Search
  • Follow NativePlanet
Share
» »ബെംഗളുരു വണ്ടർലാ യാത്ര ബിഎംടിസി ബസിൽ; പാർക്ക് ടിക്കറ്റിൽ 15% ഇളവ്.. ചൂടിൽ ഇതിലും മികച്ചൊരു യാത്രയില്ല

ബെംഗളുരു വണ്ടർലാ യാത്ര ബിഎംടിസി ബസിൽ; പാർക്ക് ടിക്കറ്റിൽ 15% ഇളവ്.. ചൂടിൽ ഇതിലും മികച്ചൊരു യാത്രയില്ല

ചൂടിലും ജലക്ഷാമത്തിലും നട്ടംതിരിഞ്ഞിരിക്കുകയാണ് ബാംഗ്ലൂർ. ചൂടുകാരണം അങ്ങനെ പുറത്തിറങ്ങാനും വയ്യ, ആഗ്രഹിച്ച യാത്രകളൊന്നും പോകാനും സാധിക്കുന്നില്ല എന്ന വിഷമത്തിലാണോ? എന്നാൽ എത്ര വലിയ ചൂടിനെയും തളയ്ക്കുന്ന ഒരു കിടിലൻ യാത്രയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ നിന്നും വണ്ടർലാ അമ്യൂസ്മെന്‍റ് പാർക്കിലേക്കുള്ള യാത്ര (Bengaluru Wonderla Trip).

ബെംഗളുരു വണ്ടർലാ അമ്യൂസ്മെന്‍റ് പാർക്ക് എന്നു കേട്ടപ്പോൾ തന്നെ ഒരു കുളിരു തോന്നുന്നില്ലേ.. പൊള്ളുന്ന ചൂടിൽ തണുത്തു കുളിരുന്ന വെള്ളത്തിൽ കിടന്ന് അർമ്മാദിക്കുവാനും സാഹസിക റൈഡുകൾ ആസ്വദിക്കാനും ഒന്നു റിലാക്സ് ചെയ്ത് ഒരു ദിവസം മുഴുവൻ ആഘോഷിക്കുവാനും വണ്ടര്‍ലാ നിങ്ങളെ സഹായിക്കും. സാഹസികതയും കൗതുകവും സന്തോഷവും എല്ലാം ഈ യാത്ര തരും. മാത്രമല്ല, മറ്റൊരു കിടിലൻ ഓഫർ കൂടിയുണ്ട്.

Summer Trip To Bengaluru Wonderla With BMTC

PC: Wonderla Official Site

ബാംഗ്ലൂരിൽ നിന്നും ഈ വെയിലത്ത് വണ്ടിയോടിച്ച് അവിടെ വരെ പോകണോ എന്നാലോചിച്ച് യാത്ര മാറ്റിവയ്ക്കേണ്ട. ബിഎംടിസി എസി വോൾവോ ബസിൽ വണ്ടര്‍ലായിലേക്ക് പോകുവാനും 15 ശതമാനം ഇളവോടെ വണ്ടർലായിൽ ടിക്കറ്റ് എടുക്കാനും സാധിക്കുന്ന ഒരു പാക്കേജ് ആണ് ഉള്ളത്. അപ്പോൾ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടല്ലോ അല്ലേ..

വണ്ടര്‍ലായിൽ പോകാൻ ആഗ്രഹമുണ്ട്, ടാക്സിക്ക് പോക്ണ്ട, പക്ഷേ, ബസിലാണെങ്കിൽ ഏതൊക്കെ ബസ് മാറിക്കയറണം, എങ്ങനെ പോകണം എന്നൊന്നും ഒരു ഐഡിയ ഇല്ലാത്താവർക്ക് ധൈര്യമായി പോകാന് പറ്റിയ ഒരു ഓഫർ കൂടിയാണിത്. വോൾവോ എസി ബസിൽ പോയി വണ്ടർലായിൽ ഇറങ്ങി തിരികെ വൈകിട്ട് ബസിൽ തന്നെ ബാംഗ്ലൂരിലേക്ക് വരാനും സാധിക്കും.

വണ്ടർലാ ടിക്കറ്റിൽ 15 ശതമാനം കിഴിവ്

ബിഎംടിസിയുടെ എസി വോൾവോ ബസിൽ വണ്ടർലായിലേക്ക് പോകുന്നവർക്ക് പാർക്കിന്‍റെ പ്രവേശന ടിക്കറ്റിൽ 15 ശതമാനം ഇളവാണ് നല്കുന്നത്. ബസിൽ വന്ന് പ്രവേശന ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ ബസ് ടിക്കറ്റ് കാണിച്ചാൽ ആണ് നിങ്ങളുടെ നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഓൺലൈന്‍ ടിക്കറ്റ് ബുക്കിങ്ങിൽ ഈ ഇളവ് ബാധകമല്ല എന്നതാണ്. ബിഎംടിസി ബസിന് വന്ന് ഓഫ്ലൈൻ ആയി ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമാണ് ഇളവ് ബാധകം.

ശ്രദ്ധിക്കേണ്ടത്

വണ്ടർലാ പാർക്കിലേക്കുള്ള റെഗുലർ അഡൽറ്റ് ടിക്കറ്റിന് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നതാണ്. പാർക്ക് കൗണ്ടറിൽ ബിഎംടിസി ബസ് ടിക്കറ്റ് പ്രിൻ്റൗട്ട് കൈമാറിയാൽ മാത്രമേ പ്രിവിലേജ് നിരക്കുകൾ ബാധകമാകൂ. കൂടാതെ, വണ്ടർലയിലേക്കുള്ള നിങ്ങളുടെ യാത്രയുടെ അതേ ദിവസം തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണം, ലക്ഷ്യസ്ഥാനം വണ്ടർലാ ബെംഗളൂരു എന്ന് അച്ചടിച്ചിരിക്കണം,ഈ ഓഫർ മറ്റേതെങ്കിലും ഓഫറുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നീ നിബന്ധനകളും ഉണ്ട്.

വൈറ്റ്ഫീൽഡ് - വണ്ടർലാ ബെംഗളുരു ബസ്

സ്റ്റാർട്ടിങ് പോയിന്‍റ്- വൈറ്റ്ഫീൽഡ് ടിടിഎംസി
പുറപ്പെടുന്ന സമയം- 8.30 am

ഗ്രാഫൈറ്റ് ഇന്ത്യ
എയ്ക്സ് ലേഔട്ട്
കുണ്ടലഹള്ളി
മാരത്തഹള്ളി
എച്ച് എ എൽ കല്യാണ മണ്ഡപം
എച്ച് എൽ മെയിൻ ഗേറ്റ്
എൻ എ എൽ മണിപാൽ ആശുപത്രി
ഡോംലൂർ ടിടിഎംസി ബസ്സ് സ്റ്റാൻഡ്
മിലിറ്ററി അക്കൗണ്ട്‌സ് ഓഫീസ്
മായോ ഹാൾ
റിച്മണ്ട് സർക്കിൾ
കോർപ്പറേഷൻ സർക്കിൾ
മഹാറാണി കോളേജ്
കെ ബി എസ് (മജെസ്റ്റിക്)
ബിന്നി മിൽ
സിർസി സർക്കിൾ
ബാപുജിനഗര
നായന്ദഹള്ളി
ബെംഗളൂർ സർവ്വകലാശാല ഗേറ്റ്
ആർവി കോളേജ്
കെങ്കേരി ടിടിഎംസി
ബസവനഗര
ആൻചേപാല്യ
കുംബളഗോട്
കണ്മിനക
ഹെജ്ജല
വണ്ടർലാ ബെംഗളൂർ

കെബിഎസ് - വണ്ടർലാ ബെംഗളുരു ബസ്

സ്റ്റാർട്ടിങ് പോയിന്‍റ്- കെബിഎസ് മജസ്റ്റിക് ബസ് സ്റ്റാൻഡ്
പുറപ്പെടുന്ന സമയം- 8.15 am

ബിന്നി മിൽ
സിർസി സർക്കിൾ
ബാപുജിനഗര
നായന്ദഹള്ളി
ബെംഗളൂർ സർവ്വകലാശാല ഗേറ്റ്
ആർവി കോളേജ്
കെങ്കേരി ടിടിഎംസി
ബസവനഗര
ആൻചേപാല്യ
കുംബളഗോട്
കണ്മിനക
ഹെജ്ജല
വണ്ടർലാ ബെംഗളൂർ

ബനശങ്കരി-വണ്ടർലാ ബെംഗളുരു ബസ്

സ്റ്റാർട്ടിങ് പോയിന്‍റ്- ബനശങ്കരി
പുറപ്പെടുന്ന സമയം- 8.10 am

കത്രിഗുപ്പെ
പിഇഎസ് കോളേജ്
നായന്തഹള്ളി
ബെംഗളൂർ സർവ്വകലാശാല ഗേറ്റ്
ആർവി കോളേജ്
കെങ്കേരി ടിടിഎംസി
ബസവനഗര
ആൻചേപാല്യ
കുംബളഗോട്
കണ്മിനക
ഹെജ്ജല
വണ്ടർലാ ബെംഗളൂർ

എച്ച്എസ്ആർ ലേഔട്ട് -വണ്ടർലാ ബെംഗളുരു ബസ്

സ്റ്റാർട്ടിങ് പോയിന്‍റ്- എച്ച്എസ്ആർ ബിഡിഎ കോംപ്ലക്സ്
പുറപ്പെടുന്ന സമയം- 9.30 am

എസ്ഐ അപ്പാർട്മെന്‍റ്
16th മെയിൻ ബിടിഎം ലേഔട്ട്
ജയനഗര
ബനശങ്കരി
കടിനെരഹള്ളി
കത്രിഗുപ്പെ
പിഇഎസ് കോളേജ്
നായന്തഹള്ളി
ബെംഗളൂർ സർവ്വകലാശാല ഗേറ്റ്
ആർവി കോളേജ്
കെങ്കേരി ടിടിഎംസി
ബസവനഗര
ആൻചേപാല്യ
കുംബളഗോട്
കണ്മിനക
ഹെജ്ജല
വണ്ടർലാ ബെംഗളൂർ

ബെംഗളുരു വണ്ടര്‍ലാ പ്രവേശന സമയം Wonderla Bengaluru Timings

സാധാരണ പ്രവർത്തി ദിവസങ്ങളിൽ പാർക്ക് സമയം () രാവിലെ 11.00 മുതൽ വൈകിട്ട് 6.00 മണി വരെയും വാട്ടർ പാർക്ക് സമയം ഉച്ചയ്ക്ക് 12.00 മുതൽ വൈകിട്ട് 6.00 മണി വരെയും ആയിരിക്കും.
ആഴ്ചാവസാനങ്ങളിലും അവധി ദിനസങ്ങളിലും പാർക്ക് സമയം രാവിലെ 11.00 മുതൽ വൈകിട്ട് 7.00 മണി വരെയും വാട്ടർ പാർക്ക് സമയം ഉച്ചയ്ക്ക് 12.00 മുതൽ വൈകിട്ട് 6.00 മണി വരെയും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+