നീണ്ട അവധികളുമായാണ് ഒക്ടോബർ മാസത്തിന്‍റെ വരവ്. നോക്കിയും ദസറ, പൂജ, മഹാനവമി, വിജയദശമി എന്നിങ്ങനെ നീണ്ട അവധിയെടുക്കാൻ പറ്റിയ ദിവസങ്ങൾ. നോക്കിയും കണ്ടും അവധിയെടുക്കുകയാണെങ്കിൽ കിടിലൻ യാത്രകൾ പലതും പ്ലാൻ ചെയ്യാവുന്ന ഈ ദിവസങ്ങളിൽ നമുക്ക് ഗോവയിലേക്ക് പോയാലോ.. ബെംഗളുരുവിൽ നിന്നും പൂജാ അവധി ആഘോഷിക്കാൻ ഒരു കിടിലൻ ഗോവാ ട്രിപ്പ്.
ബെംഗളുരു- ഗോവ ട്രിപ്പ് പ്ലാൻ ചെയ്യാൻ സമയുണ്ടാകുമോ എന്നാലോചിക്കുകയേ വേണ്ട. ബാംഗ്ലൂരിൽ നിന്ന് യാത്ര തുടങ്ങി ഗോവയിൽ കറങ്ങി നിങ്ങളെ തിരികെ ബാംഗ്ലൂരിൽ എത്തിക്കുന്നതു വരെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള പാക്കേജാണ് ഐആർസിടിസിയുടെ
ബെംഗളുരു- ഗോവ യാത്രാ. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന യാത്രയുടെ വിശദാംശങ്ങൾ അറിയാം.

ബെംഗളുരു- ഗോവ
മഹാനവമി ദിവസമായ ഒക്ടോബർ 11 വെള്ളിയാഴ്ച ബാഗ്ലൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് ഗോവയും സൗത്ത് ഗോവയും ഒരുപോലെ എക്സ്പ്ലോർ ചെയ്യാന് സാധിക്കുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഗോവയിലേക്കും തിരിച്ചുമുള്ള യാത്ര ട്രെയിനിലാണ് കേട്ടോ.
വെള്ളിയാഴ്ച ഉത്തകഴിഞ്ഞ് 3.00 മണിക്ക് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നമ്പർ 17309 ൽ യാത്ര തുടങ്ങും. പിറ്റേന്ന്, ശനിയാഴ്ച രാവിലെ 5.00 മണിക്ക് ട്രെയിൻ വാസ്കോഡ ഗാമ സ്റ്റേഷനിൽ എത്തിച്ചേരും. അവിടുന്ന് നേരേ നോർത്ത് ഗോവയിലെ ഹോട്ടലിലേക്ക് പോകും. ചെക്ക് ഇൻ ചെയ്ത്, ഫ്രഷായി, ഭക്ഷണം കഴിച്ച് യാത്രകൾ ആരംഭിക്കും. നോർത്ത് ഗോവയാണ് ആദ്യം കാണാനായി പോകുന്നത്. ഫോർട്ട് അഗ്വാഡ, കലാൻഗുട്ട് ബീച്ച്, അഞ്ജുന ബീച്ച് , വാഗറ്റർ ബീച്ച് എന്നിവിടങ്ങളാണ് കാണുന്നത്. തുടർന്ന് രാത്രിയോടെ ഹോട്ടലിൽ മടങ്ങിയെത്തും.

ഞായറാഴ്ച സൗത്ത് ഗോവ കാണാനാണ് പോകുന്നത്. താമസിക്കുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് . പഴയ ഗോവ പള്ളികൾ, ശ്രീ മംഗേഷി ക്ഷേത്രം, മിരാമർ ബീച്ച് എന്നിവ സന്ദർശിക്കും. വൈകുന്നേരം, കാലാവസ്ഥ അനുകൂലമെങ്കിൽ മണ്ഡോവി നദിയിൽ ബോട്ടിങ്ങും ഉണ്ടായിരിക്കും. തുടർന്ന് രാത്രി ഹോട്ടലിൽ വിശ്രമം. പിറ്റേന്ന് തിങ്കളാഴ്ച ഗോവയിലെ നിങ്ങളുടെ അവസാന ദിവസമാണ്. ഏകദേശം 11 മണിക്ക് ഹോട്ടൽ ചെക്ക്ഔട്ട് ചെയ്യും. വൈകിട്ടുവരെ നിങ്ങൾക്ക് ഇഷ്ടമുള്ള വിധത്തിൽ ഗോവയിൽ അടിച്ചുപൊളിക്കാം. ഷോപ്പിങ് നടത്തുവാൻ മറക്കേണ്ട.
രാത്രി ഏകദേശം 20.00 മണിക്ക് ഹോട്ടലിൽ നിന്ന് പിക്ക് ചെയ്ത് നിങ്ങളെ വാസ്കോ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. 22.55 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ.17310 ൽ ആണ് മടക്ക യാത്ര. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതോടെ യാത്രയ്ക്ക് സമാപനം.
ബെംഗളുരു- ഗോവ ഐആര്‍സിടിസി പാക്കേജ് നിരക്ക് ബുക്കിങ്
കംഫോർട്ട് (3AC), സ്റ്റാൻഡേർഡ് (സ്ലീപ്പർ) എന്നീ ക്ലാസുകളിലായാണ് യാത്ര. കംഫോർട്ട് ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങില്‍ 6,310/- രൂപയാണ് നിരക്ക്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 20,550/- രൂപ, സിംഗിൾ ഷെയറിങ്ങിൽ 37,600/- രൂപയും വരും. സ്റ്റാന്‍ഡേർഡ് ക്ലാസിലാണെങ്കിൽ ഇത് യഥാക്രമം 14,500, 18,740, 35,790 എന്നിങ്ങനെയാണ് നിരക്ക്.
ട്രെയിൻ ടിക്കറ്റ്, നോര്‍ത്ത് ഗോവയിൽ എസി റൂമിൽ താമസം, എസി വാഹനത്തിൽ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര, മാണ്ഡോവി നദി ക്രൂയിസ്, ട്രാവൽ ഇൻഷുറൻസ്, പ്രഭാത ഭക്ഷണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













