ബെംഗളുരുവിൽ എത്തിയാൽ എന്താണ് ചെയ്യേണ്ടത്, അല്ലെങ്കിൽ ബെംഗളുരുവില് ഒരു ദിവസം എവിടേക്ക് പോകണം എന്നൊക്കെ പെട്ടന്ന് ആലോചിച്ചാൽ ഒരുത്തരം കിട്ടിയെന്നു വരില്ല. മിക്കപ്പോഴും അടുത്തുള്ള പല ഇടങ്ങളും കണ്ടുകഴിഞ്ഞ ആളുകളാണെങ്കിൽ, ടെക്നോളജിയുടെ നഗരമായ ബെംഗളുരുവിൽ അങ്ങനെ അധികമൊന്നും കറങ്ങാൻ ഇല്ലെന്നു കരുതുന്നവരും ഒത്തിരിയുണ്ട്. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു ബാംഗ്ലൂർ ഉണ്ട്. ഔട്ട്ഡോർ ആക്ടിവിറ്റികളുമായി നിങ്ങളുടെ സാഹസികതയോടെ മാച്ച് ചെയ്തു നിൽക്കുന്ന ഒരിടം.
അതെ, ബെംഗളുരു നഗരത്തിന് ഇങ്ങനെയും ഒരു മുഖമുണ്ട്. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന പേരിനപ്പുറം കിടിലന്‍ നൈറ്റ്ലൈഫും പബ്ബുകളും പാർക്കുകളും ഒക്കെയുള്ള നഗരം. സാഹസികർക്ക് അവരാഗ്രഹിക്കുന്ന വിധത്തിൽ അഡ്രിനാലിൻ പമ്പിങ് നല്കുന്ന ഒരുപാടിടങ്ങൾ നഗരത്തിന് ചുറ്റുമുണ്ട്. ഇതാ ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഔട്ട്ഡോർ ആക്റ്റിവിറ്റികൾ ഏതൊക്കെയെന്ന് നോക്കാം.

1. സ്കന്ദാഗിരി രാത്രി ക്യാംപിങ്, സൂര്യോദയ ട്രെക്കിങ്
ബാംഗ്ലൂരിലെ സാഹസികതകളെക്കുറിച്ച് പറയുമ്പോള്‍ പട്ടിക തുടങ്ങേണ്ടത് സ്കന്ദാഗിരി നൈറ്റ് ക്യാംപിങ് മുതലാണ്. പാറക്കൂട്ടങ്ങളും ചെടികളും നിറഞ്ഞ കുന്നിലെ വഴിയിലൂടെ സ്കന്ദാഗിരിയുടെ മുകളിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. രാത്രിയുടെ ഭംഗി ആസ്വദിച്ച് നക്ഷത്രങ്ങൾക്കു കീഴിൽ ക്യാംപിങ് നടത്തി പിറ്റേന്ന് സൂര്യോദയം കൂടി കണ്ട് കുന്നിറങ്ങുന്ന യാത്ര ഒരു കിടിലൻ അനുഭവം തന്നെയായിരിക്കും.
ബാംഗ്ലൂരിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് കൽവാർബേട്ട എന്ന സ്കന്ദാഗിരി സ്ഥിതി ചെയ്യുന്നത്. നന്ദി ഹില്‍സിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളും ഒരുമിച്ച് കണ്ടുവരുന്ന വിധത്തിലും യാക്ര പ്ലാൻ ചെയ്യാം. ചിക്കബെല്ലാപൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഇവിടം. കന്ദവര ഹള്ളി എന്ന ഗ്രാമമാണ് സ്കന്ദാഗിരി യാത്രയുടെ ബേസ് പോയിന്‍റ്.
2. പറക്കാം മൈഫ്ലൈയിങ്ങിൽ
ബെംഗളുരു നഗരത്തിനു മുകളിലൂടെ ഒന്നു പറന്നാലോ.. നഗരസൗന്ദര്യം ആകാശത്തു നിന്നും ആസ്വദിക്കുമ്പോൾ എന്തുരസമായിരിക്കുമല്ലേ.. ഒപ്പം വിമാനം ചെറുതായി ഒന്ന് ഓടിക്കാനും ഉയരത്തിലേക്കും താഴേക്കും ഒന്നു മെല്ല പറപ്പിക്കാനും കൂടി പറ്റിയാലോ.. പൊളി! അല്ലേ.
ജോയ് റൈഡുകൾക്കും സാഹസികത ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർക്കു ഒരു സർപ്രൈസ് നല്കാനും ഒക്കെ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഐഡിയയാണ് മൈക്രോലൈറ്റ് ഫ്ലൈയിങ്. ജാക്കൂർ എയർഡ്രോമിൽ നിന്നാണ് ഇതിനുള്ള സൗകര്യമുള്ളത്.
ജോയ് റൈഡ് ആസ്വദിക്കാം എന്നുമാത്രമല്ല, പൈലറ്റിന്‍റെ സഹായത്തോടെ ചെറിയ വളവ് എടുക്കുവാനും മുകളിലേക്കും താഴേക്കും ഒക്കെ ചെറിയ രീതിയിൽ പറപ്പിക്കാനും ഒക്കെ സാധിക്കുകയും ചെയ്യും. ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ആക്റ്റിവിറ്റികളിൽ ഒന്നുകൂടിയാണിത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇത് വിട്ടുകളയരുത്. യെലഹങ്കയിൽ ബെല്ലാരി റോഡിലുള്ള ജക്കൂർ എയർഡ്രോമിലാണ് ഈ സൗകര്യം. 7- 10 മിനിറ്റ് വരെയുള്ല പറക്കലിന് 3700 രൂപയും 10-20 മിനിറ്റ് വരെയുള്ള പറക്കലിന് 7400 രൂപയുമാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്.
3. ഡേർട്ട് മാനിയ ഔട്ട്ഡോർ അഡ്വഞ്ചർ
ബാംഗ്ലൂരിൽ പോകാൻ പറ്റിയ ഏറ്റവും മികച്ച സാഹസിക ഇടങ്ങളിലൊന്നാണ് ഡേർട്ട് മാനിയ ഔട്ട്ഡോർ അഡ്വഞ്ചർ. എടിവി അഥവാ ഓൾ ടെറെയ്ൻ വെഹിക്കിൾ ഓടിച്ചുള്ള പരിപാടികളാണ് ഇവിടെയുള്ളത്. എടിവികൾക്ക് വേണ്ടിയുള്ള ഫുൾ സൈസ് ഓഫ്റോഡ് റേസ് ട്രാക്ക് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ റേസ് ട്രാക്കാണ് ഇവിടെയുള്ളത്. ട്രാക്ക് ആണെങ്കിലും മൗണ്ടെയ്നസ് ട്രെയിൻ ആണെങ്കിലും അതിന്റെ ഔട്ട്ഡോർ അഡ്വഞ്ചർ ഇവിടെ ആസ്വദിക്കാം.
ക്വാഡ് ബൈക്കിങ്ങ് ആയാലും എടിവി യിൽ മനോഹരമായ റൂട്ടുകളിലൂടെയുള്ള സാഹസിക റൈഡ് ആണെങ്കിലും പെയിന്‍റ്ബോൾ ബാറ്റിങ് ആണെങ്കിലും തീർത്തും സാഹസികാനുഭവങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക. കൂട്ടുകാർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ സാഹസിക കേന്ദ്രം കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












