Search
  • Follow NativePlanet
Share
» »കാടിനു നടുവിൽ ക്യാംപിങ്, കയാക്കിങ്ങും റാഫ്ടിങ്ങും.. കൗതുകം അവസാനിക്കാത്ത ബാംഗ്ലൂർ-ഡണ്ടേലി യാത്ര

കാടിനു നടുവിൽ ക്യാംപിങ്, കയാക്കിങ്ങും റാഫ്ടിങ്ങും.. കൗതുകം അവസാനിക്കാത്ത ബാംഗ്ലൂർ-ഡണ്ടേലി യാത്ര

ബാംഗ്ലൂർ യാത്രകളിൽ ഒരു ഹരമൊക്കെ വരണമെങ്കിൽ കയ്യിലൊരു വണ്ടി വേണം. തോന്നുമ്പോൾ ഒരു യാത്ര പോകാനും ബസ് കാത്തുനിൽക്കാതെ സമയത്തിനെത്താനും ഒക്കെ. വണ്ടി വന്നാൽ പിന്നെ യാത്രകളുടെ കാര്യം നോക്കേണ്ട. പ്ലാൻ ചെയ്താൽ മതി, ട്രെയിനിവ്‍റെ സമയമോ ബസ് ടിക്കറ്റോ ഒന്നും ഒരു വിഷയമായിരിക്കില്ല. അങ്ങനെങ്കിൽ ബാംഗ്ലൂരിൽ നിന്നും ഏറ്റവും അടുത്തുള്ള ഒരുസാഹസിക ലക്ഷ്യസ്ഥാനത്തിലേക്ക് യാത്ര പോയാലോ.. വേറെങ്ങുമല്ല, ഡണ്ടേലിയിലേക്ക്!

ഡണ്ടേലിയെക്കുറിച്ച് കൂടുതൽ പറയേണ്ട ഒരാവശ്യമില്ല. കർണ്ണാടകയുടെ ഋഷികേശ് എന്നും സാഹസിക തലസ്ഥാനം എന്നുമെല്ലാം അറിയപ്പെടുന്ന ഡണ്ടിലി മികച്ച ഒരു വാരാന്ത്യ കവാടം കൂടിയാണ്. കാടിനും പുഴയ്ക്കും അതിരില്ലാത്ത ആഘോഷത്തിനും ഒക്കെ പേരുകേട്ട ഇവിടേക്ക് ഒരുതവണയെങ്കിലും വന്നില്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയാവും. ഇതാ ബാംഗ്ലൂരിൽ നിന്നും ഡണ്ടേലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ.

Bengaluru To Dandeli Bike Trip-Route, Adventure Things T

PC:Quan Tran/Unsplash

ബാംഗ്ലൂർ-ഡണ്ടേലി യാത്ര

ബാംഗ്ലൂരിൽ നിന്നും ഏറ്റവും മികച്ച വാരാന്ത്യ കവാടങ്ങളിലൊന്നാണ് ഡണ്ടേലി. ഒരു ദിവസ യാത്രയേക്കാൾ ഒരു രാത്രിയും രണ്ട് പകലും ചിലവഴിക്കുന്ന രീതിയിൽ പ്ലാൻ ചെയ്തു പോകുന്നതായിരിക്കും നല്ലത്. എങ്കിൽ മാത്രമേ ഇവിടുത്തെ സാഹസിക വിനോദങ്ങളിൽ പങ്കുചേരുവാനും രാത്രിയിലെ താമസം ആസ്വദിക്കാനും കഴിയുകയുള്ളു. കാടിനു നടുവിലെ രാത്രി താമസം വേറിട്ടൊരു അനുഭവം നല്കും.

ബാംഗ്ലൂരിൽ നിന്നും ഡണ്ടേലിയിലേക്ക് 473 കിലോമീറ്റർ ദൂരമുണ്ട്. സാധാരണ യാത്രയ്ക്ക് കുറഞ്ഞത് 9 മണിക്കൂർ 20 മിനിറ്റ് സമയമെടുക്കും. അതിരാവിലെ പുറപ്പെട്ടാൽ കാഴ്ചകളൊക്കെ ആസ്വദിച്ച്, വഴിയിൽ ഇടയ്ക്കിടെ നിർത്തി ഭക്ഷണം കഴിച്ചും ഫോട്ടോ എടുത്തുമെല്ലാം മെല്ലെ അങ്ങോട്ടേയ്ക്കെത്താം. ഇനി നിങ്ങൾക്ക് സമയം കുറവാണെങ്കിൽ രാത്രിയില് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെയോടെ എത്തുന്ന വിധത്തിലും പ്ലാൻ ചെയ്യാം.

Dabdeli-Travel

PC: Vikas patil photography

ബാംഗ്ലൂരിൽ നിന്നും ഷിമോഗാ റോഡ് വഴി തുംകൂർ- കൽഗാട്ട്ഗി വഴി ഡണ്ടേലിയിലേക്ക് എത്തുന്ന വിധത്തിലാണ് റൂട്ടുള്ളത്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയും സാഹസിക സഞ്ചാരിയും ആണെങ്കിൽ മാത്രമേ ഡണ്ടേലിക്ക് നിങ്ങളെ സന്തോഷിപ്പിക്കുവാനാകൂ. പ്രകൃതിയിലൂടെ ഇറങ്ങിനടന്നുള്ള കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. പിന്നെ എല്ലായ്പ്പോഴും ഒരുപാടാളുകൾ എത്താത്ത ഇടമായതിനാല്‌ തിരക്ക് പ്രതീക്ഷിക്കേണ്ട.

ഡണ്ടേലിയിൽ കാത്തിരിക്കുന്ന കാഴ്ചകൾ ഏകദേശം മനസ്സിലായിട്ടുണ്ടാവുമല്ലോ. കൊടും വേനലിൽ പോലും റിവർ റാഫ്ടിങ് നടത്താൻ സാധിക്കുന്ന ഇടമാണ് ഡണ്ടേലി, കാളി നദിയാണ് ഡണ്ടേലിയിലൂടെ ഒഴുകുന്നത്. രാത്രിയിൽ വനത്തിനു നടുവിൽ പുഴയോരത്ത് ക്യാംപിങ്, പകൽ മുഴുവൻ ട്രെക്കിങ്, ഹൈക്കിങ് പിന്നെ സമയമുണ്ടെങ്കിൽ ജലവിനോദങ്ങളായ വൈറ്റ്-വാട്ടർ റാഫ്ടിങ്, കയാക്കിങ്, സോർബിങ്, ജംഗിൾ സഫാരി, കനോയിങ്, റിവർ ക്രോസിങ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

PC: shreya ann/Unsplash

Dandeli Tourism

കാളി നദി, കവലയിലെ ഗുഹകൾ, സിന്തേരി പാറകൾ, ഉലവി ക്ഷേത്രം, സൈക്സ് പോയിന്റ്. അംബികാനഗർ, നാഗാഝരി പവർഹൗസ്, സൂപ ഡാം, തട്ടിഹല്ല അണക്കെട്ട്, ബൊമ്മനഹള്ളി അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളും ഡണ്ടേലി യാത്രയിൽ കാണാം. ഡണ്ടേലി വന്യജീവി സങ്കേതം, ദണ്ഡേലിയിലെ മിനി നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയവും പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

ഡണ്ടേലി കാണാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഡണ്ടേലി കാണാൻ പറ്റിയ സമയം. ഏപ്രില്‍ മുതൽ ജൂൺ വരെയുള്ള സമയത്ത് മിതമായ കാലാവസ്ഥയും തിരക്ക് കുറവും ആയിരിക്കും. കനത്ത മഴക്കാലം ഇവിടെ ഓഫ് സീസൺ ആണ്. ചളിയും വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളും തണുപ്പും ഈ സമയത്ത് സ്ഥിരമായതിനാൽ യാത്ര പ്ലാൻ ചെയ്യാതിരിക്കുകയാവും നല്ലത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+