Search
  • Follow NativePlanet
Share
» »ബെംഗളൂരു റിപ്പബ്ലിക് ദിനം 2025: രാജ്യസ്നേഹമുണർത്തുന്ന പരേഡ് മുതൽ മിലിട്ടറി ബാൻഡ് പ്രകടനം വരെ... കണ്ടില്ലെങ്കിൽ

ബെംഗളൂരു റിപ്പബ്ലിക് ദിനം 2025: രാജ്യസ്നേഹമുണർത്തുന്ന പരേഡ് മുതൽ മിലിട്ടറി ബാൻഡ് പ്രകടനം വരെ... കണ്ടില്ലെങ്കിൽ

ബെംഗളൂരു റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ലാൽബാഗ് പുഷ്പമേളയോടെയാണ് എല്ലാ വർഷത്തെയും ഇവിടുത്തെ പരിപാടികൾ തുടങ്ങുന്നത് തന്നെ. ജനുവരി 16 ന് ആരംഭിച്ച പുഷ്പമേള വിജയകരമായി മുന്നേറുകയാണ്. ഈ വർഷം ജനുവരി 26 ഞായറാഴ്ച ആയതിനാൽ അധികമൊരു അവധി ഇല്ല. അതുകൊണ്ടു തന്നെ ഈ സമയത്ത് സ്ഥിരം നാട്ടിൽ പോകുന്ന പലരും ഇത്തവണ ബാംഗ്ലൂരിൽ തന്നെയുണ്ട്.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് നഗരത്തിലുള്ളത്. ഒരു പകൽ മുഴുവൻ നടന്നാലും കണ്ടുതീരാത്തത്ര ആഘോഷങ്ങൾ ഇത്തവണ ബാംഗ്ലൂരിലുണ്ട്. പതാകയുയർത്തൽ, പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, എന്നിങ്ങനെ പങ്കെടുക്കാനും കാണാനും ഒക്കെ ഇഷ്ടംപോലെ കാര്യങ്ങൾ. ഈ റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിലെ പ്രധാന പരിപാടികൾ എന്തൊക്കെയെന്ന് നോക്കാം.

Top Republic Day Events 2025 in Bengaluru for Travelers

1. മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ പതാകയുയർത്തൽ

ബെംഗളൂരു റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും നിശ്ചയമായും കാണേണ്ടതും മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ പതാകയുയർത്തൽ, പരേഡ് എന്നിവയാണ്. രാജ്യസ്നേഹം നിറഞ്ഞു നിൽക്കുന്ന പതാകയുയർത്തൽ, തുടർന്ന് ഇന്ത്യയുടെ ഏകതയെയും അതിലെ വൈവിധ്യത്തെയും സൂചിപ്പിക്കുന്ന, വർണ്ണമനോഹരമായ പരേഡ്, സാംസ്കാരിക ട്രൂപ്പുകൾ, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള സാംസ്കാരിക പ്രകടനങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.

2. കബ്ബൺ പാർക്ക് മിലിട്ടറി ബാൻഡ്

റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ചെലവഴിക്കാൻ പറ്റിയ മറ്റൊരിടം കബ്ബൺ പാർക്ക് ആണ്. ജനസാഗരമാണ് ഈ ദിവസം ഇവിചെ എത്തുന്നതെങ്കിലും ആൾക്കൂട്ടം ബുദ്ധിമുട്ടിപ്പിക്കാത്തവർക്ക് ഇവിടേക്ക് വരാം. ഇവിടുത്തെ ബാൻഡ് സ്റ്റാൻഡിൽ നടക്കുന്ന മിലിട്ടറി ബാൻഡ് കൗതുകം നല്കുന്ന കാഴ്ചയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ വരെ നല്കുന്ന പട്ടാളക്കാരെ ഓർമ്മിച്ചുള്ള ബാൻഡിൽ രാജ്യസ്നേഹം നിറഞ്ഞു നിൽക്കുന്ന ബാൻഡ് പ്രകടനം ആസ്വദിക്കാം. സംഗീതവും രാജ്യസ്നേഹവും ഒരുമിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

3. ലാൽബാഗ് പുഷ്പമേള

ബെംഗളൂരുവിൽ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ പരിപാടിയാണ് ലാൽബാഗ് പുഷ്പമേള. ലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ലാൽബാഗ് പാർക്കിൽ എത്തുന്നത്. ജനുവരി 16 ന് ആരംഭിച്ച ഇത്തവണത്തെ പുഷ്പമേള 26 ന് അവസാനിക്കും. നമ്മുടെ ഇതിഹാസമായ രാമായണം രചിച്ച വാൽമികി മഹർഷിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പുഷ്പാലങ്കാരങ്ങൾ.

വാൽമീകിയുടെ ജീവിതകഥയും ജീവിതത്തിലെ പ്രധാന സംഭവങ്ങളും പുഷ്പങ്ങളാൽ ഇവിടെ അലങ്കരിച്ചിരിക്കുന്നു. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. രാവിലെ 7.00 മുതൽ വൈകിട്ട് 7.00 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ ‍ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് പ്രവർത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയും ടിക്കറ്റുണ്ട്.

4.രവീന്ദ്ര കലാക്ഷേത്രയിലെ നൃത്തോത്സവം

നമ്മുടെ സ്വന്തം കലകളെ ആദരിക്കാനും അംഗീകരിക്കാനും ഉള്ള ഒരു ദിവസം കൂടിയാണ് ഈ ദിനം. ഇന്ത്യയുടെ സാംസ്കാരിക പെരുമയെ എടുത്തുകാണിക്കുന്ന പരമ്പരാഗത നൃത്തരൂപങ്ങൾ ഉൾപ്പെടെയുള്ളവ
രവീന്ദ്ര കലാക്ഷേത്രയിൽ ഈ ദിവസം ആസ്വദിക്കാം. ക്ലാസിക്കൽ നൃത്തവുമായി ബന്ധപ്പെട്ട നിരവധി പെർഫോമൻസുകൾ റിപ്പബ്ലിക് ദിനത്തിൽ ഇവിടെ ആസ്വദിക്കാം.

5. രാജ്യസ്നേഹവും ഫിറ്റ്നസും

റിപ്പബ്ലിക് ദിനത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ ഇതിനുള്ള പരിപാടികളും ബെംഗളൂരുവിൽ ഉണ്ട്. ഡെക്കാത്ലോണിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ ഒരു സൈക്കിങ് ഇവന്‍റ് ജനുവരി 26 ന് നടത്തുന്നു. ആരോഗ്യകരമായ ഒരു റിപ്പബ്ലിക് ദിനാഘോഷം നടത്തുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ പരിപാടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+