Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ ഇംഗ്ലണ്ട് കൊട്ടാരം അറിയുമോ? ടിപ്പു സുൽത്താൻ ജനിച്ചയിടമോ? ഇതാ ചരിത്രം വഴിനടത്തുന്ന ബാംഗ്ലൂർ കാഴ്ചകൾ

ബാംഗ്ലൂരിലെ ഇംഗ്ലണ്ട് കൊട്ടാരം അറിയുമോ? ടിപ്പു സുൽത്താൻ ജനിച്ചയിടമോ? ഇതാ ചരിത്രം വഴിനടത്തുന്ന ബാംഗ്ലൂർ കാഴ്ചകൾ

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂർ രാജ്യത്തെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നാണ്. വികസനത്തിന്‍റെ കാര്യത്തിൽ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് പറഞ്ഞാലും ചരിത്രത്തെ മാറ്റി നിർത്തി ഒരു വളര്‍ച്ച ബാംഗ്ലൂരിന് സാധ്യമല്ല. അതിന്‍റെ ഏറ്റവും വലിയ അടയാളങ്ങളാണ് ഇവിടെ ഇന്നും തലയുയർത്തി നിൽക്കുന്ന ചരിത്ര ഇടങ്ങൾ. കോട്ടകളായും കൊട്ടാരങ്ങളായും ചരിത്രം ബാംഗ്ലൂരില്‍ എല്ലാ കാലത്തും സുരക്ഷിമാണ്.

ഇന്ന് നമ്മള്‌ പരിചയപ്പെടുന്നത് ബാംഗ്ലൂരിലെ ചരിത്ര ലക്ഷ്യസ്ഥാനങ്ങളാണ്. കാലത്തിന്‍റെ ശേഷിപ്പും പേറി നിൽക്കുകയാണെന്ന തോന്നൽ സഞ്ചാരികളിലുണ്ടാക്കാത്ത, ഇന്നും അത്ഭുതത്തോടെ മാത്രം നോക്കാൻ കഴിയുന്ന ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. ദേവനഹള്ളി കോട്ട, സമ്മർ പാലസ്, ടിപ്പു സുൽത്താൻ പാലസ് തുടങ്ങിയ ബാംഗ്ലൂരിന്‍റെ അഭിമാനമായ ചരിത്ര സ്ഥലങ്ങൾ ഇതാ...

Bangalore Palace

PC: Basavaraj M -

1. ബാംഗ്ലൂർ പാലസ്

ബാംഗ്ലൂരിലെ ചരിത്രയിടങ്ങളിൽ ഏറ്റവുമാദ്യം ആളുകൾ തിരഞ്ഞെത്തുന്ന സ്ഥലമാണ് അതിമനോഹരമായ ബാംഗ്ലൂർ പാലസ്. ഇംഗ്ലണ്ടിലെ വിൻസർ കാസിലിന്‍റെ രൂപത്തിൽ നിർമ്മിച്ച ഈ കൊട്ടാരം ശരിക്കും യൂറോപ്പിൽ എത്തി നിൽക്കുന്ന ഒരു പ്രതീതിയാണ് സന്ദർശകർക്ക് നല്കുന്നത്. 1884 ൽ നിർമ്മിച്ച ഈ കൊട്ടാരം കാണാൻ ഇന്നും സന്ദർശകര് ഒഴുകിയെത്തുന്നുണ്ടെങ്കില്‍ അതിനു പിന്നിൽ ഇതിൻറെ ഭംഗിയും കഥകളിലെ കൗതുകവും തന്നെയായിരിക്കും. ഗോഥിക് നിർമ്മാണ ശൈലിയിലെ പ്രത്യേകതകളായ ജനാലകളും കൊത്തുപണികളും ഇവിടെയും കാണാം.

454 ഏക്കർ സ്ഥലത്തായാണ് ഈ കൊട്ടാരവും പരിസരവും വ്യാപിച്ചു കിടക്കുന്നത്. അതിമനോഹരങ്ങളായ ഉദ്യാനങ്ങളും ഉൾപ്പെടെയാണിത്. 45,000 സ്ക്വയർ ഫീറ്റ് വിസ്തൃതി ഇതിനുണ്ട്. ഇന്ന് മൈസൂർ രാജാക്കന്മാരുടെ കീഴിലാണ് ഈ കൊട്ടാരമുള്ളത്. ബാംഗ്ലൂർ യാത്രയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഈ സ്ഥലം എത്തിച്ചേരാനും വളരെ എളുപ്പമാണ്.

Bangalore Devanahalli Fort

PC:Placidsun

2. ദേവനഹള്ളി കോട്ട

ബാംഗ്ലൂരിലെ കൗതുകമുണർത്തുന്ന ചരിത്രസ്ഥാനങ്ങളിലൊന്നാണ് ദേവനഹള്ളി കോട്ട. ടിപ്പു സുൽത്താൻ ജനിച്ച ഇടമായ ഈ കോട്ട ബാംഗ്ലൂരില്‍ നിന്നും കുറച്ചകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദിന ബാംഗ്ലൂർ യാത്രകളിൽ ഉൾപ്പെടുത്താൻ പറ്റിയ ഈ കോട്ടയിൽ പക്ഷേ, ടിപ്പു സുൽത്താൻ ജനിച്ച ഇടം എന്നതിനപ്പുറം ഒരു പ്രത്യേകതയും കാണാൻ സാധിക്കില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിത പ്രദേശമായായ ഇവിടെ കോട്ടയ്ക്കുള്ളില് പാർക്കുന്ന ആളുകളെയും ഒരുപാട് ക്ഷേത്രങ്ങളും ഒക്കെ കാണാൻ കഴിയും. ബാംഗ്ലൂരിൽ നിന്നും 40 കിമി ഏകലെ ദേവനഹള്ളി എന്ന സ്ഥലത്താണ് ഈ കോട്ടയുള്ളത്.

Tipu Sultans Summer Palace

PC: Pavithrah

3. ടിപ്പു സുൽത്താൻ സമ്മര്‍ പാലസ്

അടുത്തതായി പരിചയപ്പെടുന്ന ഇടവും ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ടു നിൽക്കുന്ന സ്ഥലമാണ്. വേനൽക്കാലത്ത് ടിപ്പു സുൽത്താൻ താമസത്തിനായി ഇവിടെ എത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കല്ലും തടിയും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം ബാംഗ്ലൂരിൽ മറക്കാതെ കാണേണ്ട സ്ഥലം കൂടിയാണ്. ഗ ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും അധികാരദണ്ഡും ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വിപുരം സമ്മർ പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം കലാസിപാളയം എന്ന സ്ഥലത്താണുള്ളത്. .
കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ നിന്നു 100 മീറ്റർ മതി ഇവിടെയെത്താൻ.

4. ബാംഗ്ലൂർ കോട്ട

ബാംഗ്ലൂർ നഗരത്തിനുള്ളിൽ തന്നെയുള്ള, ചരിത്രകഥകൾ ഒരുപാട് പറയുവാനുള്ള ഒരു കോട്ടയാണ് ബാംഗ്ലൂർ കോട്ട.1537 ൽ കെംപെ ഗൗഡയാണ് ഈ കോട്ട നിർമ്മിച്ചത്. മണ്ണില് നിർമ്മിച്ച ഈ കോട്ട 1761 ൽ ഹൈദർ അലി ആണ് കല്ലുകൊണ്ടുള്ള കോട്ടയാക്കി മാറ്റുന്നത്. എന്നാൽ പിന്നീട് 20 വർഷങ്ങൾക്കു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അവരതിനെ മൊത്തത്തില് മാറ്റിമറിച്ച് സ്കൂളുകളും റോഡും ആശുപത്രിയും ഒക്കെയായി മാറ്റിനിർമ്മിക്കുകയും ചെയ്തു. ഇന്ന് ആ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ കാണുവാനുള്ളൂ.

5. മയോ ഹാൾ

ബാംഗ്ലൂരിലെ ചരിത്രകഥകൾ ഒരുപാട് പറയുവാനുള്ള മറ്റൊരു സ്ഥലമാണ് മയോ ഹാൾ. 1872-ൽ ആൻഡമാൻ ദ്വീപുകളിൽ ഔദ്യോഗിക സന്ദർശനത്തിനിടെ അന്നത്തെ ഇന്ത്യയുടെ നാലാമത്തെ വൈസ്രോയി ആയിരുന്ന മയോ പ്രഭു വധിക്കപ്പെടുകയുണ്ടായി. അങ്ങനെ അദ്ദേഹത്തിന്റ ഓർമ്മയ്ക്കായി രാജ്യത്ത് പണികഴിപ്പിച്ച അനേകം സ്മാരക നിർമ്മിതികളിൽ ഒന്നാണ് ബാംഗ്ലൂരിലെ മയോ ഹാൾ.ബാംഗ്ലൂരിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പരേഡ് ഗ്രൗണ്ടിന്റെയും അൾസൂർ തടാകത്തിന്റെയും തെക്ക് ബാംഗ്ലൂർ റേസ് കോഴ്‌സ്, ബ്രിഗേഡ് ഗ്രൗണ്ട് എന്നിവയുടെയും വിശാലമായ കാഴ്ച നൽകുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+