Search
  • Follow NativePlanet
Share
» »ഇത്ര നാളായിട്ടും ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് ആരും പറഞ്ഞില്ല! ബാംഗ്ലൂരിൽ നിന്ന് വെറും 60 കിമീ, വേറെ ലെവൽ കാഴ്ച

ഇത്ര നാളായിട്ടും ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് ആരും പറഞ്ഞില്ല! ബാംഗ്ലൂരിൽ നിന്ന് വെറും 60 കിമീ, വേറെ ലെവൽ കാഴ്ച

പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കരയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങൾ, അല്പം മാറി ആട്ടിൻപറ്റത്തെ ഗൗനിക്കാതെ വേഗത്തിൽ മുന്നോട്ടു മേഞ്ഞു പോകുന്ന കുതിരകൾ... കണ്ണെടുക്കാൻ പറ്റാത്തത്രയും മനോഹരമായ കാഴ്ചകൾ. ഇനി തൊട്ടടുത്തു തന്നെയുള്ള തടാകത്തിലേക്ക് കണ്ണൊന്നു പായിച്ചാൽ ഇതൊന്നുമറിയാതെ വെള്ളത്തിലൂടെ നടന്നിറങ്ങുന്ന പിങ്കും വെള്ള നിറവും കലർന്ന പക്ഷിക്കൂട്ടങ്ങൾ..

മനസ്സ് നിറയ്ക്കുന്ന ഈ കാഴ്ചകൾ കാണാൻ ഒരുപാട് ദൂരെയൊന്നും പോകേണ്ട.. ബെംഗളുരുവിൽ നിന്ന് ഒറ്റദിവസത്തിൽ പോയി വരാൻ പറ്റിയ, കിടിലൻ പിക്നിക് സ്പോട്ടാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്നു പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ഇന വരുന്ന യാത്രകൾക്ക് തിരഞ്ഞടുക്കാന്‍ പറ്റിയ, ബെംഗളുരു യാത്രാ ബക്കറ്റ് ലിസ്റ്റിൽ ഉറപ്പായും ഇടംപിടിക്കേണ്ട ഈ സ്ഥലം ഏതെന്നല്ലേ..

വെറുതേയിരിക്കുമ്പോ കൂട്ടുകാര്‍ക്കൊപ്പം കൂടി ഫ്രഷ് ആയി പോയി വരാൻ പറ്റിയ ഒരിടമാണ് വണ്ണാമ തടാകം. ബെംഗളുരുവിന് തൊട്ടടുത്ത് ഇങ്ങനെ ഇത്രയും ഭംഗയാർന്ന, ശാന്തമനോഹരമായ ഇടം ഉണ്ട് എന്നതു തന്നെ പലർക്കും പുതിയ അറിവായിരിക്കും. അവധി കിട്ടുമ്പോളോ റൂമിൽ ബോറടിച്ചിരിക്കുമ്പോളോ ഒക്കെ വണ്ടിയുമെടുത്ത് ഇറങ്ങി പോയി വരാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഈ വണ്ണാമ തടാകം.

ബെംഗളുരുവിൽ നിന്നും വെറും 62 കിലോമീറ്ററാണ് വണ്ണാമ തടാകത്തിലേക്കുള്ള ദൂരം. ബെംഗളുരുവിന്‍റെ തിരക്കിട്ട കാഴ്ചകൾ പിന്നിടുന്നതോടെ ഈ യാത്രുടെ യഥാർത്ഥ രസം ആരംഭിക്കും. പിന്നെ വഴിയുടെ ഇരുവശവും പച്ചപ്പു നിറഞ്ഞു നില്‌ക്കുന്ന മരങ്ങളും സജീവമായ പാടങ്ങളും കൃഷിഭൂമികളും ഒക്കെയാണ്. നല്ല റോഡ് കൂടി ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഇവിടേക്ക് വരാം. നേരെ വന്നു കയറുന്നത് തുറസ്സായ ഒരിടത്തേയ്ക്കാണ്. തൊട്ടടുത്തു തന്നെ വണ്ണാമ തടാകവും കാണാം. ഇവിടേക്ക് വരുന്ന വഴി തന്നെ തടാകത്തിനു സമീപത്തുകൂടിയാണ്. തുടർന്ന് തിരിഞ്ഞ് കരയിലേക്ക് കയറുകയാണ് ചെയ്യുന്നത്.

വണ്ടി വരുന്ന വഴിയെന്നു പറയാൻ പറ്റില്ലെങ്കിലും പച്ചപ്പിനു നടുവിലൂടെയുള്ള ടയർപാടുകൾ ഇവിടെയുണ്ട്. അതിലൂടെ മൂന്നോട്ടേയ്യ് വരുമ്പോള്‌ ഒരു വശത്ത് നിറയെ മരങ്ങളും മറുവശത്ത് മെല്ലെ ഓളം തല്ലുന്ന വണ്ണാമ തടാകവും കാണാം. അവിടുത്തെ കൊച്ചു കുടിലും ആട്ടിൻകൂട്ടങ്ങളും പക്ഷിക്കൂട്ടങ്ങളും ഒക്കെ സന്തോഷിപ്പിക്കുന്ന കാഴ്ചകളാണ്. വെറുതേ വന്നിരുന്നാൽ പോലും നഷ്ടമാക്കാത്ത ഹാങ്ഔട്ട് സ്പോട്ടാണിത്.

തീർന്നില്ല, തടാകത്തിന്‍റെ കാഴ്ചകളാണ് ഇവിടെ സ്പെഷ്യൽ. ഇത്തിരി ദൂരം കരയിലേക്ക് കയറി ചെറിയ ചാലുപോലെ ഒഴുകി തിരിച്ചിറങ്ങുന്ന തടാകം രസകരമായ കാഴ്ചയാണ്. മറുകരയിലും ഇതേപോലെ തന്നെയുള്ള വിശാലമായ തീരവും കരയും കാണാം. അവിടെയും പച്ചപ്പിന് ഒരു കുറവുമില്ല!
നഗരത്തിന്‍റെ ഒരു തിരക്കും ബഹളവും അനുഭവപ്പെടാത്ത ഇവിടം ശാന്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തടാകത്തിൽ നിന്നും മീൻപിടിക്കാനെത്തുന്ന പ്രദേശവാസികളെയും ഇവിടെ കാണാം. പിടിച്ച മീൻ അന്നേരം തന്നെ വെട്ടിവൃത്തിയാക്കി കിട്ടുന്ന സൗകര്യവും ചിലപ്പോൾ കാണാം.
തടാകത്തിനു സമീപത്തായി ധാരാളം കൃഷിയിടങ്ങളുണ്ട്. കാബേജ് വളരുന്ന ഒരു തോട്ടവും ഇവിടെ കാണാം. ഇവിടുത്തെ മറ്റൊരു ആകർഷണം വണ്ണാമ ദേവീ ക്ഷേത്രമാണ്. പക്ഷി നീരീക്ഷണത്തിനു താല്പര്യമുണ്ടെങ്കിൽ അതിനു ഏറ്റവും യോജിച്ച ഇടം കൂടിയാണ് വണ്ണാമ തടാകം. വ്യത്യസ്ത ഇനത്തിൽപെട്ട ധാരാളം പക്ഷികൾ ഇവിടെയുണ്ട്.

ബെംഗളുരു-വണ്ണാമ തടാകം ദൂരം

തമിഴ്നാട്ടിൽ കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഡെങ്കണിക്കോട്ടൈയ്ക്ക് അടുത്താണ് വണ്ണാമ തടാകം ലൊക്കേഷൻ വരുന്നത്. സരന്ദപ്പള്ളി വണ്ണാമ തടാകം എന്നും ഇതിനെ വിളിക്കുന്നു.
ബെംഗളുരു ഇലക്ട്രോണിക് സിറ്റിയില്‌ നിന്ന് വണ്ണാമ തടാകത്തിലേക്ക് 46 കിലോമീറ്ററാണ് ദൂരം. ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. വൈറ്റ്ഫീൽഡ്- വണ്ണാമ തടാകം 61.9 കിമീ, കോറമംഗള - വണ്ണാമ തടാകം 56.8 കിമീ, ജാലഹള്ളി - വണ്ണാമ തടാകം 85.5 കിമീ,
ഹൊസൂരിൽ നിന്ന് വണ്ണാമ തടാകത്തിലേക്ക് വെറും 30 കിലോമീറ്റർ ദൂരമേയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore lake one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+