Search
  • Follow NativePlanet
Share
» »14 ജനറൽ കോച്ചുമായി ബെംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ദീപാവലി സ്പെഷ്യൽ; 13 സ്റ്റോപ്പ്, പറന്നെത്താം

14 ജനറൽ കോച്ചുമായി ബെംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ദീപാവലി സ്പെഷ്യൽ; 13 സ്റ്റോപ്പ്, പറന്നെത്താം

ദീപാവലി ഇതാ ഇങ്ങെത്തി. നാട്ടിലേക്ക് പോകുവാനും പ്ലാൻ ചെയ്ത പല യാത്രകൾക്കും ഉള്ള സമയമാണിത്. ഈ സമയത്തെ യാത്രാ തിരക്ക് മുന്നിൽക്കണ്ട് റെയിൽവേ നിരവധി പ്രത്യേക സർവീസുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കായി ഒരുക്കിയിരിക്കുന്നത്. ഇത്തവണ ദീപാവലിയും കർണ്ണാടക രാജ്യോത്സവും തുടർന്ന വരാാന്ത്യവും വരുന്നതിനാൽ നാല് ദിവസം തുടർച്ചയായി അവധിയാണ് കര്‍ണ്ണാടകയിൽ ജോലി ചെയ്യുന്നവർക്ക്. അതുകൊണ്ടുതന്നെ നാട്ടിൽ വന്ന് ദീപാവലി അവധി ചെലവഴിച്ച് മടങ്ങാനാണ് പലർക്കും താല്പര്യം.

ദീപാവലി സമയത്തെ യാത്രാ തിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചുവേളി- എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ അന്ത്യോദയ സ്പെഷ്യൽ ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി- എസ് എം വി ടി ബെംഗളൂരു റൂട്ടിൽ ഒന്നും എസ് എം വി ടി ബെംഗളൂരു - കൊച്ചുവേളി റൂട്ടിൽ ഒന്നും വീതം ആകെ രണ്ട് സ്പെഷ്യൽ സർവീസുകളായിരിക്കും ഇത് നടത്തുക. വിശദമായി അറിയാം.

Bangalore- Trivandrum North Antyodaya Special Deepavali Train

തിരുവനന്തപുര നോർത്ത് - എസ് എം വി ടി ബെംഗളൂരു അന്ത്യോദയ സ്പെഷ്യൽ

ട്രെയിൻ നമ്പർ 06039 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ് എം വി ടി ബെംഗളൂരു അന്ത്യോദയ സ്പെഷ്യൽ നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ് എം വി ടി ബെംഗളൂരു സ്റ്റേഷനിൽ എത്തും. ഒരു സർവീസ് ആയിരിക്കും ഉണ്ടാവുക.
14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, ഭിന്നശേഷിക്കാര്‍ക്കായി ഒരു സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഉണ്ടാവുക.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -18.05
കൊല്ലം - 19.08
കായംകുളം - 19.40
ചെങ്ങന്നൂര്‍ - 20.00
തിരുവല്ല - 20.12
കോട്ടയം - 20.35
എറണാകുളം ടൗൺ - 22.10
ആലുവാ - 22.37
തൃശൂർ - 23.38
പാലക്കാട് - 00.57
കോയമ്പത്തൂർ - 02.27
തിരുപ്പൂർ - 03.18
ഇറോഡ് - 04.07
സേലം - 05.03
എസ് എം വി ടി ബെംഗളൂരു - 10.55 am.

എസ് എം വി ടി ബെംഗളൂരു- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ

ട്രെയിൻ നമ്പർ 06040 എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) അന്ത്യോദയ സ്പെഷ്യൽ നവംബർ 5 ചൊവ്വാ ഴ്ച ഉച്ചയ്ക്ക് 12.45 ന്എസ് എം വി ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.00 മണിക്ക് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തും. ഒരു സർവീസ് ആയിരിക്കും ഉണ്ടാവുക,

എസ് എം വി ടി ബാംഗ്ലൂർ -12.45
സേലം - 16.52
ഇറോഡ് - 17.55
തിരുപ്പൂർ - 18.43
കോയമ്പത്തൂർ - 20.25
പാലക്കാട് - 22.00
തൃശൂർ - 23.27
ആലുവ - 00.20
എറണാകുളം ടൗൺ - 00.15
കോട്ടയം - 01.18
തിരുവല്ല - 01.41
ചെങ്ങന്നൂര്‍ - 01.54
കായംകുളം - 02.15
കൊല്ലം - 02.57
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - 5.00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+