ബാംഗ്ലൂർ... ഒരിക്കൽ ചെന്നാൽ വീണ്ടും വരാന്‍ ക്ഷണിക്കുന്ന നഗരം. നാടാണ് നല്ലതെന്നു പറയുമ്പോഴും ബാംഗ്ലൂരിൽ ജീവിക്കുന്നവർക്ക് സ്വന്തം നാട് തന്നെയെന്ന ഒരു സുരക്ഷിത ബോധം നല്കാൻ കഴിയുന്നുണ്ടെങ്കിൽ, അവധി തീരുന്നതിനു മുൻപേ ബാംഗ്ലൂരിന് മടങ്ങുന്നുണ്ടെങ്കിൽ ഇവിടേക്ക് ആകർഷിക്കുന്ന കുറേ കാരണങ്ങള് കാണില്ലേ? തീർച്ചയായും ഉണ്ട്! ലോകത്തിലെ പേരുകേട്ട, മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ എന്നും സ്ഥാനമുള്ള ബാംഗ്ലൂരിനെ ഇത്രകണ്ട് ഭംഗിയുള്ളതാക്കുന്നത് എന്താവും??
ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരം നോക്കിയാല്‍ പെട്ടന്നൊനു മറുപടി പറയാൻ കഴിയില്ല. പ്രസന്നമായ കാലാവസ്ഥ മുതൽ ഒരുപാട് കാരണങ്ങൾ ഇവിടെ പറയുവാനുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്താണ് ബാംഗ്ലൂരിലെ ആളുകൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്, അല്ലെങ്കിൽ ബാംഗ്ലൂരിനെ മനോഹരമാക്കുന്നത് എന്ന ചോദ്യം.. നോക്കാം എന്താണ് കാരണങ്ങളെന്ന്..

1. ബാംഗ്ലൂർ കാലാവസ്ഥ
ഏതു നാട്ടിൽ നിന്നു വരുന്നവരെയും മടുപ്പിക്കാത്ത കാലാവസ്ഥയാണ് ബാംഗ്ലൂരിനുള്ളത്. വർഷം മുഴുവനും നീണ്ടു നിൽക്കുന്ന ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ ജീവിതം കൂടുതൽ സുഖകരമാക്കുന്നു. വെയിലാണെങ്കിലും തണുപ്പാണെങ്കിലും ഒരു പരിധിയിലപ്പുറം പോകില്ല എന്നതാണ് പ്രധാന ആകർഷണം. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് ബാംഗ്ലൂർ ഉള്ളത്.
ബാംഗ്ലൂരിൽ ജോലി ആവശ്യങ്ങൾക്കെത്തി പിന്നീട് തങ്ങളുടെ സ്വന്തം നാടായി ബാംഗ്ലൂരിനെ കരുതുന്നവരാണ് അധികവും. ഒരു റിട്ടയർമെന്‍റ് സിറ്റി എന്ന നിലയിലും ബാംഗ്ലൂർ അറിയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇവിടുത്തെ കാലാവസ്ഥ കൂടിയാണ്. നവംബർ മുതൽ ഫെബ്രുവരി വരെ ശൈത്യവും മാർച്ച് മുതൽ മേയ് വരെ ചൂടും ജൂൺ മുതൽ ഒക്ടോബർ വരെ മഴക്കാലവുമാണ് ഇവിടെ അനുഭവപ്പെടുന്നത്.

2. ബാംഗ്ലൂരിലെ കെട്ടിടങ്ങള്‍
ബാംഗ്ലൂർ എന്ന നഗരത്തെ മനോഹരമാക്കുന്നതിൽ ഇവിടുത്തെ കെട്ടിടങ്ങൾക്ക് വലിയ പങ്കുണ്ട്. കൊട്ടാരങ്ങളും കൊളോണിയല് ഭരണകാലത്തിന്‍റെ ശേഷിപ്പുകളായ കെട്ടിടങ്ങളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയില് പടുത്തുയർത്തിയിരിക്കുന്ന മാളും വലിയ ഫ്ലാറ്റുകളും എല്ലാം ഈ നഗരത്തിന് പ്രത്യേകിച്ച് ഒരു ഭംഗി നല്കുന്നുണ്ട്.
പഴയ കാലത്തെ പല കെട്ടിടങ്ങളും ആ സമയത്തെ ഭംഗി ചോരാതെ ഇന്നും നിലനിർത്തിയിരിക്കുന്നു. എംജി റോഡ് പോലുള്ള സ്ഥലങ്ങളിൽ ഇന്നും നിലനിർത്തിയിരിക്കുന്ന പഴയകെട്ടിടങ്ങൾ യഥാർത്ഥത്തിൽ ഈ നാടിന്‍റെ ഭംഗി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. നഗരത്തിന്റെ പല ഭാഗത്തും ഇത്തരം പഴയകാല കെട്ടിടങ്ങൾ അതേ ഭംഗിയിൽ സൂക്ഷിച്ചിരിക്കുന്നത് കാണാം.
3. തടാകങ്ങളും പാർക്കുകളും
ബാംഗ്ലൂരിന്‍റെ ഭംഗി എന്നു പറയുന്നത് അതിന്റെ പാർക്കുകൾ ആണ്. ഗാര്‍ഡൻ സിറ്റി എന്നു ബാംഗ്ലൂരിനെ വിളിക്കുന്നത് വെറുതേയല്ല എന്ന് ഇവിടെ വന്നിറങ്ങിയാൽ മനസ്സിലാകും. ബാഗ്ലൂരിൽ ഒന്നു നടക്കാനിറങ്ങിയാൽ ഏറ്റവും കാണുന്നത് പാർക്കുകളും തടാകങ്ങളുമാണ്. ഒരു തരിശു ഭൂമിയായിരുന്ന ബാംഗ്ലൂരിനെ ഒരു ഗാർഡൻ സിറ്റിയിലേക്ക് മാറ്റിയത് ഇവിടെ ലാൽ ബാഗ് വന്നതാണ്. മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും മകൻ ടിപ്പു സുല്‍ത്താനുമാണ് ലാൽ ബാഗിന്റെ പിന്നില്‍. മനുഷ്യ നിർമ്മിതിമായ തടാകങ്ങളും ബാംഗ്ലൂരിലുണ്ട്.
4. വെള്ളമൂറുന്ന രുചികൾ
ലോകത്തിലെ ഏതൊരു നാട്ടിലേയും രുചികൾ പരീക്ഷിക്കാന്‍ ധൈര്യമായി ബാംഗ്ലൂരിലേക്ക് വരാം. ഏതു തരത്തിലുള്ള ഭക്ഷണ പ്രേമികളെയും തൃപ്തരാക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കൂടാതെ ഇവിടുത്തെ ഫൂഡ് സ്ട്രീറ്റുകളും തട്ടുകടകളും ഏറെ പ്രസിദ്ധമാണ്. റവ ഇഡ്ലിയും മസാദ ലോശയും നെയ് റോസ്റ്റും കാരാ ബണ്ണും അടക്കം ഇഷ്ടംപോലെ നാടൻ വിഭവങ്ങളും ഇവിടെ ലഭിക്കും. തീം റസ്റ്റോറന്‍റുകളും ബാംഗ്ലൂരിൽ ധാരാളമുണ്ട്.
5. റോഡുകൾ
ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് ഒരു രക്ഷയുമില്ലെങ്കിലും ഇവിടുത്തെ റോഡുകൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. പച്ചപ്പ് വിരിച്ചു നിൽക്കുന്ന തണൽമരങ്ങൾക്ക് നടുവിലൂടെ പോകുന്ന പാതകൾ സന്തോഷമാണ് നല്കുന്നത്. സീസൺ ആകുമ്പോൽ പൂത്തു നിൽക്കുന്ന മരങ്ങളും അവിടുത്തെ റോഡും മനോഹരമായ കാഴ്ചാനുഭവം നല്കുന്നു.
ഇത്രയും മാറിയിട്ടും ഒരു മാറ്റവുമില്ലാത്ത ഇവിടുത്തെ പച്ചപ്പും ഏത് ആൾക്കാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുള്ള മനസ്സും ബാംഗ്ലൂർ നഗരത്തിന്റെ പൈതൃകവും സംസ്കാരവും കൂടി ഇവിടെ എടുത്തു പറയേണ്ട് തന്നെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












