Search
  • Follow NativePlanet
Share
» »ബെംഗളുരുവിലെ ഓഫ്ബീറ്റ് ക്യാംപിങ്; പാറക്കെട്ടുകൾക്കു മുകളിൽ, തടാകക്കരയിൽ ക്യാംപ് ചെയ്യാം

ബെംഗളുരുവിലെ ഓഫ്ബീറ്റ് ക്യാംപിങ്; പാറക്കെട്ടുകൾക്കു മുകളിൽ, തടാകക്കരയിൽ ക്യാംപ് ചെയ്യാം

ബെംഗളുരുവിൽ ഇനി മഴയുടെ നാളുകളാണ്. കടുത്ത ചൂടിൽ പുറത്തിറങ്ങാൻ മടിച്ചിരുന്നവർ ഒക്കെ യാത്രകൾക്ക് റെഡിയായി കഴിഞ്ഞു. മൊത്തത്തിൽ തണുപ്പുള്ള അന്തരീക്ഷവും തണുപ്പും ഒക്കെയാകുമ്പോൾ ചെറിയൊരു ക്യാംപിങ് പരീക്ഷിക്കുന്നവരും കുറവല്ല. വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ക്യാംപിങ് നടത്തുവാൻ പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങൾ ബെംഗളുരുവിന് ചുറ്റിലുമുണ്ട്.

ഇത്തവണ ബാംഗ്ലൂരിലെ ഓഫ്ബീറ്റ് ക്യംപിങ് ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. ഒരു രാത്രി പ്രകൃതിയോട് ചേർന്നു നിന്ന് ചെലവഴിക്കുവാനും ആകാശം കണ്ട് നക്ഷത്രങ്ങളെ കണ്ട് രാവ് പകലാക്കി ആഘോഷിക്കുവാനും പറ്റിയ ഇടങ്ങൾ ഒരാഴ്ചത്തെ ജോലി ക്ഷീണം മുഴുവൻ മാറ്റി പുതിയൊരാളായി തിരികെ പോകാൻ സഹായിക്കുന്ന ബാംഗ്ലൂരിലെ ക്യാംപിങ് സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Camping Places Near Bengaluru within 2 hours

ബെംഗളുരുവിലെ ക്യാംപിങ്

നന്ദി ഹിൽസ്, സ്കന്ദാഗിരി, അന്തർഗംഗെ ക്യാംപിങ് എന്നാലോചിക്കുമ്പോൾ തന്നെ മനസ്സിലെത്തുന്നത് ഈ ഇടങ്ങളൊക്കെയാണ്. മലമുകളിൽ കോടമഞ്ഞും തണുപ്പും ഒക്കെയായി ഇവിടുത്തെ ക്യാംപിങ് വളരെ രസകരമായ അനുഭവമാണ്. എന്നാൽ ഇത്തവണ സ്ഥിപം പോകാത്ത, വളരെക്കുറച്ച് ആളുകൾ മാത്രം എത്തുന്ന ക്യാപിങ് ഇടങ്ങളെയാണ് നിങ്ങളിലേക്കെത്തിക്കുന്നത്.

ഗുണ്ടമഗരെ ലേക്ക്

ബെംഗളുരുവിലെ ഏറ്റവും ഓഫ്ബീറ്റ് ആയ ക്യാപിങ് സ്ഥലങ്ങളിലൊന്നാണ് ഗുണ്ടമഗരെ ലേക്ക്. ബാംഗ്ലൂർ നഗരത്തിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരത്തിൽ, ഒരു മണിക്കൂർ 20 മിനിറ്റ് യാത്രയിൽ എത്തിപ്പെടാന്‌ പറ്റിയ കിടിലൻ സ്പോട്ട് ആണ് ഗുണ്ടമഗരെ ലേക്ക്. ഡൊഡ്ഡബെല്ലാപുരയുടെ ഭാഗമായ ഇവിടം മകലിദുർഗയുടെ താഴ്വാരം കൂടിയാണ്. വാരാന്ത്യങ്ങളിലെ ക്യാംപിങ്ങിനും ഒരു പകൽ പിക്നിക് നടത്താനും ഏറെ അനുയോജ്യമാണ് ഈ സ്ഥലം.

തടാകത്തിലെ വെള്ളം കവിഞ്ഞൊഴുകുന്നത് തടയാൻ നിർമ്മിച്ച മിനി ഡാം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ഇതിനു സമീപമിരുന്ന് മീൻ പിടിക്കാനും സാധിക്കും. കുറച്ചാളുകൾക്കൊപ്പം വന്ന് ഒരു രാത്രി ക്യാംപ് ചെയ്യാനും ഫിഷിങ് നടത്താനും ഇത് മികച്ച തെരഞ്ഞെടുപ്പാണ്. മേഘങ്ങളുടെയും ആകാശത്തിന്‍റെയും ഒപ്പം മലനിരകളുടെയും മനോഹരമായ കാഴ്ച ഇവിടെ ആസ്വദിക്കാം.

ഇരടു ബേട്ടാ വ്യൂ പോയിന്‍റ്

ബെംഗളുരുവിലെ മറ്റൊരു മികച്ച ക്യാംപിങ് സ്ഥലമാണ് ഇരടു ബേട്ടാ വ്യൂ പോയിന്‍റ്. രാമനഗര ജില്ലയുടെ ഭാഗമായ
ഇരടു ബേട്ടാ വ്യൂ പോയിന്‍റിലേക്ക് ബാംഗ്ലൂരിൽ നിന്ന് ഒന്നര മണിക്കൂർ യാത്രാ ദൂരമേയുള്ളൂ. രാമനഗരയിലെ പ്രസിദ്ധമായ പാറക്കെട്ടുകൾക്കു താഴെയുള്ള ക്യാംപിങ് ആണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല, ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും അതിമനോഹരമാണ്. തീർത്തും ഓഫ്ബീറ്റ് ഇടമായ ഇവിടെ എത്തുന്നവർ വളരെ കുറവാണ്.

കൈലാസഗിരി ബേട്ടാ

ബെംഗളുരുവിൽ ഒരുഗ്രൻ ഓഫ്ബീറ്റ് ക്യാംപിങ് അനുഭവം നല്കുന്ന ഇടമാണ് കൈലാസഗിരി ബേട്ടാ. ചിക്കബെല്ലാപൂരിൽ ചിന്താമണി എന്നു പേരായ ഗ്രാമത്തിനു സമീപമാണ് ഈ ക്യാംപിങ് സ്പോട്ട് ഉള്ളത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഒരു രാത്രി ക്യാംപിങ് ഇവിടെ വ്യത്യസ്തമായ അനുഭവമായിരിക്കും. ചരിത്രവും വിശ്വാസങ്ങളും മിത്തുകളും ഒക്കെ ഒരുപോലെ ചേർന്നു നിൽക്കുന്ന ഇടമാണ് കൈലാസഗിരി ബേട്ടാ. ശിവന്‍റെയും ഹനുമാന്‍റെയും പൗരാണികമായ ക്ഷേത്രങ്ങളും ഗുഹാചിത്രങ്ങളും ഇവിടെ കാണാം. ഇവിടുത്തെ പാറക്കൂട്ടങ്ങൾക്കു മുകളിൽ ക്യാംപ് ചെയ്താൽ പ്രദേശത്തിന്‍റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കുകയും ചെയ്യാം.

ഹൊസഹള്ളി ലേക്ക്

തടാകത്തിനക്കരയില്‍ ആകാശം തൊട്ടുനിൽക്കുന്ന കുന്ന്.. തടാകക്കരയിൽ അതിനെ നോക്കിയിരുന്ന് ഒരു ക്യാപിങ്,,
അതിനു പറ്റിയ സ്ഥലമാണ് ചിക്കബെല്ലാപൂർ ജില്ലയിലെ ഹൊസഹള്ളി ലേക്ക്. ബെംഗളുരുവില് നിന്നും രണ്ട് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ഇവിടെ വന്നാല്‍ സൂര്യാസ്തമയം കാണാതെ മടങ്ങരുത്.

ഭീമേശ്വരി പിക്നിക് സ്പോട്ട്

ക്യാംപിങ്ങിലും പിക്നിക്കിലും കുറച്ച് പരിചയം ഉണ്ടെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് ഭീമേശ്വരി പിക്നിക് സ്പോട്ട്. ബെംഗളുരുവിൽ നിന്നും രണ്ടരമണിക്കൂറാണ് ഇവിടേക്കുള്ള യാത്രാസമയം. കാവേരി നദിയുടെ തീരത്തായാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+