Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ യാത്ര: സ്കേറ്റിങ് പഠിക്കാം, നാടകം കാണാം, ദീപാവലി ആഘോഷിക്കാം..എല്ലാം സൗജന്യം!

ബാംഗ്ലൂര്‍ യാത്ര: സ്കേറ്റിങ് പഠിക്കാം, നാടകം കാണാം, ദീപാവലി ആഘോഷിക്കാം..എല്ലാം സൗജന്യം!

ബാംഗ്ലൂർ യാത്രകളിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും പ്രധാന പ്രശ്നം ചെലവ് തന്നെയാണ്. ബജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം ചിലപ്പോൾ കയ്യിലൊതുങ്ങിയേക്കില്ല. അതുകൊണ്ടു തന്നെ ബാംഗ്ലൂരിൽ എന്തൊക്കെ സൗജന്യമായി ചെയ്യാം എന്നതാണ് ആളുകൾ കൂടുതലും തിരയുന്നത്. വളരെ കുറഞ്ഞ ചെലവിൽ ബാംഗ്ലൂരിൽ എന്തൊക്കെ ചെയ്യാം എന്നു നിങ്ങൾക്കും അറിയേണ്ടെ?

ഇതാ ഈ നവംബർ മാസത്തിൽ ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞ ചെലവിൽ, ചിലപ്പോൾ സൗജന്യമായി തന്നെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ.. ദീപാവലിയുടെ വാരാന്ത്യം കൂടി വരുമ്പോൾ ഈ സമയത്ത് നാട്ടിൽ പോകാൻ കഴിയാത്തവർക്കും കൂടി പ്രയോജനപ്പെടുന്ന ഒരു ലിസ്റ്റ് ആണിത്.

skating Bangalore

1. സ്കേറ്റിങ് പഠിക്കണോ? പോരെ കബ്ബൺ പാർക്കിലേക്ക്

ചെറിയ ചക്രങ്ങളുള്ള പലകയിൽ ബാലൻസ് ചെയ്ത് റോഡിലൂടെ ഒഴുകിയെന്ന പോലെ നീങ്ങുന്ന സ്കേറ്റേഴ്സിനെ കാണുമ്പോൾ ഒരാവേശം ഒക്കെ തോന്നിയിട്ടില്ലേ?? ഇതൊക്കെ നമുക്കും പഠിക്കാമോ എന്നു സംശയിച്ചു നിന്നിട്ടുണ്ടെങ്കിൽ കൂടുതൽ ഒന്നും ഇനി ചിന്തിക്കേണ്ട. ഞായറാഴ്ചകളിൽ നേരെ കബ്ബൺ പാർക്കിലേക്ക് പോരെ. സ്കേറ്റിങിൽ താല്പര്യമുള്ള ഒരുപാട് ആളുകൾ കബ്ബൺ പാർക്കിനുള്ളിലെ ലൈബ്രറിയുടെ സമീപമുള്ള റോഡിൽ ഒത്തു ചേരുന്ന ദിവസമാണിത്. അവരിൽ പലരും ഇത് നിങ്ങളെ പഠിപ്പിക്കാനും സന്നദ്ധരാണ്.

ഞായറാഴ്ചകളിൽ രാവിലെ തന്നെ ആളുകൾ ഇവിടെ സ്കേറ്റിങ് പഠിക്കാനും പരിശീലനത്തിനും എത്തുന്നു. വീണും കയറിയും വീണ്ടും വീണ്ടും പരിശീലനം നടത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഇവിടെ കാണാം. ഇനി നിങ്ങള്‍ക്ക് സ്കേറ്റിങ് പഠിക്കാൻ താല്പര്യമില്ലെങ്കിൽ ഇവിടെ വന്ന് അത് കണ്ട് ആസ്വദിച്ചു പോകാനും സാധിക്കും. ഒപ്പം കബ്ബൺ പാർക്കിനെ ചുറ്റി ഒരു നടത്തവും കൂടിയാകാം.

Bangalore Food

2. ദീപാവലി മേള

ദീപാവലിയുടെ വാരാന്ത്യങ്ങള്‍ അടുത്തു വരുന്നതിനാൽ നഗരത്തിലെങ്ങും ദീപാവലി ആഘോഷങ്ങളുടെ ഒരുക്കമാണ്. മാളുകളും തെരുവുകളും എല്ലാം ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേക സ്റ്റാളുകളും കൗണ്ടറുകളും ഭക്ഷണമേളയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി വാരാന്ത്യം ഇങ്ങനെ ചെറിയ ഷോപ്പിങ് ഒക്കെ നടത്തി ആഘോഷിക്കാനാണ് പ്ലാൻ എങ്കിൽ ബാംഗ്ലൂരിൽ എവിടെയും നിങ്ങൾക്ക് പോകാം. മിക്ക മാളുകളിലും വലിയ മേളകൾ ഒരുക്കിയിട്ടുണ്ട്. വിൻഡോ ഷോപ്പിങ് ആണെങ്കിൽ പോലും ഈ സ്ഥലങ്ങളൊന്നും നിരാശപ്പെടുത്തില്ല എന്ന കാര്യത്തിൽ സംശയമില്ല.

3. മനസ്സു നിറച്ച് കഴിക്കാം, തിണ്ടി ബീഡിയിൽ പോകാം

എപ്പോൾ വിശന്നാലും വയറു നിറയെ ഭക്ഷണം കഴിക്കാൻ പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങൾ ബാംഗ്ലൂരിന്‍റെ എല്ലാ കോണുകളിലും ഉണ്ട്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് തിണ്ടി ബീഡി കഴിഞ്ഞിട്ടേ ഒന്നുള്ളൂ. വിവി പുരത്ത് സ്ഥിതി ചെയ്യുന്ന തിണ്ടി ബീഡി ഒരു സ്ഥിരം ഫൂഡ് സ്ട്രീറ്റ് ആണെങ്കിലും ഇവിടുത്തെ രുചികളും കാഴ്ചകളും ഒരു ചെറിയ മേള തന്നെയാണ് ഒരുക്കുന്നത്.

വൈകുന്നേരം ആരംഭിച്ച് അർധരാത്രി വരെ നീണ്ടു നിൽക്കുന്ന ഇവിടുത്തെ വൈബ് ഏറെ പ്രത്യേകതകൾ ഉള്ള ഒന്നാണ്. മസാദ ലോശ മുതൽ കേർഡ് കൊടു ബെലെ, അക്കി റൊട്ടി, അവരേക്കലു ദോശ,പാഡ്ഡു, ഡബേലി, രസഗുള ചാറ്റ്, ഉബട്ടു, ഹൊളിഗെ , ബിസി ബിസി മസാല ദോശ, ബാത്ത് ദോശ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.

Plays in Bangalore

4. നാടകങ്ങൾ കാണാൻ രംഗ ശങ്കര

നാടകങ്ങൾ കാണാൻ താല്പര്യമുണ്ടെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് ജെപി നഗറിലെ രംഗ ശങ്കര. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് കന്നഡയിലെയും മറ്റു ഭാഷകളിലെയും ഇംഗ്ലീഷിലും ഉള്ള നാടകങ്ങൾ അരങ്ങേറുന്നത്. ഇവിടുത്തെ വാർഷിക തിയേറ്റർ ഫെസ്റ്റിവലും നിങ്ങൾ കണ്ടിരിക്കേണ്ട ഒന്നാണ്. 150 രൂപാ മുതലാണ് ഇവിടേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്.

5. ബാംഗ്ലൂർ ലിറ്ററേച്ചൽ ഫെസ്റ്റിവൽ

അക്ഷരപ്രേമിയാണ് നിങ്ങളെങ്കിൽ, വായനയും എഴുത്തുകാരും നിങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ ഇതാ ബാംഗ്ലൂർ ലിറ്ററേച്ചൽ ഫെസ്റ്റിവൽ നിങ്ങൾക്കുള്ളതാണ്. ഈ വർഷം 12-ാമത് ബാംഗ്ലൂർ ലിറ്ററേച്ചൽ ഫെസ്റ്റിവൽ ആണ് നടക്കുന്നത്. ലളിത് അശോകില്‍ ഡിസംബർ 2-3 തിയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രസിദ്ധരായ ഒട്ടേറെ എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. ബാംഗ്ലൂർ ഹൈ ഗ്രൗണ്ട്സ് കുമാരകൃപ റോഡിൽ ആണ് ലളിത് അശോക് സ്ഥിതി ചെയ്യുന്നത്. ഇതിനുള്ള പ്രവേശനം സൗജന്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+