Search
  • Follow NativePlanet
Share
» » ഇത്രയും ഭംഗി ഈ സ്ഥലങ്ങൾക്കുണ്ടായിരുന്നോ? തിരികെ വരാൻ തോന്നില്ല.. ബാംഗ്ലൂരിൽ നിന്നും പോയാലോ ഇവിടേക്ക്

ഇത്രയും ഭംഗി ഈ സ്ഥലങ്ങൾക്കുണ്ടായിരുന്നോ? തിരികെ വരാൻ തോന്നില്ല.. ബാംഗ്ലൂരിൽ നിന്നും പോയാലോ ഇവിടേക്ക്

ബാംഗ്ലൂർ വാരാന്ത്യങ്ങൾ: വാരാന്ത്യങ്ങളിലെ ബോറടി ആലോചിക്കുമ്പോൾ തന്നെ എവിടേക്കെങ്കിലും പോകാൻ തോന്നും. പാര്‍ട്ടിയും പബ്ബും ബഹളങ്ങളുമായി വെള്ളിയാഴ്ച രാത്രി പുലരും. പിന്നെ ശനിയും ഞായറുമുണ്ട്. രണ്ടു ദിവസം വീട്ടിലിരിക്കാനുള്ള മടി മാത്രമല്ല, ഷോപ്പിങ്ങും ചെലവും ആലോചിക്കുമ്പോൾ ഒരു വണ്ടിയെടുത്ത് കറങ്ങുന്നത് തന്നെയാണ് ലാഭം എന്നാണ് പൊതുവേയുള്ള ഒരു ചിന്ത. ആരോഗ്യവും കാശും സംരക്ഷിക്കാനാണെങ്കിൽ വാരാന്ത്യങ്ങളിൽ നമുക്ക് യാത്ര ചെയ്യാം.

ബാംഗ്ലൂരിന് അടുത്തും അകലെയുമായി പോയിക്കാണാനുള്ള ഇഷ്ടംപോലെ സ്ഥലങ്ങളെക്കുറിച്ച് പലതവണ എഴുതിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് പോയി വരാവുന്നതും ഏറ്റവും കുറഞ്ഞ ചെലവിൽ പോകാവുന്നതുമടക്കം നിരവധി ഇടങ്ങൾ. ഇതാ ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന, പോയാൽ മടങ്ങിവരാൻ തോന്നിപ്പിക്കാത്ത അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

Bangalore Weekend Destinations

1. ശിവനസമുദ്ര വെള്ളച്ചാട്ടം

പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന ശിവനസമുദ്ര വെള്ളച്ചാട്ടമാണ് ബെംഗളുരു വാരാന്ത്യ യാത്രകളിൽ പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്ന്. നേരത്തെ കാവേരി വെള്ളച്ചാട്ടം എന്ന പേരുണ്ടായിരുന്ന ശിവ്നസമുദ്ര വെള്ളച്ചാട്ടം മാണ്ഡ്യ ജില്ലയുടെ ഭാഗമാണെങ്കിലും ചാമരാജനഗര ജില്ലയുടെ അതിർത്തിയിലായാണ് ഉള്ളത്. കാവേരി നദി രണ്ട് ശാഖകളായി പിരിഞ്ഞ് പാറയിടുക്കുകളിലൂടെ ഒഴികിപ്പതിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. കിഴക്കു വശത്തെ വെള്ളച്ചാട്ടം ഗഗനാചുക്കി എന്നും പടിഞ്ഞാറുഭാഗത്തെ വെള്ളച്ചാട്ടം ഭരാചുക്കിയെന്നും അറിയപ്പെടുന്നു.

ശിവന്‍റെ ജഡയിൽ നിന്നും വരുന്ന കാവേരി എന്ന അർത്ഥത്തിൽ ശിവന്‍റെ സമുദ്രം എന്നാണ് ശിവനസമുദ്ര എന്ന വാക്കിനർത്ഥം. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യം. ഗഗനചുക്കിയും ബാരാചുക്കിയും അടുത്തടുത്താണെങ്കിലും രണ്ടു വ്യൂ പോയന്‍റുകളും തമ്മിലുള്ള അകലം 15 കിമീ ആണ്.

shivanasamudra

PC: Tito George

ബെംഗളൂരു- മൈസൂരു റൂട്ടിൽ മദ്ദൂർ, മലവെള്ളി വഴിയും, കനകപുര, മല വെള്ളി വഴിയും ശിവനസമുദ്രയിൽ എത്താം. ബാംഗ്ലൂരിൽ നിന്ന് 133 കിലോമീറ്ററാണ് ദൂരം. മൈസൂരുവിൽ നിന്ന് 60 കിമീ ആണ് ഇവിടേക്കുള്ള ദൂരം. ഒരു ദിവസം കൊണ്ട് പോയി വരാം എന്നതും ഇവിടേക്കുള്ള യാത്രയുടെ മെച്ചമാണ്.

2. ബിലിഗിരിരംഗനാ ഹിൽസ്

കർണ്ണാടക തമിഴ്നാടുമായി അതിർത്തി പങ്കിടുന്നിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബിലിഗിരിരംഗ അഥവാ ബിലിഗിരിരംഗനാ ഹിൽസ്. ബിആർ ബിൽസ് എന്നും ഇതറിയപ്പെടുന്നു. ബിലിഗിരി രംഗനാഥ സ്വാമി ക്ഷേത്രം വൈൽഡ് ലൈഫ് സാങ്ച്വറി എന്നാണ് ഇത് സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തോടും പൂർവ്വഘട്ടത്തോടും ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ ജൈവവൈവിധ്യവും കാഴ്ചകളും സമ്പന്നമാണ്.

ബാംഗ്ലൂരിൽ നിന്നും 173 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗനാ ഹിൽസ് ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് സന്ദർശിക്കുവാൻ അനുയോജ്യം. സഫാരി കൂടി നടത്തുവാൻ തയ്യാറായി വേണം യാത്രയ്ക്കൊരുങ്ങുവാൻ. സഫാരി കൂടാതെ ട്രെക്കിങ്, റിവൽ റാഫ്ടിങ്ങ്, ഫിഷിങ് തുടങ്ങിയ ആക്ടിവിറ്റികളും ഇവിടെ ചെയ്യാം.

Biligirirangana Hills

PC: Prashanthns

3. മൈസൂർ

ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏതുറക്കത്തിൽ വിളിച്ച് ചോദിച്ചാലും ആദ്യം പറയുന്ന ഇടങ്ങളിലൊന്നാണ് മൈസൂർ. വളരെ വേഗത്തിൽ എത്താം എന്നതും ഒരു ദിവസം മുഴുവൻ എടുത്ത് കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകൾ ഉണ്ടെന്നതുമാണ് ഇവിടേക്ക് ആൾക്കാരെ ആകർഷിക്കുന്നത്. മാത്രമല്ല, 24 മണിക്കൂറും ബാംഗ്ലൂർ-മൈസൂര്‍ റൂട്ടിൽ ബസ് സർവീസുകളുള്ളതും ആളുകളെ മൈസൂരു തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.

ബെംഗളുരുവിൽ നിന്നും മൈസൂരിലേക്ക് 145 കിലോമീറ്ററാണ് ദൂരം. മൈസൂർ കൊട്ടാരം, മൃഗശാല, പ്രദർശനങ്ങൾ, ചാമുണ്ഡി ഹിൽസ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്. കൊട്ടാരത്തിൽ തുടങ്ങി ചാമുണ്ഡി ഹിൽസ് വരെ പോയി രാത്രി കൊട്ടാരത്തിലെ ദീപാലങ്കാരം കണ്ടു മടങ്ങുന്ന രീതിയില്‍ യാത്ര പ്ലാൻ ചെയ്യാം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമണ് മൈസൂർ സന്ദർശിക്കുവാൻ അനുയോജ്യം.

mysore

4. ഹസ്സൻ

ബാംഗ്ലൂരിലെ വാരാന്ത്യ യാത്രകൾക്ക് പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് ഹാസ്സൻ. പ്രകൃതിമനോഹരമായ ഗ്രാമങ്ങൾ, പുരാതന ക്ഷേത്രം, വെള്ളച്ചാട്ടം എന്നിങ്ങനെയുള്ള കാഴ്ചകളാണ് ഹസ്സനിലുള്ളത്. പാവപ്പെട്ടവരുടെ ഊട്ടി എന്നും ഹാസനെ സഞ്ചാരികൾ വിളിക്കുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്. ബാംഗ്ലൂരിൽ നിന്നും 182 കിലോമീറ്റർ അകലെയാണ് ഹസ്സൻ സ്ഥിതി ചെയ്യുന്നത്.

5.ലേപാക്ഷി

ആന്ധ്രാപ്രദേശിലെ ലേപാക്ഷിയാണ് ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രയ്ക്ക് പറ്റിയ മറ്റൊരിടം. പുരാണകഥകളുമായി ചേർന്നു നിൽക്കുന്ന ഇവിടം തീർത്ഥാടക സ്ഥാനം കൂടിയാണ്. നിലത്തുമുട്ടാതെ നിൽക്കുന്ന ക്ഷേത്രത്തൂണ്‍ ആണ് ലേപാക്ഷി ക്ഷേത്രത്തിൽ കാണാനുള്ളത്. ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിലാണ് ഈ നിലം തൊടാ കൽതൂൺ ഉള്ളത്. ബാംഗ്ലൂരിൽ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+