു വെള്ളച്ചാട്ടം നിങ്ങൾക്കിവിടെ കാണാം. പുഷ്പഗിരി മലനിരകളുടെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു ദൃശ്യാനുഭവം കൂടിയാണ്.

ഗ്രീൻ റൂട്ട് ട്രെക്ക്

സക്ലേശ്പൂരിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ഏറ്റവും സാഹസികവും രസകരവുമായ കാര്യങ്ങളിലൊന്നാണ് ഗ്രീൻ റൂട്ട് ട്രെക്ക്. റെയിൽവേ ട്രാക്കിലൂടെയും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെയും നടന്നു പോകുന്ന യാത്ര ആളുകൾ പൊതുവേ ട്രെയിനിലാണ് നടത്തുന്നത്. മംഗലാപുരം-ബാംഗ്ലൂർ റെയിൽപാതയിൽ കുക്കെ സുബ്രഹ്മണ്യ മുതൽ സകലേശ്പുര വരെയുള്ള ഭാഗം ആണ് ഗ്രീൻ റൂട്ട് എന്നറിയപ്പെടുന്നത്. സക്ലേശ്പൂരിൽ എത്തി ഇവിടുത്തെ കുറച്ച് ഭാഗം നടന്നു കാണാനാണ് ഇവിടെ എത്തുന്നവർ ശ്രമിക്കുന്നത്.

ക്യാംപ് ചെയ്യാം

സക്ലേശ്പൂരിൽ എത്തിയാല്‍ മറക്കരുതാത്ത കാര്യങ്ങളിലൊന്നാണ് ക്യാംപിങ്ങാണ്. ആകാശം നോക്കി നക്ഷത്രങ്ങളെ കണ്ട് ടെന്‍റിനുള്ളിൽ ചെലവഴിച്ച് ക്യാംപ് ഫയറും ബാർബിക്യൂവുമാി കൂട്ടുകാർക്കൊപ്പം ഒരു രാത്രി ഇവിടെ ചെലവഴിച്ചില്ലേൽ വൻ നഷ്ടമായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+