ബാംഗ്ലൂരിൽ നിന്നും പുലർച്ചെ വണ്ടിയെടുത്ത് ഒരു യാത്ര. നഗരം പിന്നിട്ട്, നീണ്ട വഴികളെ പുറകിലാക്കി യാത്ര ചെന്നെത്തുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്തേയ്ക്കാണ്. ആകാശം മുട്ടുന്ന കെട്ടിടങ്ങളോ, ആരെയും ഗൗനിക്കാതെ തിരക്കിട്ടോടുന്ന ആളുകളോ, ഹോൺ മുഴക്കി പായുന്ന വണ്ടികളോ ഒന്നും ഇവിടെയില്ല. തണുപ്പും മഞ്ഞും നിറഞ്ഞു നില്‌ക്കുന്ന അന്തരീക്ഷും ശാന്തമായ പ്രകൃതിയും കൃഷിയിടങ്ങളും മലകളും കുന്നുകളും ഒക്കെയുള്ള ഒരു ലോകത്താണ് നമ്മളെത്തി നിൽക്കുന്നത്.
അധികദൂരമൊന്നും സഞ്ചരിച്ചിട്ടില്ലല്ലോ... ബെംഗളുരുവുമായി ഒരു ബന്ധവുമല്ലാത്ത ഒരിടത്ത് എങ്ങനെയെത്തി എന്നായിരിക്കും ആദ്യത്തെ സംശയം. ബാംഗ്ലൂരിൽ നിന്നും വെറും 40 കിലോമീറ്റർ മാത്രം സഞ്ചരിച്ച് നമ്മൾ എത്തിയിരിക്കുന്നത് ഹൊസൂരിലാണ്. 'ലിറ്റിൽ ഇംഗ്ലണ്ട്' എന്ന് സ്നേഹത്തോടെ ആളുകൾ വിളിക്കുന്ന ഹൊസൂർ. ബെംഗളുരു പോലെ തിരക്കില്ലെങ്കിലും തമിഴ്നാട്ടിലെ ഒരു പ്രധാന നഗരം തന്നെയാണിത്.
ഇംഗ്ലണ്ടിലെ പോലെ തണുപ്പു നിറഞ്ഞ കാലാവസ്ഥയില് വിളയുന്ന ബ്രോക്കോളിയും അസ്പരാഗസും കോളിഫ്ലറും കാരറ്റും പോലുള്ള വിളകൾ നിറയെ കൃഷി ചെയ്യുന്ന ഇവിടം പണ്ട് ബ്രിട്ടീഷുകാരെ ഒത്തിരി മോഹിപ്പിച്ച ഇടമാണ്. പല രാജവംശങ്ങളും ബ്രിട്ടീഷുകാരും ഭരിച്ച് പോയ ഇവിട അത്യാവശ്യം നല്ല രീതിയിൽ വികസിച്ച ഒരിടമാണ്. ധാരാളം വ്യവസായങ്ങൾ ഉണ്ടെങ്കിലും ഈ നാടിന്‍റെ പ്രകൃതിയേയും രൂപത്തെയും അതൊട്ടും മാറ്റിയിട്ടില്ല.
ഇംഗ്ലണ്ടിലെ കെനിൽവർത്ത് കോട്ടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കെനിൽവർത്ത് കോട്ട ഇവിടെയുണ്ട്. . ഒരു ഇംഗ്ലീഷ് കോട്ട പോലെ തോന്നിക്കുന്ന രാജ്യത്തെ ഏക കോട്ടയാണിത്. ബ്രെറ്റ്‌സ് ഫോർട്ട് എന്നും ഇതിനു പേരുണ്ട്. കോട്ടയ്‌ക്കൊപ്പം സുഖകരമായ കാലാവസ്ഥയും ബ്രിട്ടീഷുകാരെ "ലിറ്റിൽ ഇംഗ്ലണ്ട്" എന്ന് വിളിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് ഹൊസൂരിന്‍റെ വിളിപ്പേരായി മാറുകയായിരുന്നു.
ഈ കോട്ട ഇവിടെ നിർമ്മിച്ചതിനു പിന്നിലൊരു കഥയുണ്ട്. ഇംഗ്ലീഷ് കളക്ടർ മിസ്റ്റർ ബ്രെറ്റ് വിവാഹം ചെയ്തത് സ്കോട്ലന്‍ഡിൽ നിന്നുമാണ്. എന്നാൽ വിവാഹശേഷം ഇന്ത്യയിലേക്ക് ഭർത്താവിനൊപ്പം വരണമെങ്കിൽ സ്കോട്ലൻഡിലേതു പോലെ ഒരു കോട്ട തനിക്കു കിട്ടണം എന്ന് അവർ ആവശ്യപ്പെട്ടുവത്രെ. അങ്ങനെ അവർക് പ്രിയപ്പെട്ട വാർവിക്‌ഷെയറിലെ കെനിൽവർത്ത് കാസിലിന്‍റെ രൂപത്തിൽ മിസ്റ്റർ ബ്രെറ്റ് ഹൊസൂരില് ഈ കോട്ട നിർമ്മിച്ചതാണെന്നാണ് ചരിത്രം.
ഹൊസൂരിന്‍റെ പ്രധാന ആകർഷണം ഇവിടുത്തോ റോസാപ്പൂക്കളുടെ കൃഷിയാണ്. വാലന്‍റൈൻ റോസ് എന്നറിയപ്പെടുന്ന താജ് മഹൽ റോസ് ഇവിടെ കൃഷി ചെയ്യുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇവിടുത്തെ റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നു. വാലന്‍റൈൻസ് ദിനത്തിൽ ഏറ്റവും കൂടുതൽ പൂക്കൾ വരുന്നതും ഹൊസൂരിൽ നിന്നാണ്.
ഹൊസൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മലൈ കോവിൽ കൂി വിടെ വന്നാൽ കാണണം. ഇവിടുത്തെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായ ക്ഷേത്രത്തിലെത്തിയാൽ ഹൊസൂർ മുഴുവനായും കാണാം. രാത്രിയാണ് ഈ കാഴ്ച കാണേണ്ടത്. പാറകൾ നിറഞ്ഞ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രമാണിത്. ഇവിടെ നിന്നാ്ൽ വിഷ്ണുവിന്‍റെയും ബ്രഹ്മാവിന്‍റെയും ക്ഷേത്രങ്ങളുള്ള മറ്റ് രണ്ട് കുന്നുകൾ കൂടി കാണാം.
ഹൊസൂരിൽ നിന്ന് ഒരു 25 കിലോമീറ്റർ പോയാൽ തല്ലി ഗാർഡനിൽ എത്താം. ഡെങ്കണ്ണിക്കോട്ടൈ താലൂക്കിലെ ഹിൽ സ്റ്റേഷനുകളാൽ ചുറ്റപ്പെട്ട് സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ഹൊസൂർ വിമാനത്താവളം
ഹൊസൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. ബെംഗളുരുനിവാസികൾക്കും ഏറെ പ്രയോജനകരമാകുന്ന ഒരു പദ്ധതിയാണിത്, ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെംപംഗൗഡ അന്താരാഷ്ട്ര വിമാനത്താവളതിൽ എത്തുന്നതിനേക്കാൾ എളുപ്പത്തിൽ ഹൊസൂർ വിമാനത്താവളത്തിൽ എത്തിച്ചേരാന്‍ സാധിക്കും.ഹൊസൂരിന് മാത്രമല്ല, ധർമ്മപുരി, സേലം തുടങ്ങിയ സമീപ ജില്ലകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.
ഹൊസൂരിൽ എത്തിച്ചേരാൻ
കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് ബാംഗ്ലൂരിൽ നിന്ന് വെറും ഒന്നര മണിക്കൂർ യാത്രയേയുള്ളൂ. സമുദ്രനിരപ്പിൽ നിന്നും 880 മീറ്റർ ഉയരം അഥവാ 2887.14 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഹൊസൂരിലേക്ക് 25 കിലോമീറ്ററാണ് ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















