Search
  • Follow NativePlanet
Share
» »കൂർഗ് വേണ്ട, ബെംഗളുരുവിൽ നിന്ന് 55 കിമീ ദൂരെ ഉഗ്രൻ സ്ഥലം,പെരണ്ടപ്പള്ളി വെള്ളച്ചാട്ടം കാണേണ്ട കാഴ്ച തന്നെ

കൂർഗ് വേണ്ട, ബെംഗളുരുവിൽ നിന്ന് 55 കിമീ ദൂരെ ഉഗ്രൻ സ്ഥലം,പെരണ്ടപ്പള്ളി വെള്ളച്ചാട്ടം കാണേണ്ട കാഴ്ച തന്നെ

ബെംഗളുരുവിൽ നിന്നും ചെറിയൊരു യാത്ര. തിരക്കുകൾ മാറ്റിവെച്ച്, ബഹളങ്ങളിൽ നിന്നും മാറിനിന്ന് പെട്ടന്ന് പോയി കണ്ടുവരാൻ പറ്റുന്ന ഒരിടം തേടുകയാണോ? അങ്ങനെ നോക്കിയാൽ വെറും നൂറ് കിലോമീറ്ററിനുള്ളില്‍ തന്നെ സാഹസിക യാത്രയ്ക്കും ട്രെക്കിങ്ങിനും പ്രകൃതിനിരീക്ഷണത്തിനും ഒക്കെ പറ്റയി നിരവധി സ്ഥലങ്ങൾ നമുക്ക് കണ്ടെത്താം. എന്നാൽ യാത്രയിൽ മുഴുവൻ രസകരമായ അനുഭവങ്ങൾ തരുന്ന ഒരിടത്തേയ്ക്ക് ആയാലോ ഇത്തവണത്തെ യാത്ര.

ഇന്ന് നമ്മൾ പരിചയപ്പെടുന്ന സ്ഥലം കാണണമെങ്കിൽ അതിർത്തി കടന്ന് അല്പദൂരം കൂടി പോകണം. എന്നിരുന്നാലും ഒരുപാട് ദൂരമൊന്നും പോകേണ്ട. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്ന ഇടമുള്ളത്. ബെംഗളുരുവിൽ നിന്ന് പോകാൻ പറ്റിയ മറ്റുപല സ്ഥലങ്ങളെയും അപേക്ഷിച്ച് ഇവിടം അല്പം ചെറുതായി തോന്നുമെങ്കിലും കാഴ്ചകളിലും യാത്രയിലും അതില്ല!

പെരണ്ടപ്പള്ളി വെള്ളച്ചാട്ടം - ബെംഗളുരുവിൽ നിന്നുള്ള ഏകദിന യാത്രാ പ്ലാനുകൾക്ക് പോകാൻ പറ്റിയ സ്ഥലം. നീണ്ട യാത്ര വേണ്ട, എളുപ്പത്തിൽ എത്തിച്ചേരാം,ബൈക്കിനാണെങ്കിലും കാറിനാണെങ്കിലും സുരക്ഷിതമാ യാത്ര, കുട്ടികളെയും കൂട്ടി ധൈര്യമായി ഔട്ടിങ്ങിനു പറ്റിയ ഇടം എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട് ഇനി ഒരു വാരാന്ത്യ യാത്രയ്ക്ക് പെരണ്ടപ്പള്ളി വെള്ളച്ചാട്ടം തിരഞ്ഞെടുക്കാൻ.

ബാംഗ്ലൂരിൽ നിന്ന് വെറും 55 കിലോമീറ്റർ അകലെ ഹൊസൂരിന്‍റെ ഭാഗമാണ് പെരണ്ടപ്പള്ളി വെള്ളച്ചാട്ടം. കാഴ്ചയിൽ ഇവിട കൂര്‍ഗിലോ സക്ലേശ്പുരയിലോ ഉള്ള സ്ഥലം പോലെ തോന്നിപ്പിക്കുമെന്നാണ് ഇവിടെ പോയി വന്നവർ പറയുന്നത്. പെരണ്ടപ്പള്ളി ഫോറസ്റ്റ് വെള്ളച്ചാട്ടം വെള്ളച്ചാട്ടം എന്നാണിതിനെ വിളിക്കുന്നത്. അല്പം ഉള്ളിലായി, കൃഷ്ണഗിരി കാടുകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് ഇങ്ങനെയൊരു പേര്.
ചുറ്റുപാടം മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരിടത്ത്, പാറക്കൂട്ടങ്ങളിലൂടെ വെള്ളം ഇങ്ങനെ മനോഹരമായി ഒരു താളത്തിൽ ഒഴുകിയെത്തുന്ന കാഴ്ച ഇവിടെ പെരണ്ടപ്പള്ളിയിൽ കാണാം.

സേലത്തിന്‍റെ ഭാഗമായ കൃഷ്ണഗിരിയിൽ അല്പം ഉള്ളിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നതെങ്കിലും കാറുകള്‍ക്കും ബൈക്കുകൾക്കും എളുപ്പത്തിൽ ഇതിനടുത്തു വരെ വരാം. എന്നിരുന്നാലും വെള്ളച്ചാട്ടത്തിനടുത്തേയ്ക്കുള്ള വഴി അല്പം ബുദ്ധിമുട്ടതിനാൽ കാറ് വെച്ച് ഈ ദൂരം നടന്നു പോകുന്നതാണ് നല്ലത്. മാത്രമല്ല, ഏതു വണ്ടിക്ക് വന്നാലും വെള്ളച്ചാട്ടത്തിന് അടുത്ത് എത്തണമെങ്കിൽ ഒരഞ്ച് മിനിറ്റ് ദൂരം വണ്ടിയൊന്നും പോകാത്ത വഴിയിലൂടെ നടക്കുകയും വേണം.

ഈ നടത്തം മുന്നോട്ട് ചെല്ലുമ്പോഴേയ്ക്കും വെള്ളം ഒഴുകുന്ന ഒച്ച കേട്ടുതുടങ്ങും. ചെറിയ മരങ്ങളൊക്കെ കണ്ടുള്ള വഴി പെട്ടന്ന് മനോഹരമായ കാഴ്ചയ്ക്ക് വഴിമാണും. തെളിഞ്ഞു പച്ചപ്പു നിറഞ്ഞു കിടക്കുന്ന പ്രദേശവും നദിയൊഴുകുന്നതും ഇപ്പോൾ നിങ്ങൾക്ക് കാണാനാകും. ശരിക്കും ചിത്രങ്ങളിലൊക്കെ മാത്രം കണ്ടിട്ടുള്ള ഒരിടത്ത് എത്തിയ പ്രതീതിയാണ് ഇത് നല്കുന്നത്.

ശാന്തതയെന്നു പറഞ്ഞാൽ ഇവിടെ വെള്ളം ഒഴുകുന്ന ശബ്ദവും കിളികളുടെ കരച്ചിലും കാറ്റിന്‍റെ സീൽക്കാരവും മാത്രമേ കേൾക്കാനുള്ളൂ. നടന്ന് ഒഴുക്കിനടുത്ത് എത്തുമ്പോൾ ചുറ്റുമുള്ള മരങ്ങളുടെ പച്ചപ്പിൽ നിന്നു കടംകൊണ്ട പച്ചനിറമാണ് നദിയിലെ വെള്ളത്തിനും. എവിടെനിന്നു വരുന്നു എന്നറിയാത്ത പോലെ മരങ്ങളും നദിയും എല്ലം ചേർന്നുകിടക്കുന്ന ഒരു കാഴ്ചയാണ് ഇവിടെയുള്ളത്.

ഇത്രയുമൊക്കെ പറഞ്ഞിട്ടും വെള്ളച്ചാട്ടം അല്ലലോ നദിയല്ലേ ഇതെന്നന്നെ പറയുന്നത്. ചെറിയ കാഴ്ചകൾ കണ്ട് വലിയ കാഴ്ചകളിലേക്ക് നമുക്ക് പോകാം. ഇവിടുന്ന് കുറച്ച് ദൂരം കൂടി പോകാനുള്ള വെള്ളച്ചാട്ടത്തിലേക്ക്. വെള്ളച്ചാട്ടത്തിൽ നേരിട്ട് എത്താമെങ്കിലും സമീപത്തെ ഈ മനോഹര കാഴ്ച മിസ് ചെയ്യാവുന്ന ഒന്നല്ല. ഇവിടുന്ന് വീണ്ടും 2 കിമി കൂടിയുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരിട്ട് വെള്ളച്ചാട്ടത്തിലേക്ക് പോകാം.

ചെറിയ പാറക്കെട്ടുകളിലൂടെ നന്ന് ഇവിടെ എത്തുമ്പോളേയ്ക്കുംഇതിന്‍റെ ശബ്ദം കേട്ടുതുടങ്ങും. മുന്നേ കണ്ട കാഴ്ച പോലെ തന്നെ ഇവിടവും മനോഹരമാണ്. അതിനേക്കാൾ പച്ചപ്പ് കുറവാണെങ്കിലും വീതിയിലാണ് ഇവിടെ പുഴ ഒഴുകുന്നത്. നദിയിൽ ഒരു ബണ്ട് പോലെ കെട്ടിയാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. അതിന്‍റെ ഭംഗിക്ക് ഒരു കോട്ടവും തട്ടാതെ അതിമനോഹരമായാണ് ഇവിടുത്തെ കാഴ്ചകളുള്ളത്. കൂടാതെ അതിനടുത്തേയ്ക്ക് പോകാനായി പ്രദേശവാസികൾ ഒരുക്കിയ ഒരു ചെറുപാലവും ഇവിടെയുണ്ട്. ബണ്ട് കടന്ന് ഒരു പാത്തിയിലെന്ന പോലെ വെള്ളം താഴേക്ക് പതഞ്ഞൊഴുകുന്നത് മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ്.

വെറുതേ വന്നിരിക്കുവാനും കുട്ടികളെയും കൂട്ടി അവർക്കൊരു യാത്രാനുഭവം നല്കുവാനുമൊക്കെ ഇവിടം പറ്റിയ സ്ഥലമാണ്. തൊട്ടടുത്തു കൂടി ചെറിയ മരങ്ങളെ ചുറ്റി വെള്ളം ഒഴുകുന്നതും പാറക്കൂട്ടവും ഒക്കെ ഇവിടുത്തെ രസങ്ങളിൽ പെടും. പതഞ്ഞൊഴുകുന്ന വെള്ളത്തിന് ഇവിടെ എന്താണിത്ര ഭംഗിയെന്ന് നിങ്ങൾ നേരിട്ട് കണ്ടുതന്നെ അറിയണം. ഫോട്ടോഷൂട്ടുകൾക്കായാലും ഇവിടം പറ്റിയ സ്ഥലമാണ്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore waterfalls hosur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+