Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: മൂന്ന് റൂട്ടുകളിൽ ടോൾ നിരക്ക് വർധനവ്, 13 ശതമാനം വരെ.. അറിയേണ്ടതെല്ലാം..

ബാംഗ്ലൂർ യാത്ര: മൂന്ന് റൂട്ടുകളിൽ ടോൾ നിരക്ക് വർധനവ്, 13 ശതമാനം വരെ.. അറിയേണ്ടതെല്ലാം..

ബാംഗ്ലൂരിൽ ഉള്ളവരുടെയും ബാംഗ്ലൂരിലേക്ക് അവിടുന്നും യാത്ര ചെയ്യുന്നവരുടെയും ശ്രദ്ധയ്ക്ക്. വണ്ടിയിലെ ഫാസ്ടാഗിൽ കുറച്ചധികം തുക റീചാർജ് ചെയ്യാൻ മറക്കേണ്ട. ബെംഗളുരുവിൽ നിന്നുള്ള പ്രധാന പാതകളിലെ ടോൾ നിരക്കിൽ വർധനവ് വരുത്തിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റിയുടെ
ടോൾ നിരക്കിൽ മൂന്നു ശതമാനം മുതൽ 14 ശതമാനം വരെ വര്‍ധിപ്പിച്ച തീരുമാനം ഏപ്രിൽ 1 മുതൽ നിലവിൽ വന്നു. 2025 മാർച്ച് 31 വരെ പുതിയ മാറ്റം നിലനിൽക്കും.

ബെംഗളൂരു-മൈസൂർ, നാഷണൽ ഹൈവേ 7 (ബെംഗളൂരു-ഹൈദരാബാദ്), ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിന്‍റെ (എസ് ടി ആർ ആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലെ ഉപയോക്താക്കൾ എന്നിവരെയാണ് പുതുക്കിയ നിരക്ക് ബാധിക്കുക.

Toll Tax Increased On These Highways Including Bengaluru Mysore Expressway

ബെംഗളൂരു-മൈസൂർ ആക്‌സസ് നിയന്ത്രിത ഹൈവേ, നാഷണൽ ഹൈവേ 7 (ബെംഗളൂരു-ഹൈദരാബാദ്) എന്നിവയിൽ ടോൾ ചാർജുകൾ 3 ശതമാനം വർധിപ്പിച്ചപ്പോൾ എസ്‌ടിആർആർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 14 ശതമാനം വർധനവുണ്ടാകും.

ബെംഗളൂരു-മൈസൂർ ഹൈവേ (ബെംഗളൂരു-നിദാഘട്ട വിഭാഗം)

കാറുകൾ/വാനുകൾ/ജീപ്പുകൾ

ഒറ്റ യാത്ര: 170 രൂപ
24 മണിക്കൂറിനുള്ളിൽ മടക്കയാത്ര: 255 രൂപ
മുമ്പത്തെ നിരക്ക്: 165 രൂപ (ഒറ്റ യാത്ര), 250 രൂപ (മടങ്ങുന്ന യാത്ര)

ലൈറ്റ് കൊമേഷ്യൽ വാഹനങ്ങൾ, ലഘു ചരക്ക് വാഹനങ്ങൾ, മിനി ബസുകൾ:

ഒറ്റ യാത്ര: 275 രൂപ
മടക്കയാത്ര: 415 രൂപ
മുമ്പത്തെ നിരക്ക്: 270 രൂപ (ഒറ്റ യാത്ര),
405 രൂപ (മടങ്ങുന്ന യാത്ര)

ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ):
ഒറ്റ യാത്ര: 580 രൂപ
മടക്കയാത്ര: 870 രൂപ
മുമ്പത്തെ നിരക്ക്: 565 രൂപ (ഒറ്റ യാത്ര), 850 രൂപ (മടങ്ങുന്ന യാത്ര)

ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസ്: 340 രൂപ (330 രൂപയിൽ നിന്ന് ഉയർന്നത്)

കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകൾ

നിദാഘട്ട-മൈസൂർ വിഭാഗം

കാറുകൾ/വാനുകൾ/ജീപ്പുകൾ: ഒറ്റ യാത്ര: 160 രൂപ
മടക്കയാത്ര: 240 രൂപ
മുമ്പത്തെ നിരക്ക്: 155 രൂപ (ഒറ്റ യാത്ര), 235 രൂപ (മടങ്ങുന്ന യാത്ര)

ടോൾ പിരിവ് പോയിന്‍റ്
ശ്രീരംഗപട്ടണത്തിലെ ഗാനങ്കൂർ ടോൾ പ്ലാസ
കാറുകൾക്ക് വൺവേ ടോൾ: 330 രൂപ

ദൊഡ്ഡബല്ലാപ്പൂർ-ഹോസ്‌കോട്ട്

കാറുകൾ/വാനുകൾ/ജീപ്പുകൾ:
ഒറ്റ യാത്ര: 80 രൂപ
മടക്കയാത്ര: 120 രൂപ
ഒരു മാസത്തിൽ 50 യാത്രകൾ: 2,720 രൂപ
മുമ്പത്തെ നിരക്ക്: 70 രൂപ (ഒറ്റ യാത്ര), 105 രൂപ (മടങ്ങുന്ന യാത്ര), 2,375 രൂപ

ലഘു വാണിജ്യ വാഹനങ്ങൾ, ലഘു ചരക്ക് വാഹനങ്ങൾ, മിനി ബസുകൾ:
ഒറ്റ യാത്ര: 130 രൂപ
മടക്കയാത്ര: 200 രൂപ
ഒരു മാസത്തിൽ 50 യാത്രകൾ: 4,395 രൂപ
മുമ്പത്തെ നിരക്കുകൾ: 115 രൂപ (ഒറ്റ യാത്ര), 175 രൂപ (മടങ്ങുന്ന യാത്ര), 3,835 രൂപ (50 യാത്രകൾ)

ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ):

ഒറ്റ യാത്ര: 275 രൂപ
മടക്കയാത്ര: 415 രൂപ
ഒരു മാസത്തിൽ 50 യാത്രകൾ: 9,205 രൂപ
മുമ്പത്തെ നിരക്കുകൾ: 240 രൂപ (ഒറ്റ യാത്ര), 360 രൂപ (മടങ്ങുന്ന യാത്ര), 8,040 രൂപ (50 യാത്രകൾ)

ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസ്: 340 രൂപ (330 രൂപയിൽ നിന്ന് ഉയർന്നത്)

ടോൾ പിരിവ് പോയിന്‍റ്
ദേവനഹള്ളിക്കടുത്തുള്ള നല്ലൂർ

ദേശീയ പാത 7

കാറുകൾ/ജീപ്പുകൾ/വാനുകൾ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ:
ഒറ്റ യാത്ര: 115 രൂപ
മടക്കയാത്ര: 175 രൂപ
പിന്നിട്ട ദൂരം: 71.45 കി.മീ
റൂട്ട്: ദേവനഹള്ളിയിലേക്കുള്ള എപി/കർണാടക അതിർത്തി
ടോൾ പിരിവ് പോയിൻ്റ്: ബാഗേപള്ളി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+