ബാംഗ്ലൂർ ഒരിക്കലും പ്രായമാകാത്ത നഗരമാണ്. അതുപോലെ തന്നെയാണ് ഈ നാട് നമ്മളെ അത്ഭുതപ്പെടുത്തുന്നതും. ചെറുപ്പത്തിന്‍റെ ചുറുചുറുക്കിൽ ചരിത്രവും കലകളും സംസ്കാരങ്ങളും ചേർത്തു പിടിച്ചിരിക്കുന്ന ഇവിടെ കണ്ടുതീർക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്. കബ്ബൺ പാർക്കിന്‍റെ ഒഴിഞ്ഞ മൂലയിൽ മരച്ചുവട്ടിലിരുന്ന് പുസ്തകം വായിക്കുവാനോ ഇവിടുത്തെ ഒരിക്കലും വിശ്രമിക്കാത്ത തെരുവുകളിലൂടെ അലയുവനോ ഒക്കെകൂടി ഒരുങ്ങിവേണം ബാംഗ്ലൂരിലേക്ക് വണ്ടികയറുവാന്‍.
ബാംഗ്ലൂരിലെത്തിയാൽ പോയിരിക്കേണ്ട ഒരുപാട് സ്ഥലങ്ങളുണ്ട്. ഒന്ന് നോക്കിയാൽ എല്ലായിടവും കാണേണ്ടത് തന്നെ. എന്നിരുന്നാലും കുറച്ചുകൂടി സ്പെഷ്യൽ ആയ ചില സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ അത് നഷ്ടം തന്നെയാണ്. ഇതാ ബാംഗ്ലൂരിൽ വന്നാല്‍ നിർബന്ധമായം കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

1. ബാംഗ്ലൂർ കോട്ട, ചരിത്രത്തിന്‍റെ ഇന്നലെകളിലേക്ക് പോകാന്‍
ബാംഗ്ലൂർ കോട്ട അഥവാ ടിപ്പു സുൽത്താന്‍റെ വേനൽക്കാല വസതി ബാംഗ്ലൂരിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട ബാംഗ്ലൂര്‍ വിനോദസഞ്ചാരത്തിന്‍റെ അടയാളം കൂടിയാണ്. നഗരത്തിന്‍റെ ചരിത്രത്തെ സ്വാധീനിച്ച, സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ ഈ ലക്ഷ്യസ്ഥാനം ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ബാംഗ്ലൂരിന്‍റെ ചരിത്രത്തിനൊപ്പം ടിപ്പു സുൽത്താന്‍റെ ചരിത്രവും മനസ്സിലാക്കുവാൻ സഹായിക്കുന്ന ഇവിടെ രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെയാണ് സന്ദര്‍ശന സമയം. ഹൈദർ അലിയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആണ്. കലാസിപാളയ ബസ് സ്റ്റാൻഡിന് അടുത്തായാണ് ടിപ്പു സുൽത്താൻ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്.

PC:John Hoey
2. ബന്നാർഗട്ട ദേശീയോദ്യാനം
ഒഴിവുദിവസങ്ങൾ ചെലവഴിക്കാൻ പറ്റിയ ഇടമാണ് ഇവിടുത്തെ ബന്നാർഗട്ട ദേശീയോദ്യാനം. എല്ലാ പ്രായക്കാരും ഒരേ കൗതുകത്തോടെ വരുന്ന ഇവിടം 1970 ൽ ആണ് സ്ഥാപിക്കപ്പെടുന്നത്. ഒരു ദേശീയോദ്യാനം എന്നതിലുപരിയായി ട്രെക്കിങ്ങും ഹൈക്കിങ്ങും ഇവിടെ ചെയ്യാം. ഇത് കൂടാതെ പല വന്യമൃഗങ്ങളെയും കാണാൻ സാധിക്കുന്ന സഫാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നഗരത്തിൽ നിന്നും വലിയ ദൂരയല്ലാതെ സ്ഥിതി ചെയ്യുന്നതിനാൽ ഒഴിവുദിവസം നോക്കി ഇവിടേക്ക് വരാം. തുറക്കുമ്പോൾ തന്നെ എത്തിയാൽ ക്യൂ നിൽക്കാതെ ടിക്കറ്റ് എടുത്ത് കയറാം. ബട്ടർഫ്ലൈ പാർക്ക്, സ്നേക്ക് പാർക്ക്, സഫാരി, ബോട്ടിങ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാം. ഇതല്ലാതെ ഇവിടെ വോളണ്ടിയർ ആയി നിൽക്കാനുള്ള സൗകര്യങ്ങളും ബന്നാർഗട്ട ദേശീയോദ്യാനത്തിൽ ഉണ്ട്.

3.കബ്ബൺ പാര്‍ക്ക്
ബാംഗ്ലൂരിൽ വന്നിട്ട് ഒരു പകലോ വൈകുന്നേരമോ കബ്ബൺ പാർക്കിൽ പോയില്ലെങ്കിൽ അത് വലിയ നഷ്ടമായിരിക്കും. ബാംഗ്ലൂരിന്‍റെ ശ്വാസകോശം എന്നോ പച്ചത്തുരുത്തോ എന്നൊക്കെ വിശേഷിപ്പിക്കുവാൻ പറ്റിയ സ്ഥലമാണ് കബ്ബൺ പാര്‍ക്ക്. വിശാലമായ പാർക്കിൽ നിങ്ങൾക്ക് കൂട്ടുകാർക്കൊപ്പം വന്നിരിക്കുവാനും പിക്നിക് നടത്തുവാനും അല്ലെങ്കിൽ ഒരു ബുക്കുമായി വന്ന് ശാന്തമായി മരച്ചുവട്ടിലിരുന്ന് വായിക്കാനും ഒക്കെ സാധിക്കും.
ആഴ്ചാവസാനങ്ങളിലാണെങ്കിൽ ചെറിയ പരിപാടികൾ , പുറത്ത് ചെറിയ ചെലവിൽ സൂപ്പ്, കോൾഡ് കോഫി ഉൾപ്പെടെയുള്ള ഭക്ഷണം ചെറിയ വിലയിൽ ലഭിക്കും. ഇത് മേടിച്ച് ഉള്ളിലേക്ക് പോയി അവിടിരുന്ന് കഴിക്കാനും ചുറ്റിനടന്നു കാണുവാനും സൗകര്യമുണ്ട്. ഒരുപാട് ദൂരം നടക്കാനുള്ളതിനാൽ അതുംകൂടി മനസ്സിൽവെച്ച് വേണം വരാൻ. അതല്ലാ, ഇവിടെ വന്ന് വെറുതേയിരിക്കാനാണെങ്കിലും വരാം.
4.നന്ദി ഹിൽസിലെ സൂര്യോദയം
ബാംഗ്ലൂരിൽ വന്നിട്ട് നന്ദി ഹിൽസ് കണ്ടില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല. ബാംഗ്ലൂരിലെത്തുന്ന ആളുകൾ ആദ്യം കാണാനാഗ്രഹിക്കുന്ന സ്ഥലമാണിത്. ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ഇഷ്ടംപോല ആളുകൾ സൂര്യോദയം കാണാനായും വെറുതേ സമയം ചിലവഴിക്കുവാനും ഇവിടേക്ക് വരുന്നു. ബസ് സർവീസ് ലഭ്യമാണെങ്കിലും ആളുകൾ കൂടുതലും സ്വന്തം വാഹനത്തിലാണ് വരുന്നത്
ബാംഗ്ലൂരിൽ നിന്ന് 60 കിമീ ദൂരെയാണ് നന്ദി ഹിൽസ് ഉള്ളത്. ഇവിടേക്ക് ട്രെക്കിങ്ങും ഉണ്ട്. മുകളിലെത്തിയാൽ പഴയ ക്ഷേത്രങ്ങൾ. പ്രതിഷ്ഠകൾ, പഴയ കെട്ടടത്തിന്റെ ഭാഗങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണാം. അതിരാവിലെ എത്തിയാൽ ഇവിടുത്തെ കോടമഞ്ഞ് കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്. രാവിലെ 6.00 മുതൽ ഇവിടെ പ്രവേശനമുണ്ട്.
5. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്
വസന്ത് നഗറിലെ മാണിക്യവേലു മാൻഷനിൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഗാലറി സന്ദർശിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാവും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കലാകാരന്മാരുടെ വർക്കുകൾ ഇവിടെ കാണാം. എംഎഫ് ഹുസൈൻ, റാസാ പോലുള്ളവരുടെ വർക്കുകളും ഇവിടെയുണ്ട്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












