ബാംഗ്ലൂർ- മൈസൂർ എക്സ്പ്രസ് പാത വന്നതോടെ ബാംഗ്ലൂർ യാത്രകൾ വളരെ എളുപ്പമുള്ളതായി മാറിയിട്ടുണ്ട്. ബാംഗ്ലൂരിലേക്ക് എത്തുന്നത് കൂടാതെ, മൈസൂർ വഴി പോകേണ്ട യാത്രകളും പതിവിലും വേഗത്തിലും സുരക്ഷയിലും എത്തിച്ചേരാൻ ഈ പാത സഹായിക്കുന്നു. എന്നാൽ വഴിയിലെ ടോൾ ബൂത്തുകളും വേഗതയും തുടങ്ങി പല കാര്യങ്ങളും ഈ വഴി ആദ്യമായി സഞ്ചരിക്കുന്നവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിപ്പിക്കുന്നത്. സ്ഥിരം പോകുന്നവർക്കു പോലും പലപ്പോഴും സംശയങ്ങളുണ്ടാവാറുണ്ട്.
എന്നാൽ ബാംഗ്ലൂർ- മൈസൂർ അതിവേഗ പാത ഉൾപ്പെടെ ഏതു ദേശീയ പാത വഴി പോകുന്നവർക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് രാജമാർഗ യാത്ര മൊബൈൽ ആപ്. ഹൈവേകളിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും 'പൗര കേന്ദ്രീകൃത ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ' സൃഷ്ടിക്കുന്നതിനുമായാണ് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ ഹൈവേകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ യാത്രക്കാർക്ക് മനസ്സിലാക്കാൻ ഉകകരിക്കുന്ന വിധത്തിലാണ് രാജമാർഗ യാത്ര മൊബൈൽ ആപ് ഉള്ളത്. ഓരോ മേഖലകളിലെയും വേഗപരിധി, ടോൾ നിരക്കുകൾ, ആശുപത്രികൾ, ,ഇന്ധന പമ്പുകൾ, ഇലക്ട്രിക് വാഹന ചാർജിങ് സെന്‍ററുകൾ,പൊലീസ് സ്റ്റേഷനുകൾ, ഹോട്ടലുകൾ തത്സമയ കാലാവസ്ഥ, മറ്റ് അവശ്യ സേവനങ്ങൾ, സമയബന്ധിതമായ ട്രാഫിക് അലേർട്ടുകൾ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ അറിയാം
ദേശീയപാതകളെക്കുറിച്ച് അറിയാൻ ഏറ്റവും മികച്ച ഈ ആപ്പിൽ ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിയോ ടാഗ് ചെയ്‌ത ചിത്രങ്ങളും വീഡിയോകളും അറ്റാച്ചുചെയ്യാനുള്ള ഫീച്ചര് വഴി ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കും. രജിസ്‌റ്റർ ചെയ്‌ത പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്നും പരിഹാരത്തിൽ കാലതാമസം ഉണ്ടായാൽ ഉന്നത അധികാരികൾക്ക് സിസ്റ്റം-ജനറേറ്റ് ചെയ്‌ത പരാതികൾ ഉണ്ടാകുമെന്നും നേരത്തെ റിപ്പോട്ടുകൾ വന്നിരുന്നു.

ഇതു കൂടാതെ ഉപഭോക്താക്കൾക്ക് ഫാസ്‌ടാഗുകൾ റീചാർജ് ചെയ്യുന്നതിനും പ്രതിമാസ പാസുകൾ നേടുന്നതിനും വിവിധ ബാങ്കിംഗ് പോർട്ടലുകളുമായി ചേർന്ന് പുതിയ ആപ്പ് സേവനങ്ങൾ നല്കുന്നു. ഇത് കൂടാതെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി വേഗത പരിധി വിടുമ്പോൾ അറിയിപ്പുകളും ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റന്റും രാജമാർഗ യാത്ര മൊബൈൽ ആപ് ആപ്പിൽ ലഭ്യമാണ്.
ആപ്ലിക്കേഷൻ നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്, ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ്പ് സ്റ്റോർ എന്നിവ വഴി ഡൗൺലോഡ് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













