Search
  • Follow NativePlanet
Share
» »പൊങ്കൽ അവധി നാട്ടില്‍ ആഘോഷിക്കാം, ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ, ബുക്കിങ് തുടങ്ങി

പൊങ്കൽ അവധി നാട്ടില്‍ ആഘോഷിക്കാം, ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ, ബുക്കിങ് തുടങ്ങി

പൊങ്കൽ ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ.പൊങ്കൽ നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കുന്നത്. ബാംഗ്ലൂരിൽ നിന്നുള്ള യാത്രക്കാര്‍ക്ക് നാട്ടിലേക്ക് എത്തുവാൻ സാധിക്കുന്ന വിധത്തിൽ യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ്.

യശ്വന്ത്പുരില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരികെ കൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യശ്വന്ത‌്‌പുർ-കൊച്ചുവേളി-യശ്വന്തപൂർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ട്രെയിന്‍ സര്‍വീസിനെക്കുറിച്ചും അതിന്‍റെ സമയം, തിയതി, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

Bangalore Yesvantpur- Kochuveli Pongal Festival Train Services

യശ്വന്ത‌്‌പുർ-കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് 06235

യശ്വന്ത‌്‌പുർ-കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് 06235 pvgbjf 13 ശനിയാഴ്ച രാത്രി 11.55ന് യശ്വന്ത‌്‌പുർ റെയില്‍വേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 19 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായാറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. സ്ലീപ്പറിന് 560 രൂപായാണ് നിരക്ക്.

യശ്വന്ത‌്‌പുർ ജംങ്ഷന്‌ - 11.55 pm
ബെംഗളുരു എസ്എംവിടി -12.205 am
വൈറ്റ് ഫീൽഡ് - 12.52 am
ബംഗാരപേട്ടെ - 1.23 am
കുപ്പം - 1.56 am
സേലം ജംങ്ഷൻ - 5.12 am
ഇ റോഡ് ജംങ്ഷൻ - 6.20 am
തിരുപ്പൂർ - 7.08 am
കോയമ്പത്തൂർ- 8.12 am
പാലക്കാട് ജംങ്ഷൻ - 9.32 am
ഒറ്റപ്പാലം- 10.05 am
തൃശൂർ - 12.17 pm
ആലുവ - 1.38 pm
എറണാകുളം ടൗൺ - 2.00 pm
കോട്ടയം - 3.37 pm
തിരുവല്ല - 4.09 pm
ചെങ്ങന്നൂർ - 4.20 pm
കായംകുളം ജംങ്ഷൻ - 4.40 pm
കൊല്ലം ജംങ്ഷൻ - 5.37 pm
കൊച്ചുവേളി - 7.10 pm.

കൊച്ചുവേളി- യശ്വന്ത‌്‌പൂർ ഫെസ്റ്റിവൽ എക്സ്പ്രസ് 06236

തിരികെ കൊച്ചുവേളിയിൽ നിന്നും ജനുവരി 14 ഞായറാഴ്ച രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ യശ്വന്തപൂരിൽ എത്തിച്ചേരും.

കൊച്ചുവേളി-10.00 pm
കൊല്ലം ജംങ്ഷന്‍ - 10.57 pm
കായംകുളം ജംങ്ഷൻ - 11.35 pm
ചെങ്ങന്നൂർ -11.57 pm
തിരുവല്ല -12.13 am
കോട്ടയം- 12.48 am
എറണാകുളം ജംങ്ഷൻ - 2.28 am
ആലുവ - 2.50 am
തൃശൂർ - 3.40 am
പാലക്കാട് ജംങ്ഷൻ - 6.20 am
കോയമ്പത്തൂർ- 9.22 am
തിരുപ്പൂര്‍- 10.08 am
ഇറോഡ്- 10.50 am
സേലം ജംങ്ഷൻ - 11.45 am
കുപ്പം - 02.11. pm
ബംഗാരപേട്ട് - 2.39 pm
വൈറ്റ്ഫീൽഡ് - 3.15 pm
എസ്എംവിടി ബെംഗളുരു - 3.40 pm
യശ്വന്ത്പൂർ ജംങഷൻ - 4.30 pm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+