ബെംഗളൂരുവിലെ നന്ദി ഹിൽസ്... ബാംഗ്ലൂരിലെത്തുന്നവർ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും പോകുന്ന ഇടം. പരിചയക്കാരോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒക്കെ ബാംഗ്ലൂർ കാണാൻ വന്നൽ എവിടേക്കാണ് പോകേണ്ടത് എന്ന് ഇവിടുത്തുകാര്‍ക്ക് അധികം ആലോചിക്കേണ്ടിപോലും വരാറില്ല. അത് മാത്രമല്ല, പെട്ടന്ന് എവിടെയെങ്കിലും പോകണമെന്ന് ആലോചിച്ചാൽ നന്ദി ഹിൽസല്ലാതെ മറ്റൊരു ഓപ്ഷ്‍ പലർക്കും കാണില്ല. ബാംഗ്ലൂരിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനം കൂടിയാണ് നന്ദി.
വർഷത്തിൽ ഏതു സമയത്തും പോകുവാൻ പറ്റിയ ഇടമാണ് നന്ദി ഹിൽസെങ്കിലും
ഏറ്റവും ബെസ്റ്റ് സീസൺ ഏതെന്ന് ചോദിച്ചാൽ അതിനുത്തരം നവംബർ മാസമാണ്. തണുപ്പുകാലം തുടങ്ങുന്ന സീസൺ ആയതിനാൽ യാത്ര അതീവ സുഖകരമായിരിക്കും . അത് മാത്രമല്ല, ക്ഷീണമോ വെയിലോ അലട്ടാതെ മുകളിൽ ഇഷ്ടംപോലം സമയം ചെലവഴിക്കുകയും ചെയ്യാം. തിരക്കിന്‍റെ കാര്യത്തിൽ പ്രതീക്ഷകൾ വയ്ക്കാതെ പോകുന്നതാണ് നല്ലത്. ഇതാ എന്തുകൊണ്ട് നവംബർ മാസം നന്ദി ഹിൽസ് സന്ദർശിക്കണം എന്നു നോക്കാം.
നന്ദി ഹിൽസ് ബെംഗളൂരു
ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമാണ് നന്ദി ഹിൽസ്. വാരാന്ത്യമായാലും പ്രവർത്തി ദിവസമായാലും ഇവിടെ സ്ഥിരം ആളുകൾ എത്തുന്നു. സമുദ്ര നിരപ്പിൽ നിന്ന് 4,851 അടി ഉയരത്തിലാണ് ഇവിടമുള്ളത്, നന്ദി ബേട്ടാ എന്നാണ് പ്രാദേശികമായി നന്ദി ഹിൽസ് അറിയപ്പെടുന്നത്. മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്‍റെ വേനൽക്കാല താമസിയം കൂടിയാണ് ഇവിടം. ഇതുമായി ബന്ധപ്പെട്ട പല ശേഷിപ്പുകളും ഇന്നും ഇവിടെയുണ്ട്.
നന്ദി ഹിൽസ് നവംബറിലെ കാലാവസ്ഥ
പൊതുവേ തണുപ്പു കൂടിയ സമയമാണ് ഇവിടെ നവംബര്‍ മാസം. ഉച്ചയ്ക്കു പോലും തണുത്ത കാറ്റും കോടമഞ്ഞും ഇവിടെ അനുഭവിക്കാം. നവംബർ മാസത്തിൽ ഇവിടെ ശരാശരി 10-25°C നും ഇടയിലായാണ് അനുഭവപ്പെടുക. കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസുമാണ്. അതിരാവിലെ ഇവിടെ എത്തിയാൽ മേഘങ്ങള്‍ ഒരു മെത്തപോലെ ആകാശത്ത് കിടക്കുന്ന അതിമനോഹരമായ കാഴ്ച കാണാ. ഒക്ടോബർ മുതൽ ജൂൺ വരെയാണ് നന്ദി ഹിൽസ് ഹില്‍സ് സന്ദർശിക്കാൻ പറ്റിയ സമയം.
കിടിലൻ സൂര്യോദയം
ഏതു സമയത്തും കാണാൻ മനോഹരമാണ് കിടിലൻ സൂര്യോദയം. എന്നാൽ നവംബർ മാസത്തിലെ നന്ദി ഹിൽസ് സൂര്യോദയം അതിമനോഹരമാണ്. മേഘപാളികൾക്കിടയിലൂടെ സൂര്യനുദിച്ച് വരുന്നതും മേഘങ്ങൾ ഒരു പാൽക്കടൽ പോലെ കിടക്കുന്നതുമായ കാഴ്ച ഈ സമയത്ത് ഇവിടെ ആസ്വദിക്കാം. സൂര്യോദയം കാണാൻ പറ്റിയില്ലെങ്കിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം.
ആക്ടിവിറ്റീസ്
മഴക്കാലത്ത് പോയാൽ നന്ദി ഹിൽസ് നമ്മളെ നിരാശപ്പെടുത്തും, എന്നാൽ യാത്ര നവംബര‍് മാസത്തിലാണെങ്കിൽ അതൊരു സാഹസിക യാത്രയുടെ ഫീൽ തരും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വേനൽ വില്ലനാണെങ്കിൽ ജൂൺ മുതൽ സെപ്റ്റംബര്, ഒക്ടോബര്‍ വരെ മഴ വില്ലനാകും. അതിനു ശേഷം ശരിക്കും നവംബർ മുതലാണ് നന്ദി ഹിൽസ് സന്ദർശിക്കുവാനുള്ള സീസൺ ആരംഭിക്കുന്നത്. വെറുതേ നടന്നു കാണാനാണെങ്കിൽ പോലും ഈ സമയമാണ് നല്ലത്. ട്രെക്കിങ്, സൈക്ലിങ്, ക്യാംപിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇതാണ് പറ്റിയ സീസൺ.
ഫോട്ടോ എടുക്കാം
പച്ചപ്പ് നോക്കുകയമെങ്കിലും പരിസരങ്ങളുട മനോഹരമായ തെളിഞ്ഞ കാഴ്ചകളാണെങ്കിലും നന്ദി ഹിൽസ് ഫോട്ടോ എടുക്കാൻ പറ്റിയ സമയം നവംബർ മുതലാണ്. മലയുടെ ഭംഗി അതിന്‍റെ ഏറ്റവും മനോഹരമായ രൂപത്തിൽ എടുക്കാം. മാത്രമല്ല ഇവിടുത്തെ ക്ലൗഡ് ബെഡ്, സൂര്യദയം, സൂര്യാസ്തമയം എന്നിവ പകര്‍ത്തുവാനും പറ്റിയ സമയം നവംബറാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














