ബെംഗളുരു പോലുള്ള നഗരങ്ങളിൽ ജോലിയും ജീവിതവുമൊക്കെയായി കഴിയുന്നവര്‍ മിക്കപ്പോഴും മുൻഗണന കൊടുക്കുന്നത് ചെറിയ യാത്രകള്‍ക്കായിരിക്കും. ഒരു പകലിൽ പോയി രാത്രിയോടെ മടങ്ങിയെത്താൻ കഴിയുന്ന യാത്രകൾ. വലിയ യാത്രകൾ കൂടുതലും കുട്ടികളിടെ അവധിയും നീണ്ട വാരാന്ത്യവും ഒക്കെ കണക്കുകൂട്ടിയയാിരിക്കും. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിലും തിരക്കും നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ചേർന്നു കിടക്കുന്ന ഇടങ്ങളാണ് ചെറു യാത്രകൾക്ക് നല്ലത്.
ഏതു സഞ്ചാരിയെയും തൃപ്തിപ്പെടുത്തുന്ന ബെംഗളുരു ഈ കുഞ്ഞു യാത്രകളുടെ കാര്യത്തിലും നിങ്ങളെ ആശങ്കപ്പെടുത്തില്ല. അവധി ദിവസങ്ങളിൽ ഒന്നു റിഫ്രഷ് ആകാൻ വേഗത്തിൽ പോയി വരാൻ സാധിക്കുന്ന അഞ്ച് ഇടങ്ങൾ പരിചയപ്പെടാം. എത്ര പോയാലും മടുപ്പിക്കാത്ത ഇടങ്ങളാണ് ഇവയെന്നു മറക്കേണ്ട!

നന്ദി ഹിൽസ്
വീണ്ടും നന്ദി ഹിൽസ് എന്നാണല്ലേ മനസ്സിൽ വരുന്നത്. എന്തൊക്കെ പറഞ്ഞാലും വേറൊരിടവും കിട്ടാത്തപ്പോൾ ബെംഗളരുക്കാർ ആദ്യം വണ്ടിയെടുത്തു പോകുന്ന സ്ഥലങ്ങളിലൊന്നാണ് നന്ദി ഹില്‍സ്. സൂര്യോദയം കാണാൻ പോകുന്നതാണ് ഇവിടെ ഏറ്റനും രസകരമായ അനുഭവമെങ്കിലും ബാക്കിയുള്ള സമയത്തെ യാത്രകളും മടുപ്പിക്കില്ല. നന്ദി ഹിൽസിന്‍റെ താഴ്വാരത്തിൽ നിന്ന് ഒരു ചായയും കുടിച്ച് കഴിക്കാൻ എന്തെങ്കിലും മേടിച്ച് മെല്ലെ, വളവും തിരിവും നിറഞ്ഞ ആ വഴിയിലൂടെ വണ്ടിയെടുത്തു പോകുന്നത് ഒരു വേറേ തന്നെ ഫീലാണ്.
മുകളിലെത്തിയാൽ വെറുത നടന്നു കാഴ്ചകൾ കണ്ടുതീർക്കാം. വെയിൽ വരുന്നതിനു മുൻപോ വൈകിട്ടോ വരുന്നതാവും ക്ഷീണമില്ലാതിരിക്കാൻ നല്ലത്. വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയം കൂടി കണ്ടു വരാം. കുട്ടികൾക്ക് അടങ്ങിയിരിക്കാതെ നടക്കാനും കളിക്കാനും ഒക്കെ സ്ഥലമുള്ളതിനാൽ അവരും ഹാപ്പിയായിരിക്കും.
സംഗമ
കാടും മലയും പുഴയും ഒക്കെ കാണാൻ ഒരു പകൽ പോകാനാണ് താല്പര്യമെങ്കിൽ സംഗമ മികച്ച സ്ഥലമാണ്. അർക്കാവതി നദിയുടെയും കാവേരി നദിയും സംഗമിക്കുന്ന ഇവിടേക്കുള്ള യാത്രയിൽ വെള്ളച്ചാട്ടവും ഓഫ്റോഡിങ്ങും സാഹസിക യാത്രകളും വെള്ളത്തിലിറങ്ങിയുള്ള നടത്തവും ഒക്കെയുണ്ട്. എന്നാൽ വെള്ളത്തിലിറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീരെ ചെറിയ കുട്ടികളെയും കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്.
ബെംഗളുരുവിൽ നിന്നും കനകപുര റോഡ് വഴി ചുഞ്ചി വെള്ളച്ചാട്ടം കണ്ട് കനകപുര- സംഗം റോഡ് വഴി 13 കിലോമീറ്റർ സഞ്ചരിച്ചാൽ സംഗത്തിലെത്താം. ഇവിടുന്നാണ് നദി മുറിച്ചു കടന്ന് മേക്കേദാട്ടുവിലേക്ക് പോകുന്നത്.സംഗമം രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശിക്കാൻ സാധിക്കുന്നത്,
ബുഡിക്കോട്ടെ ഡാം
കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുഡിക്കോട്ടെ ഡാം ബെംഗളുരുവിൽ നിന്നുള്ള പകൽ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. എല്ലാവരെയും കൂട്ടി ഒരു റോഡ് ട്രിപ്പ് പോകാന്‍ യോജിച്ച ഇവിടക്ക് ബെംഗളുരുവിൽ നിന്ന് ഐടിപിഎല്‍ മെയിൻ റോഡ് വഴി വെറും 70 കിലോമീറ്ററിൽ താഴെയേ ദൂരമുള്ളൂ. കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന
ബുഡിക്കോട്ടെ ഡാമും പരിസരവും ഒന്നു നടന്നു കാണേണ്ടതു തന്നെയാണ്. ഹൊസൂർ വഴിയാണ് യാത്രകളെങ്കിൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാം.
നെല്ലിഗുഡെ ലേക്ക്
ശാന്തസുന്ദരമായ പ്രദേശത്തിലേക്ക് വണ്ടിയോടിച്ച് ചെന്ന് അവിടെ ചെറിയൊരു പിക്നിക്കും നടത്തവും ഫോട്ടോ ഷൂട്ടും ഒക്കെയായി ഒന്നു കൂടിയാലോ. അതാണ് പ്ലാനെങ്കിൽ രാവിലെ നെല്ലിഗുഡെ ലേക്കിലേക്ക് പോകാം, ബെംഗളുരുവിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഇവിടേക്ക് വരുമ്പോൾ മഞ്ചനബലെ ഡാമും ബിഗ് ബനിയൻ ട്രീയും കൂടി ഉൾപ്പെടുത്താം. സൂര്യോദയം കാണാൻ കഴിയുന്ന വിധത്തിൽ വരുന്നതാവും നല്ലത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













