Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീർക്കാൻ 2 ദിവസം കൂടി മാത്രം, തിരക്കില്ലാതെ പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീർക്കാൻ 2 ദിവസം കൂടി മാത്രം, തിരക്കില്ലാതെ പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ ലാൽ ബാഗ് ഫ്ലവർ ഷോ അവസാനിക്കാൻ ഇനി രണ്ടു ദിവസമേയുള്ളൂ. മനംമയക്കുന്ന ഭംഗിയില്‍ അപൂര്‍വ്വങ്ങളായ പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച നിങ്ങൾ ഇനിയും കണ്ടില്ലേ?? ജനുവരി 28 ഞായറാഴ്ച അവസാനിക്കുന്നതിനു മുൻപേ പോയി കണ്ടില്ലെങ്കിൽ വൻ നഷ്ടമെന്നേ പറയുവാനുള്ളൂ. കർണ്ണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്മെന്‍റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ ജനുവരി 18നാണ് ആരംഭിച്ചത്.

പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ലാൽബാഗ് ഫ്ലവർഷോ ജനുവരി മാസത്തിലെ ബാംഗ്ലൂരിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. നഗരം മുഴുവൻ എത്തിച്ചേരുന്ന ഈ മേളയിൽ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഈ വർഷത്തെ പുഷ്പമേളയില്‍ 32 ലക്ഷം പൂക്കളുപയോഗിച്ചാണ് അലങ്കാരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

Visit Lal Bagh Flower Show Before January 28, Things To Know

റോസ്, ക്രിസന്തമം, ഡാലിയ, ഹൈബിസ്കസ്, ബൊഗെയ്ൻവില്ല, ജമന്തി, ഓർക്കിഡുകൾ തുടങ്ങിയ പുഷ്പങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ഡബിൾ സിനിയാസ്, പോയൻസെറ്റിയ, റെഡ് സാൽവിയ, സിംബിഡിയം ഓർക്കിഡുകൾ, ആന്തൂറിയം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പിരമിഡുകൾ,കോളാ ലില്ലി, കാർണേഷൻ, ഓർക്കിഡ്, ജെർബറ, ഇഞ്ചി താമര എന്നിവ ഉൾക്കൊള്ളുന്ന പുഷ്പ താഴികക്കുടങ്ങൾ തുടങ്ങിയവയും ഇവിടെ കാണാം.

കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ ബസവണ്ണയുടെ ജീവിതം ആണ് ഈ ാ 215-ാമത് ലാൽബാഗ് പുഷ്പ ഫല പ്രദർശനത്തിന്‍റെ തീം. "വിശ്വഗുരു ബസവണ്ണയും വചന സാഹിത്യവും എന്നതാണ് വിഷയം. ലിംഗായത്ത് തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായ അദ്ദേഹത്തിന്‍റെ ജീവിതവും രീതികളും എല്ലാം കോര്‍ത്തിണക്കിയാണ് ഈ വർഷത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ സാഹിത്യം, വരികൾ, പൂക്കളാൽ തയ്യാറാക്കിയ ബസവണ്ണയുടെ പ്രതിമയുടെ രൂപം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ കാണാനുണ്ട്. ഇതിൽ ഭൂരിഭാഗവും ബസവണ്ണയുടെ വചനങ്ങടങ്ങിയ 30 ഫലകങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള 30 ഫലകങ്ങളും അടക്കം ലാൽ ബാഗിനുള്ളിലെ ഗ്ലാസ് ഹൗസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ മാത്രം 13.5 ലക്ഷം കട്ട് ഫ്ലവറുകളും 9 ലക്ഷം ചെടിച്ചട്ടികളും ഉപയോഗിച്ചിട്ടുണ്ട്.

രാവിലെ 7.00 മുതൽ രാത്രി 7.00 വരെയാണ് ലാൽ ബാഗ് ഫ്ലവർഷോ പ്രവേശന സമയം. രാവിലെയും ഉച്ചകഴിഞ്ഞുമാണ് വലിയ തിരക്കില്ലാതെ ഫ്ലവർ ഷോ കണ്ടുതീർക്കാൻ കഴിയുന്നത്. വൈകിട്ടും അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും ആഴ്ചാവസാനങ്ങളിൽ 100 രൂപയുമാണ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 30 രൂപ. സ്കൂൾ യൂണിഫോമിൽ വരുന്ന കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

നാല് ഗേറ്റുകളാണ് ലാൽ ബാഗിനുള്ളത്. വെസ്റ്റ് ഗേറ്റ് (സിദ്ദാപുര സർക്കിളിന് സമീപം), ഈസ്റ്റ് ഗേറ്റ് ( ഡബിൾ റോഡിന് സമീപം), സൗത്ത് ഗേറ്റ് (അശോക പില്ലറിന് സമീപം), നോർത്ത് ഗേറ്റ് (സുബ്ബയ്യ സർക്കിളിന് സമീപം). ഗ്രീൻ ലൈനിൽ ഉള്ള ലാൽ ബാഗ് മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. മെട്രോയിൽ വന്നാൽ വെസ്റ്റ് ഗേറ്റ് വഴിയാണ് പ്രവേശനം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+