ബാംഗ്ലൂർ എന്നാൽ ചിലർക്ക് ആഘോഷമാണ്. ചിലർക്ക് ബാംഗ്ലൂരെന്നു കേൾക്കുമ്പോൾ ഇവിടുത്തെ ഷോപ്പിങ് ആവും ഓർമ്മവരിക. ചിലർക്കത് ഇവിടുത്തെ സ്ട്രീറ്റുകളും നൈറ്റ് ലൈഫും ആകാം. എന്തായാലും നിങ്ങളുടെ യാത്രാ താല്പര്യങ്ങളും ബാംഗ്ലൂർ ഓർമ്മകളിലും ഒട്ടും വിട്ടുപോകാത്ത് ഒന്നാണ് ഇവിടുത്തെ രുചികള്‍. ലോകത്തിന്‍റ ഏതു കോണിലെയും വിഭവങ്ങൾ തനിമയൊട്ടും ചോരാതെ കിട്ടുന്ന ഇഷ്ടം പോലെ സ്ഥലങ്ങൾ ബാംഗ്ലൂരിലുണ്ട്.
എന്നാൽ, ബാംഗ്ലൂർ ഇന്നുകാണുന്ന രൂപത്തിലെത്തുന്നതിനും മുൻപ് രുചികരമായ ഭക്ഷണം വിളമ്പിയിരുന്ന നിരവധി ഭക്ഷണശാലകൾ നിരവധിയുണ്ട്. പൗഢിയും രുചിയും കൂട്ടുകളും ഒട്ടും മാറാതെ അവ ഇന്നും സന്ദർശകരുടെ മനസ്സും വയറും നിറച്ച് നിൽക്കുകയാണ്. ഇതാ നഗരത്തിലങ്ങോളമിങ്ങോളം ഇന്നും കാണം. ഇതാ, ബാംഗ്ലൂരിലെ രുചിയൊട്ടും കുറയാതെ ഭക്ഷണം വിളമ്പുന്ന ബാംഗ്ലൂരിലെ പഴയകാല രുചിയിടങ്ങള് പരിചയപ്പെടാം.

1. വിദ്യാർത്ഥി ഭവൻ
ബാംഗ്ലൂരിലെ ഏറ്റവും പേരുകേട്ട പഴയകാല ഭക്ഷണ ശാലകളിലൊന്നാണ് ബസവനഗുഡി ഗാന്ധി ബസാറിലെ വിദ്യാർത്ഥി ഭവൻ. 1943 ൽ വിദ്യാര്‍ത്ഥികൾക്കായാണ് ഇത് ആരംഭിച്ചത്. അങ്ങനെയാണ് വിദ്യാർത്ഥി ഭവൻ എന്ന പേര് ഇതിനു ലഭിച്ചത്. സൗത്ത് ഇന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതിൽ തന്നെ മസാല ദോശയാണ് പേരുകേട്ടത്. വിവിധ തരം ബാത്തുകള്‍, ദോശ, വട തുടങ്ങിയവ ഇവിടെ ലഭിക്കും. ഇവിടെ വന്നാൽ ബെണ്ണെ മസാലദോശ നിർബന്ധമായും കഴിക്കണം.
2. ബ്രാഹ്മിൻസ് കോഫീ ബാർ
1965 ജനുവരി 27 ൽ ആരംഭിച്ച ബ്രാഹ്മിൻസ് കോഫീ ബാർ ശങ്കരപുര ശങ്കര മഠ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ദമ്പതികളായ കെ വി നാഗേഷ് റാവുവും കെ എൻ സരസ്വതിയും ചേർന്ന് ചായയും കാപ്പിയും വിൽക്കാനായാണ് ഈ ഷോപ്പ് ആരംഭിച്ചത്. പിന്നീട് പലഹാരങ്ങള് കൂടി ഇവിടുത്തെ മെനുവിൽ കൂട്ടിച്ചേർത്തത്. കാപ്പി, ഖാരാ ബാത്ത്, കേസരി ബാത്ത്, ഇഡ്‌ലി, വട തുടങ്ങിയവ രുചികരമായ തേങ്ങാ ചമ്മന്തിക്കൊപ്പം ഇവിടെ വിളമ്പുന്നു.
3. എയർലൈൻസ് ഹോട്ടൽ
അശോകനഗറിലെ ശാന്തല നഗറിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹോട്ടൽ ആണ് എയർലൈൻസ് ഹോട്ടൽ. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന, എന്നാൽ രുചികളിൽ ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എയർലൈൻസ് ഹോട്ടൽ ഇവിടുത്തുകാരുടെ ഒരു വികാരം കൂടിയാണ്. ഫിൽട്ടർ കോഫിക്കും സൗത്ത് ഇന്ത്യൻ പ്രഭാത ഭക്ഷണങ്ങൾക്കും പേരുകേട്ട ഇവിടെ ഇന്ന് എല്ലാ തരത്തിലുള്ള രുചികളും വിളമ്പുന്നു. മസാല ദോശ, ചൗ ചൗ ബാത്ത്, കാരാ ബാത്ത്, കേസരി ബാത്ത്, സൗത്ത് ഇന്ത്യൻ മിനി ലഞ്ച്, തുടങ്ങിയവ ഇവിടെ കഴിക്കാം.
4. അയ്യർ മെസ്സ്, മല്ലേശ്വരം
വെജിറ്റേറിയൻ അയ്യർ ഭക്ഷണങ്ങൾക്ക് പ്രസിദ്ധമാണ് മല്ലേശ്വരത്തെ 8th ക്രോസ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന അയ്യർ മെസ്സ്. ലഞ്ച്, ഡിന്നർ എന്നിവ മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. 1959 ലാണ് അയ്യർ മെസ് ആരംഭിക്കുന്നത്. വാഴയിലയിലെ ഊണും അതിനൊപ്പം ലഭിക്കുന്ന സാമ്പാറും രസവും പപ്പടവും തൈരും ഒപ്പം പച്ചക്കറിയും ചേർത്ത് കഴിച്ചാൽ വയറു നിറയും. ഇത് കൂടാതെ ചപ്പാത്തി, പരിപ്പ് വട, ഞായറാഴ്ചകളിൽ മാത്രം ലഭിക്കുന്ന മജ്ജിഗെ-ഹുലി എന്നിവയും ഇവിടെ പരീക്ഷിക്കേണ്ടതാണ്.
5. ശിവാജി മിലിട്ടറി ഹോട്ടൽ
മിലിട്ടറി ഹോട്ടലുകൾക്ക് പ്രസിദ്ധമാണ് കർണ്ണാടക. ബാംഗ്ലൂരിലും നിരവധി മിലിട്ടറി ഹോട്ടലുകള്‍ ഉണ്ടെങ്കിലും അതേറ്റവും പ്രസിദ്ധം ജയനഗറിലെ ശിവാജി മിലിട്ടറി ഹോട്ടൽ ആണ്. ഒന്നിനൊന്ന് രുചികരമായ നോൺ വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. ദൊണ്ണെ ബിരിയാണി അതിന്‍റെ തനതായ രുചിയിൽ കഴിക്കണമെങ്കിൽ ഇവിടേക്ക് വരണം.
6. ഉഡുപ്പി ശ്രീ കൃഷ്ണ ഭവൻ, ബാലെപേട്ടെ
1926 ൽ ആരംഭിച്ച ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ഹോട്ടലുകളിൽ ഒന്നാണ് ബാലെപേട്ടയിലെ ഉഡുപ്പി ശ്രീ കൃഷ്ണ ഭവൻ. മസാല ദോശ, സാഗു ദോശ, ഇഡലി സാമ്പാര്‍, ഗുലാബ് ജാമൂൻ, ദംറോത്ത് ഹൽവാ, ബദാം ഹല്‍വ തുടങ്ങിയവയാണ് ഇവിടുത്തെ പേരുകേട്ട വിഭവങ്ങൾ. തനത് കന്നഡ രുചികൾ തേടുന്നവർ ഇവിടെ ഒരിക്കലെങ്കിലും വന്നിരിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












