Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: ഷിർദ്ദിയും ശനി ഷിംഗ്നാപൂർ ക്ഷേത്രവും കാണാം, പാക്കേജുമായി ഐആർസിടിസി

ബാംഗ്ലൂർ യാത്ര: ഷിർദ്ദിയും ശനി ഷിംഗ്നാപൂർ ക്ഷേത്രവും കാണാം, പാക്കേജുമായി ഐആർസിടിസി

ബാംഗ്ലൂരില്‍ നിന്നും പോകാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ടെങ്കിലും ദൂരമേറിയ തീർത്ഥയാത്രകൾ സഞ്ചാരികളുടെ പട്ടികയിൽ അങ്ങനെ ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, തനിയേ പോകുന്നതിനേക്കാൾ പാക്കേജുകളുടെ ഭാഗമായി പോകുവാനാണ് കൂടുതൽ ആളുകൾ താല്പര്യപ്പെടുന്നതും. അങ്ങനെ ബാംഗ്ലൂരിൽ നിന്നും ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐആര്‍സിടിസി നിങ്ങൾക്കായി നിരവധി യാത്രകൾ നടത്തുന്നുണ്ട്. അതിലൊന്നാണ് ബാംഗ്ലൂർ-ഷിർദ്ദി- ശനി ഷിംഗ്നാപൂർ ക്ഷേത്രം യാത്രാ പാക്കേജ്

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളായ ഷിർദ്ദി, ശനി ഷിംഗ്നാപൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റെയിൽ ടൂര്‍ പാക്കേജിന്‍റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഏതു ദിവസവും ബുക്ക് ചെയ്തു പോകാൻ കഴിയുന്ന ഒരു പാക്കേജാണിത്. എങ്ങനെ ബുക്ക് ചെയ്യണം, യാത്രയിൽ സന്ദര്‍ശിക്കുന്ന ഇടങ്ങൾ, നിരക്ക് തുടങ്ങിയ കാര്യങ്ങൾ വായിക്കാം..

Visit Shirdi And Shanisinganapur Temple With IRCTC

ബാംഗ്ലൂർ-ഷിർദ്ദി- ശനി ഷിംഗ്നാപൂർ പാക്കേജ്

മൂന്ന് രാത്രിയും നാല് പകലും നീണ്ടുനിൽക്കുന്ന യാത്ര കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുന്നത്. രാത്രി 7.20 ന്‍റെ ട്രെയിന്‍ നമ്പര്‍ 12627- ബാംഗ്ലൂർ-ന്യൂ ഡൽഹി കർണ്ണാടക എക്സ്പ്രസിലാണ് യാത്ര. രണ്ടാമത്തെ ദിവസം ഉച്ചയ്ക്ക് 1.47ന് ട്രെയിൻ കൊപ്രഗാവ് സ്റ്റേഷനിൽ എത്തിച്ചേരും. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് ഷിർദ്ദിയിലെ ഹോട്ടലിലേക്ക് പോകും. തുടർന്ന് യാത്രക്കാർക്ക് അവരുടെ സൗകര്യം പോലെ ശ്രീ സായി ബാബാ ക്ഷേത്രം സന്ദർശിക്കാം. അന്ന് രാത്രി ഷിർദ്ദിയിൽ തങ്ങും.

മൂന്നാമത്തെ ദിവസം രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ശനി ഷിംഗ്നാപൂർ ക്ഷേത്രത്തിലേക്ക് പോകും. ക്ഷേത്ര സന്ദർശനവും മറ്റു കാഴ്ചകളും കഴിഞ്ഞ ശേഷം തിരികെ കൊപ്രഗാവ് സ്റ്റേഷനിൽ വൈകിട്ട് 3.30 ഓടെ എത്തിക്കും. അവിടുന്ന് 4.40ന് ട്രെയിൻ നമ്പർ 12628 ൽ കയറി തിരികെ ബാംഗ്ലൂരിലേക്ക്. നാലാമത്തെ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ കെഎസ്ആർ ബെംഗളുരു റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരും.

ഒരു പാക്കേജിൽ ആകെ 12 പേർക്കാണ് പോകാൻ സാധിക്കുക. സ്ലീപ്പർ ക്ലാസിൽ 6 പേർക്കും തേർഡ് എസി ക്ലാസിൽ ആറു പേര്‌‍ക്കും ആണ് അവസരം. എല്ലാ ദിവസവും ബാംഗ്ലൂരിൽ നിന്നും യാത്ര പുറപ്പെടുന്നു.

കംഫർട്ട് അഥവാ തേര്‍ഡ് എസിയിൽ സിംഗിൾ ഷെയറിങ്ങിന് 10350 രൂപ, ട്വിൻ ഷെയറിങ്ങിന് 8090 രൂപ, ട്രിപ്പിൾ ഷെയറിങ്ങിന് 7690 രൂപ, 5-11 പ്രായത്തില് ബെഡ് ആവശ്യമുള്ള കുഞ്ഞിന് 7070 രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമില്ലാത്ത കുഞ്ഞിന് 5950 രൂപ എന്നിങ്ങനെയാണ് നിരക്ക്.

സ്റ്റാൻഡേർഡ് ക്ലാസ് അഥവാ സ്ലീപ്പർ കോച്ചിലെ യാത്രയ്ക്ക് സിംഗിൾ ഷെയറിങ്ങിന് 7890 രൂപ, ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 5630 രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5230 രൂപ, 5-11 പ്രായത്തില് ബെഡ് ആവശ്യമുള്ള കുഞ്ഞിന് 4610 രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമില്ലാത്ത കുഞ്ഞിന് 3500 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ടിക്കറ്റ് നിരക്കിൽ ട്രെയിൻ യാത്രയുടെ ഉറപ്പായ ടിക്കറ്റ്, ഒരു രാത്രി ഹോട്ടലിൽ എസി മുറിയിൽ താമസം, ഹോട്ടലിൽ ഒരു പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും എസി ബസിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്കും ക്ഷേത്രത്തിലേക്കുമുള്ള യാത്ര, ട്രാവൽ ഇൻഷുറൻസ്, തുടങ്ങിയവ ഉൾപ്പെടുന്നു.

ക്ഷേത്ര ദർശനം, ട്രെയിൻ യാത്രയിലെ ഭക്ഷണം, തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാര്യവും മറക്കരുത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി ബെംഗളുരു- 80-43023088/ 8595931291, ബെംഗളുരു സിറ്റി റെയിൽവേ സ്റ്റേഷൻ-8595931292, മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ 8595931294, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ- 8595931293 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+