ബാംഗ്ലൂർ-ചെന്നൈ ഡബിൾ ഡെക്കർ ട്രെയിൻ... കേട്ടിട്ടും കണ്ടിട്ടുമുണ്ടെങ്കിലും ഇതിൽ കയറിട്ടുള്ളവർ അധികം കാണില്ല.. ട്രെയിനിൽ ഡബിൾ ഡെക്കിൽ യാത്ര ചെയ്യുക എന്നത് കൗതുകം നിറഞ്ഞതും അതേപോലെ രസകരവുമായ അനുഭവമാണ്. നമുക്കാവട്ടെ ഏറ്റവും എളുപ്പത്തിൽ പോകാൻ പറ്റിയ ഡബിൾ ഡെക്ക് ട്രെയിന്‍ യാത്ര ബാംഗ്ലൂരിൽ നിന്നു ചെന്നൈയിലേക്കും തിരികെയുമാണ്.
രണ്ട് നിലകളിലായി ബൈ-പാസഞ്ചർ ഇരിപ്പിട ക്രമീകരണമുള്ള ഈ ട്രെയിനുകൾ അതിന്‍റെ സുഖകരമായ യാത്രയ്ക്ക് മാത്രമല്ല, വിശാലമായ സ്ഥലസൗകര്യങ്ങൾക്കും ചരക്കുനീങ്ങൾക്കും പ്രസിദ്ധമാണ്. ഒരു തവണയെങ്കിലും ഡബിൾ ഡെക്കർ ട്രെയിൻ യാത്ര പോകേണ്ടതു തന്നെയാണ്. ഇതാ ബാംഗ്ലൂരിൽ നിന്നും എങ്ങനെ ചെന്നൈയിലേക്ക് ഡബിൾ ഡെക്ക് ട്രെയിൻ യാത്ര പ്ലാൻ ചെയ്യാമെന്ന് നോക്കാം.

ബാംഗ്ലൂർ-ചെന്നൈ ഡബിൾ ഡെക്കർ ട്രെയിൻ 22625/22626
ഇതുവരെ പോയ യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒരു സഞ്ചാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയതാണ് ബാംഗ്ലൂർ-ചെന്നൈ ഡബിൾ ഡെക്കർ ട്രെയിൻ യാത്ര. സാധാരണ ട്രെയിൻ യാത്രയ്ക്കെടുക്കുന്ന സമയം തന്നെയാണെങ്കിലും ട്രെയിനിന്‍റെ രൂപവും സൗകര്യങ്ങളും തന്നെയാണ് ഇതിലെ വ്യത്യാസം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് വ്യവസായ നഗരങ്ങളായ ബെഗംളുരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ യാത്ര കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനും എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനും ഇടയിലാണ് യാത്ര. 2013 ഏപ്രിൽ 24 നാണ് ഈ ട്രെയിൻ ആദ്യ സർവീസ് നടത്തിയത്. 359 കിലോമീറ്ററാണ് യാത്രാദൂരം.

PC:Ashwin Kumar
ബാംഗ്ലൂരിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ യാത്ര പുറപ്പെടും. എസി ചെയർ കാർ സീറ്റുകൾ മാത്രമാണ് ഇതിൽ ലഭ്യമായിട്ടുള്ളത്. ആറ് മണിക്കൂർ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ വൈകിട്ട് 8.35ന് ട്രെയിൻ ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരും. 560 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂർ-ചെന്നൈ ഡബിൾ ഡെക്ക് ട്രെയിന്‍ (22626) സമയം
കെഎസ്ആർ ബാംഗ്ലൂർ - 2.30 PM
ബാംഗ്ലൂർ കന്‍റോൺമെന്‍റ്- 2.40 PM
കൃഷ്ണരാജപുരം-2.52 PM
ബംഗാരപേട്ട് ജംങ്ഷൻ-3.40 PM
കുപ്പം-4.04 PM
ജോലാർപെട്ടെ ജംങ്ഷൻ-5.08 PM
വാണിയമ്പാടി-5.23PM
അംബൂർ-5.38 PM
കട്ട്പടി ജംങ്ഷൻ-6.23PM
ആരക്കോണം ജംങ്ഷൻ-7.13 PM
പേരമ്പൂർ-8.03 PM
എംജിആർ ചെന്നൈ സെൻട്രൽ -8.35 PM
ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിനും എല്ലാ ദിവസവും ചെന്നൈ-ബാംഗ്ലൂർ ഡബിൾ ഡെക്ക് ട്രെയിന്‍ (22626) സര്‍വീസ് നടത്തുന്നു. രാവിലെ 7.25ന് ചെന്നൈ എംജിആര് റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കുന്ന ട്രെയിൻ 05 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.15ന് കെഎസ്ആർ ബെംഗളുരുവിലെത്തും. 560 രൂപയാണ് ടിക്കറ്റ് നിരക്ക്.
ചെന്നൈ-ബാംഗ്ലൂർ ഡബിൾ ഡെക്ക് ട്രെയിന്‍ (22626) സമയം
എംജിആർ ചെന്നൈ സെൻട്രൽ-07:25 AM
ആരക്കോണം ജംങ്ഷൻ-08:23 AM
കട്ട്പടി ജംങ്ഷൻ-09:10 AM
അംബൂർ-09:48 AM
വാണിയമ്പാടി-10:03 AM
ജോലാർപെട്ടെ ജംങ്ഷൻ-10:23 AM
കുപ്പം-11:11 AM
ബംഗാരപേട്ട് ജംങ്ഷൻ- 11:39 AM
കൃഷ്ണരാജപുരം12:24 PM
ബാംഗ്ലൂർ കന്‍റോൺമെന്‍റ്-12:28 PM
കെഎസ്ആർ ബാംഗ്ലൂർ -13:15 PM
ഡബിൾ ഡെക്കർ ട്രെയിൻ പ്രത്യേകതകൾ
കുറഞ്ഞ ദൂരത്തിലുള്ള യാത്രകൾക്കായാണ് ഇന്ത്യൻ റെയിൽവേ ഡബിൾ ഡെക്കർ ട്രെയിനുകൾ ഉപയോഗിക്കുന്നത്. സാധാരണ ചെയർ കാർ കാരേജുകളേക്കാൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്താലും കൺഫോം സീറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, സീറ്റിങ് മികച്ച യാത്രാനുഭവം നല്കുന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













