യാത്ര പോകാൻ എപ്പോഴും അവധി ദിവസങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും. ജോലിക്കോ പഠനത്തിനോ തടസ്സമാകാത്ത വിധത്തിൽ യാത്രകൾ പോകണമെങ്കിൽ അവധി തന്നെ വേണം. വരുന്ന 2025 ൽ പോകാൻ ഇപ്പോൾ തന്നെ പലരും യാത്രകൾ ചെയ്തിട്ടുണ്ടാകും. അവധി കണക്കാക്കി പോകുവാനിക്കുകയാണെൽ കർണ്ണാടക സർക്കാർ 2025 ലെ പൊതു അവധികളുടെയും സർക്കാർ അവധി ദിവസങ്ങളുടെയും സമ്പൂർണ്ണ പട്ടിക പുറത്തു വിട്ടിട്ടുണ്ട്.
2025 ൽ കർണ്ണാടക സർക്കാരിന്‍റെ 19 പൊതു അവധി ദിവസങ്ങളും 20 നിയന്ത്രിത അവധികളുമാണുള്ളത്. മകര സംക്രാന്തിയും ഉത്തരായന പുണ്യകാലവും വരുന്ന ജനുവരി 17 ആണ് 2025 ലെ കർണ്ണാടകയിലെ ആദ്യ പൊതു അവധി. ഫെബ്രുവരി 26 ലെ മഹാശിവരാത്രി, മഹാവീർ ജയന്തി, അംബേദ്കർ ജയന്തി, തൊഴിലാളി ദിനം, ബക്രീദ്, മഹാനവമി, വിജയദശമി, ഗാന്ധി ജയന്തി എന്നിങ്ങനെ നിരവധി അവധികളും ആഘോഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഡിസംബർ 25 ആണ് 2025 ലെ അവസാന പൊതു അവധി.

അതേ സമയം നിങ്ങൾ ആഘോഷങ്ങളും ഫെസ്റ്റുകളും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ സർക്കാരിന്‌റെ നിയന്ത്രിത അവധി ഉപയോഗിക്കാം. സര്‍ക്കാർ ജീവനക്കാര്‍ക്ക് വേണമെങ്കിൽ എടുക്കാവുന്ന അവധിയാണിത്. ഓരോ വർഷവും നിശ്ചിത എണ്ണം നിയന്ത്രിത അവധിയേ എടുക്കാൻ സാധിക്കൂ.
കർണ്ണാടക 2025 പൊതുഅവധി ദിവസങ്ങൾ
1. ജനുവരി 14 ഉത്തരായന പുണ്യകാല, മകര സംക്രാന്തി
2. ഫെബ്രുവരി 26 മഹാ ശിവരാത്രി
3. മാർച്ച് 31 ഖുതുബ്-ഇ-റംസാൻ
4. ഏപ്രിൽ 10 മഹാവീർ ജയന്തി
5. ഏപ്രിൽ 14 ബി.ആർ. അംബേദ്കർ ജയന്തി
6. ഏപ്രിൽ 18 ദുഃഖവെള്ളി
7. ഏപ്രിൽ 30 ബസവ ജയന്തി, അക്ഷയ തൃതീയ
8. മെയ് 1 തൊഴിലാളി ദിനം
9. ജൂൺ 7 ബക്രീദ്
10. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
11. ഓഗസ്റ്റ് 27 വരസിദ്ധി വിനായക വ്രതം
12. സെപ്റ്റംബർ 5 ഈദ് മീലാദ്
13. ഒക്ടോബർ 1 മഹാനവമി, ആയുധപൂജ, വിജയദശമി
14. ഒക്ടോബർ 2 ഗാന്ധി ജയന്തി
15. ഒക്ടോബർ 7 മഹർഷി വാൽമീകി ജയന്തി
16. ഒക്ടോബർ 20 നരക ചതുർദശി
17. ഒക്ടോബർ 22 ദീപാവലി
18 നവംബർ 1 കർണാടക രാജ്യോത്സവ
19 ഡിസംബർ 25 ക്രിസ്മസ്.
കർണ്ണാടക സർക്കാർ നിയന്ത്രിത അവധികൾ 2025
1 ജനുവരി 1 പുതുവർഷം
2 ഫെബ്രുവരി 6 മധ്വ നവമി
3 ഫെബ്രുവരി 14 ശബ്-ഇ-ബരാത്ത്
4 മാർച്ച് 13 ഹോളി
5 മാർച്ച് 27 ഷാബ്-ഇ-ഖദർ
6 മാർച്ച് 28 ജുമാത്തുൽ-വിദ
7 ഏപ്രിൽ 2 ദേവര ദാസിമയ്യ ജയന്തി
8 ഏപ്രിൽ 19 ദുഖ ശനിയാഴ്ച
9 മെയ് 2 ശ്രീ ശങ്കരാചാര്യ ജയന്തി, ശ്രീ രാമാനുജാചാര്യ ജയന്തി
10 മെയ് 12 ബുദ്ധ പൂർണിമ
11 ഓഗസ്റ്റ് 8 ശ്രീ വരലക്ഷ്മി വ്രതം
12 ഓഗസ്റ്റ് 16 കൃഷ്ണ ജന്മാഷ്ടമി
13 ഓഗസ്റ്റ് 26 സ്വർണ്ണ ഗൗരീ വ്രതം
14 സെപ്റ്റംബർ 6 ശ്രീ അനന്തപത്മനാഭ വ്രതം
15. സെപ്റ്റംബർ 8 കന്യാ മാരിയമ്മ ജയന്തി
16. സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി
17. ഒക്ടോബർ 18 തുലാം സംക്രമണ
18. നവംബർ 5 ഗുരു നാനാക്ക് ജയന്തി
19. ഡിസംബർ 5 ഉത്തരി ഫെസ്റ്റിവൽ
20. ഡിസംബർ 24 ക്രിസ്മസ് ഈവ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












